ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പല്ലുകൾ ചൈനയിലെ മത്സ്യ ഫോസിലുകളിൽ നിന്നും കണ്ടെത്തി

By Web TeamFirst Published Sep 29, 2022, 12:38 PM IST
Highlights

സിലൂറിയൻ കാലഘട്ടത്തിലെ ഫോസിലുകൾ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതായത് 443 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ 419 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെയുള്ള ഭൂമിയിലെ ജീവന്റെ സുപ്രധാന കാലഘട്ടമാണ് സിലൂറിയൻ. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പല്ലുകൾ കണ്ടെത്തി. തെക്കൻ ചൈനയിൽ നിന്നും കണ്ടെടുത്ത മത്സ്യ ഫോസിലുകളുടെ കൂട്ടത്തിലാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന പല്ലുകൾ കണ്ടെത്തിയത്. അന്ന് ജീവിച്ചിരുന്ന ആ മനുഷ്യർക്ക് ജലജീവികളുടെ കടിയേൽക്കുന്നത് എങ്ങനെ ആയിരിക്കാം എന്ന് അടക്കമുള്ള നിരവധി കാര്യങ്ങൾ അറിയാൻ ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ സഹായിക്കും.

തെക്കൻ ചൈനയിൽ നിന്നും കണ്ടെത്തിയവയിൽ മത്സ്യ ഫോസിലുകൾക്കൊപ്പം മറ്റനേകം ജലജീവികളുടെ ഫോസിലുകളും ഉൾപ്പെടുന്നതായി ശാസ്ത്രജ്ഞർ പറഞ്ഞു. കണ്ടെത്തലുകൾ പരിണാമത്തിന്റെ ഒരു പ്രധാന കാലഘട്ടത്തെക്കുറിച്ചുള്ള പുതിയ സൂചനകൾ നൽകുന്നു, കാരണം ഇതുവരെ ശാസ്ത്രജ്ഞർക്ക് ആ കാലഘട്ടത്തിൽ നിന്നും ഉള്ള അധികം ഫോസിലുകൾ കണ്ടെത്താനായിട്ടില്ല. നേച്ചർ ജേണലിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച നാല് പഠനങ്ങളുടെ ഒരു പരമ്പരയിൽ, ഗവേഷകർ അവരുടെ കണ്ടെത്തലുകളിൽ പുരാതനകാലത്തെ ഈ പല്ലുകൾ മുതൽ ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിവർഗങ്ങൾ വരെ ഉണ്ടെന്ന് പറഞ്ഞു.

സിലൂറിയൻ കാലഘട്ടത്തിലെ ഫോസിലുകൾ ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതായത് 443 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുതൽ 419 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെയുള്ള ഭൂമിയിലെ ജീവന്റെ സുപ്രധാന കാലഘട്ടമാണ് സിലൂറിയൻ. 

ഇരയെ വേട്ടയാടാൻ മത്സ്യത്തെ അനുവദിക്കുന്ന പല്ലുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വ്യത്യസ്ത തരം ചിറകുകൾ ഉൾപ്പെടെ, അവയുടെ ശരീരഘടനയിൽ മറ്റ് നിരവധി മാറ്റങ്ങളും ഇത് സൃഷ്ടിച്ചതായി ബ്രിസ്റ്റോൾ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റും ഒരു പഠനത്തിന്റെ രചയിതാവുമായ ഫിലിപ്പ് ഡോനോഗ് പറഞ്ഞു. ഇത് പഴയ ലോകവും പുതിയ ലോകവും തമ്മിലുള്ള ഈ ഇന്റർഫേസിൽ മാത്രമാണന്നും ഡോനോഗ് പറഞ്ഞു.

എന്നാൽ, മുൻകാലങ്ങളിൽ, ഈ മാറ്റം കാണിക്കാൻ തക്കതായത്ര ഫോസിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ കണ്ടത്തൽ വളരെ നിർണായകമായ ഒന്നായാണ് ശാസ്ത്രലോകം പരിഗണിക്കുന്നത്.

click me!