
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട വാക്ക് ഏതാണ്? വാക്‌സ് (vax) ആണ് അതെന്നാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി (Oxford English Dictionary) അധികൃതര്‍ വെളിപ്പെടുത്തുന്നത്. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് പ്രചാരത്തിലായത്. ഇതുമായി ബന്ധപ്പെട്ട double-vaxxed, unvaxxed and anti-vaxxer
എന്നീ വാക്കുകളെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി സീനിയര്‍ എഡിറ്റര്‍ ഫിയോണ മക്‌പേഴ്‌സണ്‍ ബിബിസിയോട് പറഞ്ഞു. vaxxie, vax-a-thon, vaxinista എന്നിങ്ങനെ വേറെയും വാക്കുകള്‍ വാക്‌സുമായി ബന്ധപ്പെട്ടുണ്ടായി.
1980-കളിലും ഈ വാക്ക് പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അധികമൊന്നും ഉപയോഗിക്കപ്പെട്ടില്ല. അതിനുശേഷമാണ്, ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് -19 രോഗം എത്തിയത്. അതിനു പിന്നാലെയാണ് വാക്‌സ് എന്ന വാക്ക് വീണ്ടും പ്രചാരത്തില്‍വന്നത്. മഹാമാരി എന്നര്‍ത്ഥം വരുന്ന pandemic എന്ന വാക്കിന്റെ ഉപയോഗവും ഈ വര്‍ഷം 57,000 തവണ വര്‍ദ്ധിച്ചു. Vax, vaxx എന്നിങ്ങനെ രണ്ട് തരത്തില്‍ ഈ വാക്ക് എഴുതാറുണ്ടെങ്കിലും Vax ആണ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.
പശു എന്നര്‍ത്ഥം വരുന്ന vacca എന്ന വാക്കില്‍നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. 1790, 1800-കളില്‍ വസൂരിക്ക് എതിരായ വാക്‌സിനു വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രസംഘത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ എഡ്വേഡ് ജെനറിന്റെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് നിലവില്‍വന്നത്.
ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി പ്രകാരം വാക്‌സിന്റെ പല നിര്‍വചനങ്ങള്‍ ഇവയാണ്.
vax n. A vaccine or vaccination
vax v. Treat (someone) with a vaccine to produce immunity against a disease; vaccinate
vaxxie n. A photograph of oneself taking during or immediately before or after a vaccination, especially one against Covid-19, and typically shared on social media; a vaccination selfie
anti-vax adj. Opposed to vaccination
anti-vaxxer n. A person who is opposed to vaccination
double-vaxxed adj. Having received two doses of a vaccine
Image Courtesy: BBC