
ഓപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ(Optical illusions) പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഇത് പ്രകാരം നിങ്ങളുടെ സ്വഭാവം എന്താണ് എന്നാണ് പറയുന്നത്. നിങ്ങൾ നിങ്ങളെ ആരെങ്കിലും നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണോ അതോ നിങ്ങൾ സ്വയം കാര്യങ്ങളെല്ലാം ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണോ എന്നാണത്രെ ഇത് സൂചന തരുന്നത്.
ഒരുപക്ഷേ ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് മുതലകളെ(crocodiles) ആയിരിക്കും. അല്ലെങ്കിൽ പക്ഷികളെ(bird). അതിന് നിങ്ങളുടെ സ്വഭാവവുമായി ബന്ധമുണ്ട് എന്നാണ് പറയുന്നത്. രണ്ടു മുതലകൾ മൂക്കിൽ തൊടുന്നതാണോ നിങ്ങൾ കാണുന്നത്? അതോ ചിറകുകൾ വിടർത്തിയുള്ള ഒരു പക്ഷിയെയാണോ? നിങ്ങൾ ആദ്യത്തേതാണ് കാണുന്നതെങ്കിൽ, നിങ്ങൾ സ്വയം കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവരാവാനുള്ള സാധ്യത കൂടുതലാണ്, എന്തുചെയ്യണമെന്ന് നിങ്ങളോട് ആരെങ്കിലും പറയുന്നതും ഇഷ്ടപ്പെടില്ല. അതിനർത്ഥം നിങ്ങൾ പരുക്കനാണ് എന്നല്ല, മറിച്ച് കാര്യങ്ങൾ സ്വയം ചെയ്യാനും നിയന്ത്രിക്കാനും ഇഷ്ടപ്പെടുന്നു എന്നാണ്.
പക്ഷിയെയാണ് കാണുന്നതെങ്കിൽ, മറ്റാരെങ്കിലും നൽകുന്ന ഉത്തരവുകളോ നിർദ്ദേശങ്ങളോ നിങ്ങൾ പിന്തുടരാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സ്വയം തീരുമാനങ്ങളെടുക്കുന്നതിനേക്കാൾ ആരെങ്കിലും പറയുന്നത് കേട്ട് ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഇതിനർത്ഥമത്രെ. അതിനർത്ഥം നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ ഇല്ല എന്നല്ല, മറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളും കേൾക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നാണ്. ഇനി മുതലകളേയും പക്ഷിയേയും കാണാൻ സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങളിൽ രണ്ട് സ്വഭാവങ്ങളും ഉണ്ട്. അത് ബാലൻസ് ചെയ്‍തു കൊണ്ടുപോകാൻ കഴിയുന്നവരാണ് നിങ്ങൾ.
ഏതായാലും ഇത്തരം കാര്യങ്ങൾക്ക് യാതൊരു തരത്തിലുള്ള ആധികാരികതയും പറയാനൊന്നും സാധിക്കില്ല. എങ്കിലും സ്വന്തം സ്വഭാവങ്ങളെ കുറിച്ച് കേൾക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ വളരെ വേഗം ചിത്രം വൈറലായി.