
ആയിരക്കണക്കിന് ഡോളര്‍ ചെലവഴിക്കാനുണ്ടോ? ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിസ്‍കി നിങ്ങളുടേതായി മാറും. ജോർജിയയിലെ ലാഗ്രാഞ്ചിൽ കുപ്പിയില്‍ വച്ചിരിക്കുന്ന ഈ പഴക്കം ചെന്ന വിസ്‍കി ലേലത്തിന് തയ്യാറെടുക്കുകയാണ്. ഈ ഓൾഡ് ഇംഗ്ലിഡ് വിസ്‍കി നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന വിസ്കി ആണെന്ന് വിശ്വസിക്കപ്പെടുന്നു എന്ന് ലേലത്തിന് സൗകര്യമൊരുക്കുന്ന സ്‍കിന്നർ അഭിപ്രായപ്പെടുന്നു. ജൂണ്‍ 22-30 ദിവസങ്ങളിലാവും ഈ വിസ്‍കിയുടെ ലേലം നടക്കുക. $20,000 - $40,000 (ഏകദേശം 14-20 ലക്ഷം) ആണ് വില കണക്കാക്കുന്നത് എന്ന് സ്‍കിന്നര്‍ കഴിഞ്ഞയാഴ്ച പറഞ്ഞു.
വിപ്ലവ യുദ്ധത്തിന്റെയും വിസ്‍കി കലാപത്തിന്റെയും സമയത്ത് 1762-1802 കാലഘട്ടത്തിൽ ബർബൺ ഉത്പാദിപ്പിച്ചതായിരിക്കാം ഈ വിസ്‍കി എന്ന് ജോർജിയ സർവകലാശാലയുമായി ചേർന്ന് നടത്തിയ കാർബൺ 14 ഡേറ്റിംഗ് സൂചിപ്പിക്കുന്നു. ഇത് എവിടെയാണ് നിർമ്മിച്ചതെന്ന് വ്യക്തമല്ല. 1940 -കളിൽ വാഷിംഗ്ടൺ പവർ എലൈറ്റിന് സമ്മാനിച്ച ജെ.പി. മോർഗന്റെ നിലവറയിൽ നിന്നുള്ള മൂന്നെണ്ണത്തില്‍ ശേഷിക്കുന്ന ഒരേയൊരു കുപ്പിയാണ് ഇത് എന്ന് സ്‌കിന്നറുടെ അപൂർവ സ്പിരിറ്റ് വിദഗ്ധൻ ജോസഫ് ഹൈമാൻ പ്രസ്താവനയിൽ പറഞ്ഞു.
ഫിനാൻസിയർ ജോൺ പിയർപോണ്ട് മോർഗൻ ജോർജിയയിലേക്കുള്ള ഒരു പതിവ് സന്ദർശനത്തിനിടെ വാങ്ങിയതാണ് ഈ കുപ്പി എന്ന് സ്കിന്നർ പറഞ്ഞു. ഓക്ക് ബാരലുകളിൽ തയ്യാറായ ശേഷം ഡെമിജോണുകളിൽ സ്‍പിരിറ്റ് സൂക്ഷിക്കുന്നത് സാധാരണ രീതിയാണെന്ന് ലേലശാല പറയുന്നു. അങ്ങനെ 1860 -കളിലാണ് ഇത് ലഗ്രാഞ്ചിൽ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുക എന്ന് ലേലശാല പറയുന്നു.
ജാക്ക് മോർഗൻ പിന്നീട് സൗത്ത് കരോലിനയിലെ ജെയിംസ് ബൈർണസിനും അതുപോലുള്ള രണ്ട് കുപ്പികള്‍ മോർഗന്റെ വിദൂര ബന്ധുവായ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനും 1940 -കളുടെ തുടക്കത്തിൽ ഹാരി എസ്. ട്രൂമാനും സമ്മാനമായി നൽകി. ബൈര്‍ണസ് അത് ഒരു അടുത്ത സുഹൃത്തിനും അയല്‍വാസിയുമായ ഫ്രാന്‍സിസ് ഡ്രേക്കിന് നല്‍കി. അയാളുടെ കുടുംബം അത് തലമുറകള്‍ സൂക്ഷിച്ചുവെന്ന് പത്ര കുറിപ്പില്‍ പറയുന്നു. ഏതായാലും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാന്‍ തയ്യാറുള്ള ഒരാളെ കാത്ത് ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വില കൂടിയതുമായ വിസ്‍കി കാത്തിരിക്കുകയാണ്. ലേലത്തില്‍ പങ്കെടുത്ത് അത് സ്വന്തമാക്കാം.