അമേരിക്കയിലെത്തിയാൽ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാത്തതിന്‍റെ രഹസ്യമെന്ത്? പോസ്റ്റുമായി യുവതി

Published : Apr 21, 2026, 12:32 PM IST
viral post

Synopsis

അമേരിക്കയിലെത്തിയാല്‍ എന്തുകൊണ്ടാണ് പല ഇന്ത്യക്കാര്‍ക്കും പിന്നീട് നാട്ടിലേക്ക് മടങ്ങി അവിടെ ജീവിക്കാന്‍ മടി? ഇതേക്കുറിച്ച് അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരിയായ യുവതി ഷെയര്‍ ചെയ്ത പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. 

യുഎസ്സിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്കയിൽ പോയ പലരും എന്തുകൊണ്ടാണ് തിരികെ ഇന്ത്യയിലേക്ക് മടങ്ങാത്തത് എന്നതിനെ കുറിച്ചാണ് യുവതി സോഷ്യൽ മീഡിയയിൽ പറയുന്നത്. സൊണാലി എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പലരും ചോദിക്കാറുള്ള ചോദ്യത്തിനാണ് സൊണാലി മറുപടി നൽകുന്നത്. അമേരിക്കയിലുള്ള ഇന്ത്യക്കാർ എന്തുകൊണ്ട് തിരികെ ഇന്ത്യയിലേക്ക് മടങ്ങുന്നില്ല?

അവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം കാരണമാണ് പലരും തിരികെ നാട്ടിലേക്ക് മടങ്ങാത്തത് എന്നാണ് സൊണാലി പ്രധാനമായും തന്റെ പോസ്റ്റിൽ പറയുന്നത്. ശുദ്ധമായ വായു, നല്ല ഭക്ഷണം, നല്ല വെള്ളം, ആളുകളുടെ അച്ചടക്കമുള്ള പെരുമാറ്റം, കൂടുതൽ സമാധാനപൂർണമായ ജീവിതരീതി എന്നിവയൊക്കെ കാരണമാണ് ആളുകൾ ഇന്ത്യയേക്കാൾ ജീവിക്കാൻ അമേരിക്ക തിര‍ഞ്ഞെടുക്കാൻ കാരണമെന്നും അവർ പറയുന്നു.

ഇന്ത്യയിലുള്ളവർ കരുതുന്നത് പോലെ അഞ്ചോ ആറോ കോടി രൂപ സമ്പാദിക്കുക എന്നത് അമേരിക്കയിൽ ഒട്ടും എളുപ്പമല്ല. വർഷങ്ങളുടെ കഠിനാധ്വാനവും, ക്ഷമയും, നിരന്തരമായ പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തികഭദ്രത ഉറപ്പിക്കാനാവൂ എന്നും സൊണാലി ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ അമേരിക്കയിലെ ശാന്തവും ചിട്ടയുള്ളതും സൗകര്യപ്രദവുമായ ജീവിതരീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ, ഇന്ത്യയിലെ തിരക്കേറിയ, ബഹളമയമായ ജീവിതവുമായി വീണ്ടും ഇണങ്ങിപ്പോകുക എന്നത് പ്രയാസകരമായി തോന്നാമെന്നും അവർ പറയുന്നു.

 

 

നിരവധിപ്പേരാണ് സൊണാലി ഷെയർ ചെയ്ത പോസ്റ്റിന് കമന്റുകളുമായി എത്തിയത്. നിരവധിപ്പേരാണ് പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നൽകിയത്. സൊണാലി പറഞ്ഞത് ശരിയാണ് എന്ന് ഒരു വിഭാ​ഗം അനുകൂലിച്ചപ്പോൾ, ഓരോ സ്ഥലത്തിനും അതിന്റേതായ നല്ലതും ചീത്തയുമായ വശങ്ങളുണ്ടാകും എന്നാണ് മറ്റ് ചിലർ പറഞ്ഞത്. അമേരിക്കയിൽ മെച്ചപ്പെട്ട ജീവിതനിലവാരമാണെങ്കിൽ ഇന്ത്യയിൽ പരസ്പരമുള്ള ആഴത്തിലുള്ള ബന്ധങ്ങളും മറ്റുമാണ് പ്രത്യേകത എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

8-10 കോടി സമ്പാദിക്കൂ, ശതകോടീശ്വരന്മാരും നിങ്ങളും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണില്ല; പോസ്റ്റ്
30 -കാരി വളർത്തുന്നത് പതിനായിരക്കണക്കിന് വിഷപ്പാമ്പുകളെ, 1.20 കോടി വരെ സമ്പാദിക്കുന്നു!