ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്ന്  ഈ ചിത്രത്തിലുണ്ട്, കണ്ടെത്താമോ?

By Web TeamFirst Published Jan 6, 2021, 6:54 PM IST
Highlights

ഈ ചിത്രത്തില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്ന് ഒളിഞ്ഞിരിക്കുന്നുണ്ട്. കണ്ടെത്താമോ? 

ഈ ചിത്രത്തില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്ന് ഒളിഞ്ഞിരിക്കുന്നുണ്ട്. കണ്ടെത്താമോ? 

ഈ അടിക്കുറിപ്പോടെ ഒരു പാമ്പു പിടിത്തക്കാരന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഓസ്‌ട്രേലിയയിലെ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. ബ്രിസ്‌ബെയിനിലെ ഒരു വീടിനു പുറത്തെ പാറക്കല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പാമ്പാണ് ചിത്രത്തിലുള്ളത്. സ്‌നേക്ക് കാച്ചേഴ്‌സ് ബ്രിസ്‌ബെയിന്‍ ആന്റ ഗോള്‍ഡ് കോസ്റ്റിലെ പാമ്പു പിടിത്തക്കാരനായ യുവാവാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഡിസംബറില്‍ പകര്‍ത്തിയ ചിത്രമാണിത്. 

 

 

ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ചിലര്‍, പാറക്കഷണങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പാമ്പിനെ ശരിക്കും കണ്ടെത്തി. എന്നാല്‍, മറ്റു പലരും തെറ്റായ വസ്തുക്കളെയാണ് പാമ്പെന്ന നിലയില്‍ അടയാളപ്പെടുത്തുന്നത്.

 

 

കോമണ്‍ ബ്രൗണ്‍ സ്‌നേക്ക് അഥവാ ഇൗസ്‌റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് എന്നറിയപ്പെടുന്ന പാമ്പാണ് ചിത്രത്തിലുള്ളത്. ലോകത്തെ ഏറ്റവും വിഷമേറിയ രണ്ടാമത്തെ പാമ്പാണിത്. കിഴക്കന്‍ ഓസ്‌ട്രേലിയയിലാണ് ഈ പാമ്പുകളെ കണ്ടുവരുന്നത്. 

 

 

വീടിനു പുറത്ത് പാറക്കല്ലുകള്‍ കൊണ്ട് പണിത മതിലിന്റെ വിടവിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. മനുഷ്യവാസമുള്ള പ്രദേശത്ത്, വീടിനു പുറത്ത് ഈ പാമ്പിനെ കണ്ടെത്തിയത് പലരെയും ഞെട്ടിച്ചതായി കമന്റുകളില്‍ കാണാം. ഭയവും ആശങ്കയുമാണ് ചിലര്‍ പങ്കുവെയ്ക്കുന്നത്. മറ്റു ചിലര്‍ പതിവുപോലെ പാമ്പിനെയും ട്രോളുന്നുണ്ട്. 

 

 

മനുഷ്യ വാസമുള്ള സ്ഥലങ്ങളിലാണ് സാധാരണയായി ഈ പാമ്പിനെ കണ്ടു വരുന്നത്. അപകടത്തില്‍ പെട്ടെന്നു കണ്ടാല്‍, അതിവേഗം മാരകമായി ആക്രമിക്കുന്ന ശീലമാണ് ഇതിന്. പാറകള്‍ക്കിടയിലും മറ്റുമാണ് ഇതിനെ സാധാരണയായി കണ്ടു വരുന്നത്. ചെറിയ പ്രാണികളെ പിടിക്കാനും മുട്ടയിടാനുമൊക്കെയാണ് ഇവ പാറക്കൂട്ടങ്ങള്‍ക്കിടയിലും മറ്റും പതിയിരിക്കുന്നത്. 

click me!