'അച്ഛനുമമ്മയ്ക്കും 55 വർഷം കാത്തിരിക്കേണ്ടി വന്നു, ചില ചിത്രങ്ങൾ എന്നും സ്പെഷ്യൽ'; ഐഎഫ്‍എസ് ഓഫീസറുടെ പോസ്റ്റ്

Published : Apr 26, 2026, 03:13 PM IST
viral post

Synopsis

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഷെയര്‍ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മാതാപിതാക്കൾ 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ ഉയർച്ച മാത്രമല്ല, അതിനൊപ്പം തങ്ങളുടെ അച്ഛനുമമ്മയും അടക്കം പ്രിയപ്പെട്ടവരെ കൂടി ചേർത്തുപിടിക്കണം എന്ന് ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. അതിനി ചെറിയ ചെറിയ സമ്മാനങ്ങൾ മുതൽ യാത്രകളോ, പുതിയൊരു വീടോ, വാഹനമോ ഒക്കെയാവാം ആ സന്തോഷം. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വൈകാരികമായ ക്യാപ്ഷനോടൊപ്പം ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

തന്റെ മാതാപിതാക്കൾ ആദ്യമായി വിമാനം കയറാൻ തയ്യാറെടുക്കുന്ന 2019 -ലെ ഒരു പഴയ ചിത്രമാണ് അദ്ദേഹം വീണ്ടും ഷെയർ ചെയ്തിരിക്കുന്നത്. 'എനിക്ക് ആദ്യമായി വിമാനത്തിൽ കയറാൻ 23 വർഷം വേണ്ടിവന്നു. എന്നാൽ, എന്റെ മാതാപിതാക്കൾ അതിനായി 55 വർഷമാണ് കാത്തിരുന്നത്. ചില ചിത്രങ്ങൾ എന്നും സ്പെഷ്യലാണ്' എന്നാണ് കസ്വാൻ കുറിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് കസ്വാൻ. അദ്ദേഹം പങ്കുവെച്ച ചിത്രത്തിൽ, അമ്മയും അച്ഛനും വിമാനത്താവളത്തിലെ ടാർമാക്കിലൂടെ വിമാനത്തിനടുത്തേക്ക് നടന്നുപോകുന്നത് കാണാം. ചിത്രം വൈറലായി മാറിയതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. മാതാപിതാക്കളുടെ സന്തോഷം കാണുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

 

 

'കുട്ടികളുടെ ജീവിതത്തിലെ മിക്ക ആദ്യ നിമിഷങ്ങൾക്കും കാരണക്കാർ മാതാപിതാക്കളാണ്. അവരുടെ ജീവിതത്തിലെ ചില ആദ്യ നിമിഷങ്ങൾക്ക് കാരണമാകാൻ കഴിയുന്നത് വലിയ കാര്യമാണ്' എന്നാണ് ഒരു യൂസർ കുറിച്ചത്. 'എന്റെ അച്ഛൻ ആദ്യമായി വിമാനം കയറിയപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് പെരുമാറിയത്. വിമാനം അദ്ദേഹം തന്നെയാണ് പറത്തുന്നത് എന്ന ഭാവമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ വെറും യോ​ഗാമാറ്റ്, ശമ്പളം തന്നില്ല; ദുരവസ്ഥ പങ്കുവച്ച് സിം​ഗപ്പൂരിലെ വീട്ടുജോലിക്കാരി
'യുദ്ധമല്ലിത് വിവാഹമാണ്'; ഇന്ത്യൻ വധുക്കൾക്ക് ക്രൂരവും എന്നാൽ, സത്യസന്ധവുമായ വിവാഹ ഉപദേശം; കുറിപ്പ് വൈറൽ