കൂട്ടുപുരികത്തിന്റെ പേരിൽ പരിഹാസം, കമ്പിളിപ്പുഴു എന്നും ​ഗുഹാമനുഷ്യനെന്നും വിളിക്കുന്നു, മോഡലിന്റെ അനുഭവം

Published : Oct 30, 2022, 03:50 PM IST
കൂട്ടുപുരികത്തിന്റെ പേരിൽ പരിഹാസം, കമ്പിളിപ്പുഴു എന്നും ​ഗുഹാമനുഷ്യനെന്നും വിളിക്കുന്നു, മോഡലിന്റെ അനുഭവം

Synopsis

'എന്റെ പുരികത്തിന്റെ പേരിൽ പോലും ആളുകൾ എന്നെ പരിഹസിക്കുകയാണ്. എത്രത്തോളം ആഴത്തിലാണ് വിദ്വേഷം വേരൂന്നിയിരിക്കുന്നത് എന്നത് എന്നെ ഭയപ്പെടുത്തുന്നു' എന്നും അവൾ പറഞ്ഞു.

ആളുകൾക്ക് എപ്പോഴും അവരുടേതായ ചില സൗന്ദര്യസങ്കൽപ്പങ്ങളുണ്ട്. അതിന് പുറത്ത് നിൽക്കുന്നു എന്ന് തോന്നുന്നവരെ ആളുകൾ പലപ്പോഴും കളിയാക്കും. ഒരുപോലെ വെട്ടിനിർത്തിയിരിക്കുന്ന പുരികമാണ് സൗന്ദര്യത്തിന്റെ ലക്ഷണം എന്നാണ് പലരും കരുതുന്നത്. എന്നാൽ, മോഡലായ കെനാ ജോണലിന് തികച്ചും വ്യത്യസ്തമായ കൂട്ടുപുരികമാണ്. പക്ഷേ, അതിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് ഓൺലൈനിൽ അവൾക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. 

​ഗുഹാമനുഷ്യൻ, കമ്പിളിപ്പുഴു എന്നൊക്കെ വിളിച്ചാണ് ആളുകൾ അവളെ പരിഹസിക്കുന്നത്. യുഎസ്സിൽ നിന്നുമുള്ള ഈ 21 -കാരി തന്റെ പുരികം അതുപോലെ തന്നെ നിർത്തുകയാണ് ചെയ്തത്. 16 വയസ് മുതൽ താൻ കൂട്ടുപുരികം എടുത്തിട്ടില്ല എന്ന് കെനാ പറയുന്നു. സ്വയം സ്നേഹിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവൾ ടിക്ടോക്കിൽ വീഡിയോ ചെയ്യുന്നു. അവൾക്ക് വിമർശകർ മാത്രമല്ല ഒരുപാട് ആരാധകരും ഉണ്ട്. അവർ അവളുടെ ഈ പുരികത്തിന്റെ പേരിൽ അവളെ അഭിനന്ദിക്കുന്നു. എന്നാൽ, വിമർശകരാണ് ഏറെ എന്നാണ് കെനാ പറയുന്നത്. 

'എന്റെ പുരികത്തിന്റെ പേരിൽ പോലും ആളുകൾ എന്നെ പരിഹസിക്കുകയാണ്. എത്രത്തോളം ആഴത്തിലാണ് വിദ്വേഷം വേരൂന്നിയിരിക്കുന്നത് എന്നത് എന്നെ ഭയപ്പെടുത്തുന്നു' എന്നും അവൾ പറഞ്ഞു. 'പലപ്പോഴും ആളുകൾ കമ്പിളിപ്പുഴു എന്നാണ് എന്റെ പുരികത്തെ വിളിക്കുന്നത്. നിന്നെ കാണാൻ ശരിക്കും ഒരു കുരങ്ങനെ പോലെയുണ്ട്, പോയി ചത്തൂടേ, ശരിക്കും പുരാതന കാലത്തെ ​ഗുഹാമനുഷ്യനെ പോലെയുണ്ട് എന്നെല്ലാം പറഞ്ഞുകൊണ്ട് നിരവധി ആണുങ്ങളാണ് എനിക്ക് മെസേജ് അയക്കുന്നത്. പല കമന്റുകളും എന്നെ വേദനിപ്പിക്കാറുണ്ട്. അത് എന്റെ രൂപത്തെ കുറിച്ചോർത്തല്ല. മറിച്ച് ഈ സമൂഹത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ഓർത്തിട്ടാണ്' എന്ന് കെനാ പറയുന്നു. 

ഒപ്പം നമ്മൾ നമ്മളായിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും കെന ഓർമ്മിപ്പിക്കുന്നു. എപ്പോഴും നമ്മൾ നമ്മളായിരിക്കുക എന്നതാണ് സന്തോഷമെന്നും ഈ 21 -കാരി പറഞ്ഞു. ഏതായാലും ഈ വിമർശനങ്ങളൊന്നും അവളെ തളർത്തുന്നില്ല. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം