24 -ാമത്തെ വയസിൽ 1.4 കോടിക്ക് വീട് വാങ്ങി; സാറയുടെ സ്വപ്നവീട്ടിലേക്കുള്ള യാത്ര

By Web TeamFirst Published Feb 2, 2023, 11:35 AM IST
Highlights

വീട് സ്വന്തമാക്കുന്നതിന് പണം സേവ് ചെയ്യുന്നതിനായി സാറ ഒരുപാട് കാലം തന്റെ മാതാപിതാക്കൾക്കൊപ്പം തന്നെ താമസിച്ചു. ചെലവുകൾ ചുരുക്കി. ഓരോ മാസത്തെ വരുമാനത്തിൽ നിന്നും ഒരു തുക സേവ് ചെയ്തു.

നമ്മുടെയൊക്കെ ബക്കറ്റ് ലിസ്റ്റിൽ ഓരോ ആ​ഗ്രഹങ്ങളുണ്ടാവും. ഇന്ന വയസിൽ കാർ വാങ്ങണം, വീട് വാങ്ങണം, യാത്ര ചെയ്യണം... അങ്ങനെ അങ്ങനെ ഒരുപാട് ആ​ഗ്രഹങ്ങൾ ഉള്ളവർ തന്നെയാണ് ഓരോരുത്തരും. എന്നാൽ, വെറും 24 -ാമത്തെ വയസിൽ സ്വന്തമായി ഒരു കോടി രൂപയ്‍ക്ക് മുകളിലുള്ള ഒരു വീട് വാങ്ങുക എന്നത് ഒരൽപം ബു​ദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അല്ലേ? 

യുകെ -യിലുള്ള സാറ യേറ്റ്സ് എന്ന യുവതിയാണ് 24 വയസ് ആയപ്പോഴേക്കും സ്വന്തമായി ഒരു വീട് വാങ്ങിയത്. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ Where I Live Series -ന്റെ ഭാ​ഗമായിട്ടാണ് സാറ തന്റെ വീട് സ്വന്തമാക്കിയ കഥ പറഞ്ഞത്. ആളുകൾ തങ്ങളുടെ വീട് വാങ്ങാനുള്ള യാത്രയെ കുറിച്ച് പറയുന്ന പരമ്പരയാണിത്. സ്റ്റോക്ക്പോർട്ടിലാണ് സാറ തന്റെ വീട് വാങ്ങിയത്. പതിനാലാമത്തെ വയസിൽ തന്നെ പത്രവിതരണക്കാരിയായി സാറ ജോലി ആരംഭിച്ചിരുന്നു. അന്ന് മുതൽ അവൾ പണം ലാഭിക്കുന്നുണ്ടായിരുന്നു. കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാകുന്നത് വരെ അവൾ ആ ജോലി തുടർന്നു. 

ഇപ്പോൾ സാറയ്ക്ക് 27 വയസായി. അവൾ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുകയാണ്. ഒരു വർഷത്തിനിടെ അഞ്ച് വീടുകൾ താൻ നോക്കി. എന്നാൽ, ഒന്നും ശരിയായില്ല എന്ന് സാറ പറയുന്നു. പലപ്പോഴും തുകയുടെ കാര്യത്തിലായിരുന്നു പൊരുത്തക്കേടുകൾ. താമസിയാതെ രണ്ട് ബെഡ്‍റൂമുള്ള ഒരു ടെറസ് വീട് സാറ കണ്ടെത്തി. 1.13 കോടി രൂപയായിരുന്നു ഇതിന്. അത് തനിക്ക് എന്തായാലും വാങ്ങണം എന്ന് സാറ ആ​ഗ്രഹിച്ചു. 

ഒടുവിൽ 1.4 കോടിക്ക് സാറയ്‍ക്ക് ആ വീട് കിട്ടി. 2020 ആ​ഗസ്തിൽ സാറ ആ വീട് സ്വന്തമാക്കി. വീട് സ്വന്തമാക്കുന്നതിന് പണം സേവ് ചെയ്യുന്നതിനായി സാറ ഒരുപാട് കാലം തന്റെ മാതാപിതാക്കൾക്കൊപ്പം തന്നെ താമസിച്ചു. ചെലവുകൾ ചുരുക്കി. ഓരോ മാസത്തെ വരുമാനത്തിൽ നിന്നും ഒരു തുക സേവ് ചെയ്തു. ഇപ്പോൾ തന്റെ രണ്ടാമത്തെ വീടിനായി അന്വേഷിക്കുകയാണ്. താൻ തന്റെ ആദ്യത്തെ വീട് വിൽക്കില്ല എന്നും പകരം അത് വാടകയ്ക്ക് കൊടുക്കും എന്നും സാറ പറയുന്നു. 

tags
click me!