മത്സ്യത്തിന്റെ വായയിൽ കയറി നാവ് തിന്നു, ശേഷം അതിന്റെ നാവായി ജീവിച്ച പരാന്നഭോജി

By Web TeamFirst Published Oct 24, 2021, 1:34 PM IST
Highlights

അറ്റ്ലാന്റിക് ക്രോക്കറിന്റെ വായിലാണ് ഈ നാവ് തിന്നുന്ന മാർട്ടിയാൻ എന്ന പരാന്നഭോജിയെ കണ്ടെത്തിയത്. ടെക്‌സാസ് പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ മത്സ്യത്തിന്റെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

അമേരിക്കയിലെ ടെക്‌സാസിലെ ഗാൽവെസ്റ്റൺ ഐലൻഡ് സ്‌റ്റേറ്റ് പാർക്കിൽ(Galveston Island State Park ) ഒരു പരാന്നഭോജി(parasite) മത്സ്യത്തിന്റെ(fish) നാവ് തിന്നുകയും പിന്നീട് അതിന്റെ നാവായി മാറുകയും ചെയ്യുന്ന ഒരു അപൂര്‍വ സംഭവം പുറത്തുവന്നു. ഈ പരാന്നഭോജി വിവിധ ഇനം മത്സ്യങ്ങളുടെ ദേഹത്ത് കാണാറുണ്ട്. ഈ ഒറ്റപ്പെട്ട സംഭവത്തിൽ ഇത് മത്സ്യത്തിന്‍റെ വായയില്‍ കയറുകയും നാവ് തിന്നശേഷം അതിന്‍റെ ശരീരത്തിലെ അവയവം പോലെ കഴിയുകയും ആയിരുന്നു. 

അറ്റ്ലാന്റിക് ക്രോക്കറിന്റെ വായിലാണ് ഈ നാവ് തിന്നുന്ന മാർട്ടിയാൻ എന്ന പരാന്നഭോജിയെ കണ്ടെത്തിയത്. ടെക്‌സാസ് പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ മത്സ്യത്തിന്റെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

'ഈ അറ്റ്ലാന്റിക് ക്രോക്കറിന്റെ വായിൽ നാവ് തിന്നുന്ന ഒരു പരാന്നഭോജിയായ ഐസോപോഡ് ഉണ്ട്. ഈ പരാന്നഭോജികൾ മത്സ്യത്തിന്റെ നാവ് വേർപെടുത്തി, മത്സ്യത്തിന്റെ വായിൽ ചേർന്ന് അതിന്റെ നാവായി മാറുന്നു. ഒരു പരാന്നഭോജി ആതിഥേയന്റെ അവയവത്തെ മാറ്റിസ്ഥാപിക്കുന്ന ഒരേയൊരു കേസ് മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അത് മത്സ്യത്തെ കൊല്ലുകയോ മനുഷ്യരെ ബാധിക്കുകയോ ചെയ്യില്ല' എന്നും പോസ്റ്റില്‍ പറയുന്നു. 

click me!