തലയിൽ പീനട്ട് ബട്ടർ കുപ്പി കുടുങ്ങി അലഞ്ഞുതിരിഞ്ഞ് റാക്കൂൺ; ഒടുവിൽ രക്ഷയ്ക്ക് എത്തിയത് മൃഗസംരക്ഷണ പ്രവർത്തകർ

By Web TeamFirst Published Sep 28, 2022, 3:19 PM IST
Highlights

ആ ജീവിയുടെ അവസ്ഥയോട് സഹതാപം തോന്നിയ വീട്ടുടമസ്ഥൻ ഉടൻതന്നെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ ഒരു ടീം സ്ഥലത്തെത്തി.

കൊച്ചുകുട്ടികളുടെയും മൃഗങ്ങളുടെയും ഒക്കെ തലയിൽ ചെറിയ ഭരണികളും പാത്രങ്ങളും ഒക്കെ കുടുങ്ങുന്നത് പതിവാണ്. കുട്ടികളുടെ തലയിൽ ഇങ്ങനെ കുടുങ്ങിയാൽ നമ്മൾ എത്രയും വേഗം അവരെ വേണ്ട പരിചരണങ്ങൾ നൽകി സുരക്ഷിതരാക്കും. മൃഗങ്ങളുടെ കാര്യം എടുത്താൽ നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ഒക്കെയാണെങ്കിൽ ഒരുപക്ഷേ നമ്മൾ അവയെ രക്ഷപ്പെടുത്തിയേക്കാം. മറ്റേതെങ്കിലും ഒക്കെ ജീവികളുടെ തലയിൽ ആണെങ്കിൽ നമ്മൾ അത്ര കാര്യമാക്കാറില്ല. 

എന്നാൽ കഴിഞ്ഞ ദിവസം മസാച്യുസെറ്റ്‌സിൽ തലയിൽ പീനട്ട് ബട്ടറിന്റെ കുപ്പി കുടുങ്ങിയ നിലയിൽ ഒരു  റാക്കൂണിനെ കണ്ടു.  ആകെ പരിഭ്രാന്തനായി എന്തുചെയ്യണമെന്ന് അറിയാതെ ഓടി പാഞ്ഞു നടന്ന അതിനെ സമീപത്തെ ഒരു വീട്ടുടമയാണ് കണ്ടത്. അദ്ദേഹം അതിനെ രക്ഷിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും വളരെയധികം പരിഭ്രാന്തനായിരുന്ന റാക്കൂൺ അദ്ദേഹത്തിന് പിടികൊടുക്കാതെ ഓടി മറഞ്ഞു. 

ആ ജീവിയുടെ അവസ്ഥയോട് സഹതാപം തോന്നിയ വീട്ടുടമസ്ഥൻ ഉടൻതന്നെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ ഒരു ടീം സ്ഥലത്തെത്തി. ഏറെനേരം അന്വേഷിച്ചതിനു ശേഷം അവർ റാക്കൂണിനെ കണ്ടെത്തിയെങ്കിലും അവരെ കണ്ടതും അത് വീണ്ടും കാട്ടിലേക്ക് ഓടിമറഞ്ഞു. അപ്പോഴും ആ പാവത്തിന്റെ തലയിൽ കുപ്പി ഉണ്ടായിരുന്നു.

വീണ്ടും ഏറെ നേരം അതിനെ അന്വേഷിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. അങ്ങനെ അവർ നിരാശരായി മടങ്ങി. എന്നാൽ തൊട്ടടുത്ത ദിവസം അതേ വീട്ടിലുള്ള വീണ്ടും ആ  റാക്കൂണിനെ കണ്ടും. അപ്പോഴും അതിന്റെ തലയിൽ ആ കുപ്പി ഉണ്ടായിരുന്നു. അത് കഴിഞ്ഞ ദിവസത്തേക്കാൾ ഏറെ ക്ഷീണിതനായിരിക്കുന്നു എന്ന് വീട്ടുടമസ്ഥന്  മനസ്സിലായി. അദ്ദേഹം വീണ്ടും വേഗത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 

ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും അത് കാട്ടിൽ മറഞ്ഞിരുന്നുവെങ്കിലും ഏറെ നേരത്തെ പരിശോധനകൾക്കൊടുവിൽ അതിൻറെ മാളം അവർ കണ്ടെത്തി. അങ്ങനെ അവർ പ്രത്യേക ഉപകരണം ഉപയോഗിച്ച് അതിൻറെ തലയിൽ നിന്നും കുപ്പി നീക്കം ചെയ്തു. ഉപയോഗിച്ചു കഴിയുന്ന പാത്രങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതുകൊണ്ടാണ് മൃഗങ്ങൾ ഇത്തരത്തിലുള്ള അപകടങ്ങളിൽ പെടുന്നത് എന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു
 

tags
click me!