ശമ്പളം ഒരുകോടിയിലധികം, മറ്റ് ആനുകൂല്യങ്ങളും, വീട്ടുജോലിക്കാർക്കുള്ള കോടീശ്വരന്മാരുടെ ഡിമാൻഡുകൾ‌

Published : Jun 01, 2024, 02:26 PM ISTUpdated : Jun 01, 2024, 02:41 PM IST
ശമ്പളം ഒരുകോടിയിലധികം, മറ്റ് ആനുകൂല്യങ്ങളും, വീട്ടുജോലിക്കാർക്കുള്ള കോടീശ്വരന്മാരുടെ ഡിമാൻഡുകൾ‌

Synopsis

ഇവിടെയുള്ള ധനികരുടെ വീട്ടിൽ ജോലിക്കാർക്ക് ശമ്പളം ഒരു കോടിയിൽ അധികം വരുമത്രെ. 150,000 ഡോളർ വരെ ഇവർക്ക് ശമ്പളമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ലാവിഷായി ജീവിക്കണം, ഇഷ്ടമുള്ള വസ്ത്രം ധരിക്കണം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം, ഇഷ്ടം പോലെ യാത്ര ചെയ്യണം. ഇങ്ങനെയൊക്കെ ആ​ഗ്രഹിക്കാത്ത മനുഷ്യർ ചുരുക്കമായിരിക്കും. എന്നാൽ, അതിനൊക്കെ സാധിക്കുന്നവരോ അതിലും ചുരുക്കമായിരിക്കും. ആഡംബരപൂർണമായ ജീവിതം ജീവിക്കുന്നത് മിക്കവാറും കോടീശ്വരന്മാരും ലക്ഷാധിപതികളും ഒക്കെയാണ്. അതുപോലെ തന്നെ ഇവരുടെ വീടുകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളവും നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. 

ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച്, ബൊക്ക റാറ്റൺ എന്നിവയൊക്കെ യുഎസ്സിലെ ധനികരായ ആളുകൾ ജീവിക്കുന്ന സ്ഥലങ്ങളാണ്. ഈ ശതകോടീശ്വരന്മാർ അവരുടെ ദൈനംദിന ജോലികളിൽ സഹായിക്കാൻ വീട്ടുജോലിക്കാരെ നിയമിക്കാറുണ്ട്. 50,000 അല്ലെങ്കിൽ ഒരുലക്ഷം, രണ്ട് ലക്ഷം ഒക്കെ ആയിരിക്കും ഇവരുടെ ശമ്പളം എന്ന് കരുതിയോ? തെറ്റിപ്പോയി. ഇവിടെയുള്ള ധനികരുടെ വീട്ടിൽ ജോലിക്കാർക്ക് ശമ്പളം ഒരു കോടിയിൽ അധികം വരുമത്രെ. 150,000 ഡോളർ വരെ ഇവർക്ക് ശമ്പളമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

അതുകൊണ്ട് മാത്രം തീർന്നില്ല, ​ഹെൽത്ത് ഇൻഷുറൻസ് പോലെയുള്ള മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. വീട്ടുജോലിക്ക് ആളുകളെ നൽകുന്നതിൽ പേരുകേട്ട ഏജൻസിയായ ദി വെല്ലിംഗ്ടണിൻ്റെ സ്ഥാപകൻ ഏപ്രിൽ ബെറൂബ് പറയുന്നത് മൂന്ന് പതിറ്റാണ്ടുകളായി വീട്ടുജോലികളിലേക്ക് ആളുകൾ വരുന്നതും കൂടുന്നുണ്ട്. അവർക്കുള്ള ശമ്പളവും ആനുകൂല്യവും കൂടുന്നുണ്ട് എന്നാണ്. 

കൊവിഡ് 19 വ്യാപിച്ചതോടെയാണ് ഈ ധനികരായ ആളുകൾ എത്ര രൂപയായാലും വേണ്ടില്ല നല്ല വീട്ടുജോലിക്കാരെ വേണം എന്ന് ആവശ്യപ്പെട്ട് തുടങ്ങിയത് എന്ന് പറയുന്നു. 2020 -ൽ മണിക്കൂറിന് $25 (ഏകദേശം 2100 രൂപ) വാങ്ങിയിരുന്നവർക്ക് ഇപ്പോൾ $45 or $50 (3700- 4100) രൂപ വരെ കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്
ഇല്ലാത്ത രോ​ഗത്തിന്റെ പേരില്‍ വനിതാ ഡോക്ടർമാർക്ക് മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, ഇന്ത്യൻ വംശജൻ കാനഡയിൽ കസ്റ്റഡിയിൽ