ചത്ത പൂച്ച ഒപ്പം തന്നെ വേണം, മൂന്നുലക്ഷം മുടക്കി ഉടമ ചെയ്തത്... 

Published : Jun 04, 2023, 12:30 PM IST
ചത്ത പൂച്ച ഒപ്പം തന്നെ വേണം, മൂന്നുലക്ഷം മുടക്കി ഉടമ ചെയ്തത്... 

Synopsis

ഒരു രാത്രിയിൽ പട്ടി തന്റെ പ്രിയപ്പെട്ട പൂച്ചയെ കടിച്ച് കൊല്ലുകയായിരുന്നു. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു. ജീവിതത്തിൽ ഏറ്റവും അധികം വിഷമം തോന്നിയ സമയങ്ങളിൽ ഒന്നായിരുന്നു അത്.

വളർത്തുമൃ​ഗങ്ങളെ വീട്ടിലെ അം​ഗത്തെ പോലെ സ്നേഹിക്കുന്ന ആളുകളുണ്ട്. സ്വന്തം കുട്ടിയെ പോലെ അവയെ കാണുന്നവരും ഏറെയാണ്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യത്തോടെയാണ് പലരും അവയെ നോക്കുന്നതും പരിചരിക്കുന്നതും എല്ലാം. എന്നാൽ, ചത്തുപോയ ഒരു പൂച്ചയ്ക്ക് വേണ്ടി ഒരാൾ മൂന്ന് ലക്ഷം രൂപ ചെലവഴിക്കുമോ? അങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

ചത്തുപോയ തന്റെ പൂച്ചയെ ഫ്രീസ് ഡ്രൈ ചെയ്യുന്നതിന് വേണ്ടിയാണ് സോറൻ ഹൈ എന്ന ഒറിഗോണിലുള്ള ഒരു ഡ്രസ് ഡിസൈനർ മൂന്ന് ലക്ഷം രൂപ ചെലവാക്കിയത്. അതുവഴി പൂച്ച എപ്പോഴും തനിക്കൊപ്പം തന്നെ ഉണ്ടാകുമല്ലോ എന്നാണ് സോറൻ പറയുന്നത്. 16 -ാമത്തെ വയസിലാണ് സോറന്റെ പൂച്ചയായിരുന്ന ലോകിക്കറ്റ് ചത്തുപോയത്. സോറന് വലിയ അടുപ്പമായിരുന്നു പൂച്ചയോട്. പൂച്ചയുടെ വിയോ​ഗവും അതിനെ തുടർന്ന് പൂച്ചയുടെ ശരീരം സംരക്ഷിച്ച് വച്ചതിനെ കുറിച്ചുമെല്ലാം സോറൻ ടിക്ടോക്കിൽ വെളിപ്പെടുത്തി. 

ഒരു രാത്രിയിൽ പട്ടി തന്റെ പ്രിയപ്പെട്ട പൂച്ചയെ കടിച്ച് കൊല്ലുകയായിരുന്നു. ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു. ജീവിതത്തിൽ ഏറ്റവും അധികം വിഷമം തോന്നിയ സമയങ്ങളിൽ ഒന്നായിരുന്നു അത്. തന്റെ പ്രിയപ്പെട്ട പൂച്ച എപ്പോഴും തനിക്കൊപ്പം തന്നെ വേണം എന്ന തോന്നലുണ്ടായി. അങ്ങനെയാണ് പണം മുടക്കിയെങ്കിലും പൂച്ചയുടെ ശരീരം ഫ്രീസ് ഡ്രൈ ചെയ്ത് സംരക്ഷിക്കാൻ തീരുമാനിച്ചത് എന്ന് സോറൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഒഹായോയിലെ അനിമൽ ഫാമിലി പെറ്റ് പ്രിസർവേഷനിലേക്ക് അയക്കുന്നതിന് മുമ്പ് സോറൻ പൂച്ചയുടെ ശരീരം ഒരു മാസത്തോളം ഫ്രീസറിൽ സൂക്ഷിച്ചിരുന്നു. ഇപ്പോൾ തനിക്ക് പൂച്ചയെ കാണാനും തൊടാനും ഒക്കെ കഴിയുന്നു. അത് തരുന്ന സന്തോഷം വളരെ വലുതാണ് എന്നും സോറൻ പറയുന്നു. 
 

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ