കിടപ്പിലായ 85 -കാരി മാതാവുമായി താജ്‍മഹൽ സന്ദർശിച്ച് മകൻ, വൈറലായി ചിത്രം

Published : Mar 23, 2023, 04:03 PM IST
കിടപ്പിലായ 85 -കാരി മാതാവുമായി താജ്‍മഹൽ സന്ദർശിച്ച് മകൻ, വൈറലായി ചിത്രം

Synopsis

ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇബ്രാഹിമിന്റെ അമ്മ എപ്പോഴും താജ്മഹൽ സന്ദർശിക്കാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, 32 വർഷമായി അവർ ഒരു കിടപ്പുരോ​ഗിയാണ്.

താജ്മഹൽ കാണാനാ​ഗ്രഹിക്കാത്ത ആളുകളുണ്ടാകില്ല. ഇന്ത്യക്കാരാണ് എങ്കിൽ പ്രത്യേകിച്ചും. ജവിതത്തിൽ ഒരിക്കലെങ്കിലും ആ മഹാത്ഭുതം കാണാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആരും ആ​ഗ്രഹിക്കും. എന്നാൽ, പല കാരണങ്ങൾ കൊണ്ടും അതിന് കഴിയാതെ പോകുന്നവർ ഒരുപാടുണ്ട്. എന്നാൽ, പ്രായമായ, കിടപ്പിലായിപ്പോയ തന്റെ അമ്മയെ ആ അത്ഭുതം കാണിക്കാൻ തന്നെ തീരുമാനിച്ചിറങ്ങിയതാണ് ഒരു മകൻ. കച്ച് സ്വദേശിയായ മകനാണ് 85 -കാരിയായ തന്റെ അമ്മയെയും കൊണ്ട് താജ്മഹൽ സന്ദർശിക്കാൻ എത്തിയത്. 

ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇബ്രാഹിമിന്റെ അമ്മ എപ്പോഴും താജ്മഹൽ സന്ദർശിക്കാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, 32 വർഷമായി അവർ ഒരു കിടപ്പുരോ​ഗിയാണ്. അങ്ങനെ ഇബ്രാഹിം കച്ചിൽ നിന്നും ആ​ഗ്രയിലേക്ക് അമ്മയുടെ ആ​ഗ്രഹ സഫലീകരണത്തിനായി ഒരു ട്രെയിൻ യാത്ര തന്നെ നടത്തി. 

എന്നാൽ, സ്ട്രെച്ചറിൽ കിടക്കുന്നവരെ താജ്മഹലിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, തന്റെ അമ്മ വീൽചെയറിലാണ് എന്നും അതിനാൽ തന്നെ എങ്ങനെ എങ്കിലും അകത്ത് കയറാൻ അനുവദിക്കണമെന്നും ഇബ്രാഹിം അധികൃതരോട് പറഞ്ഞു. അങ്ങനെയാണ് അവരെ അകത്ത് കയറാൻ അനുവദിക്കുന്നത്. അങ്ങനെ വീൽചെയറിൽ അമ്മയേയും കൊണ്ട് ഇബ്രാഹിം അകത്ത് കയറി. 

'85 വയസുള്ള അമ്മയുടെ വലിയ ആ​ഗ്രഹമായിരുന്നു താജ് മഹൽ സന്ദർശിക്കുക എന്നത്. അങ്ങനെ മകൻ അമ്മയെയും കൊണ്ട് ​ഗുജറാത്തിൽ നിന്നും ആ​ഗ്രയിലെത്തി. അങ്ങനെ സ്ട്രെച്ചറിലെത്തി താജ്മഹൽ സന്ദർശിച്ചു' എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അനേകം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ ചിത്രം ഹൃദയസ്പർശിയാണ് എന്ന് കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ അമ്മയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!