ഒരു ചോക്ലേറ്റ് കേക്ക് അപ്പാടെ തിന്നു, കിറുങ്ങിവീണ് ഒപ്പോസം, നേരെ ആശുപത്രിയിലേക്ക്, ഇനി ഷു​ഗർഡയറ്റ്

Published : Feb 17, 2025, 12:31 PM IST
ഒരു ചോക്ലേറ്റ് കേക്ക് അപ്പാടെ തിന്നു, കിറുങ്ങിവീണ് ഒപ്പോസം, നേരെ ആശുപത്രിയിലേക്ക്, ഇനി ഷു​ഗർഡയറ്റ്

Synopsis

ഇത്രയും മധുരം നിറഞ്ഞ പലഹാരം ഒപ്പോസത്തിന് നല്ലതല്ല എന്ന് മനസിലായ കിം അതിനെ വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ഒപ്പോസം ചികിത്സയിലാണ്. 

ഒരു മുഴുവൻ കേക്കും ഒറ്റയ്ക്ക് തിന്ന് ആശുപത്രിയിൽ ആയിരിക്കുകയാണ് കേക്ക് കൊതിയനായ ഒരു ഒപ്പോസം. അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരു ജീവിയാണ് ഒപ്പോസം. 

യുഎസ്സിലാണ് സംഭവം‌ നടന്നത്. യുഎസിലെ നെബ്രാസ്കയിലെ ഒരു പോർച്ചിൽ വച്ചിരുന്ന കോസ്റ്റ്‌കോ ചോക്ലേറ്റ് മൗസ് കേക്കാണ് ഈ ഒപ്പോസം മുഴുവനായും കഴിച്ചു തീർത്തത്. തണുപ്പായതിനാൽ ഫ്രിഡ്ജിലിരുന്ന ചില സാധനങ്ങളൊക്കെ വീട്ടുകാർ പുറത്തേക്ക് മാറ്റിയിരുന്നു. അതിലുണ്ടായിരുന്നതാണത്രെ ഈ കേക്ക്. എന്തായാലും, ഒപ്പോസം കേക്ക് തിന്നതോടെ ആകെ പ്രശ്നമായി. അമിതമായി മധുരം കഴിച്ച ഒപ്പോസത്തെ അടിയന്തിരമായി അടുത്തുള്ള വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

റിയൽ എസ്റ്റേറ്റ് ഏജൻ്റായ കിം ഡോഗെറ്റിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കിമ്മും മകനും വീടിന്റെ മുറ്റത്തിട്ടിരുന്ന ഫർണിച്ചറുകളിൽ ചുരുണ്ടുകൂടി കിടക്കുന്ന ഈ ഒപ്പോസത്തെ കണ്ടത്. അതിന്റെ കിടപ്പിൽ തന്നെ ഒരു പന്തികേടുണ്ടായിരുന്നു, അതിന് ശ്വാസം മുട്ടുന്നത് പോലെ ഉണ്ടായിരുന്നു എന്നാണ് കിം പറയുന്നത്. 

കേക്ക് കഴിച്ചതാണ് പ്രശ്നമെന്നും അപ്പോൾ തന്നെ കിമ്മിനും മകനും മനസിലായി. കാരണം കേക്കിന്റെ കഷ്ണങ്ങൾ അവിടെയൊക്കെ ഇട്ടിരുന്നു. മാത്രമല്ല, അതിന്റെ കേക്കിൽ മുങ്ങിയ കാലിന്റെ പാടുകളും അവിടെയെല്ലാം കാണാമായിരുന്നു. ഇത്രയും മധുരം നിറഞ്ഞ പലഹാരം ഒപ്പോസത്തിന് നല്ലതല്ല എന്ന് മനസിലായ കിം അതിനെ വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ഒപ്പോസം ചികിത്സയിലാണ്. 

ഇവിടുത്തുകാർ ഇതിന് ഒരു പേരും നൽകി. 'കേക്ക് ബണ്ഡിറ്റ്'. അതുപോലെ ഇവിടെ കസ്റ്റം ടി ഷർട്ടുകളും ഇവർ ഇറക്കിയിട്ടുണ്ട്. ആ ടി ഷർട്ടുകൾ വിറ്റ് ഒപ്പോസത്തിനെയും മറ്റ് ജീവികളെയും സംരക്ഷിക്കാനുള്ള ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. 

എന്തായാലും, ഇപ്പോൾ ഈ 'കേക്ക് ബണ്ഡിറ്റ്' ഒപ്പോസം ഒരു സ്ട്രിക്ട് ഡയറ്റിലാണ്. അത് പ്രകാരം ഒരു കുഞ്ഞുകഷ്ണം മധുരം പോലും അതിന് കൊടുക്കരുതെന്നാണ് കർശനമായി പറഞ്ഞിരിക്കുന്നത്. കേക്ക് തിന്നതിന്റെ പ്രയാസങ്ങൾ മാറുമ്പോൾ അതിനെ കാട്ടിലേക്ക് തന്നെ വിട്ടയക്കും. 

'ഇത് നീലം, കരുത്തും വേദനയും ഒരുപോലെയുള്ള പുഞ്ചിരിയാണവൾക്ക്, ഇതെല്ലാം മകള്‍ക്കുകൂടി വേണ്ടി'; വൈറലായി കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം


 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ