അന്ധനായ നായയെ ലിഫ്റ്റിൽ കയറ്റരുതെന്ന് മറ്റ് താമസക്കാർ, നിയമപോരാട്ടം നടത്താൻ 51 -കാരൻ

Published : Apr 06, 2025, 01:50 PM IST
അന്ധനായ നായയെ ലിഫ്റ്റിൽ കയറ്റരുതെന്ന് മറ്റ് താമസക്കാർ, നിയമപോരാട്ടം നടത്താൻ 51 -കാരൻ

Synopsis

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അന്ധനായ ഓസി എന്ന നായയെ ആശിഷ് ​ഗോയൽ ദത്തെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സൊസൈറ്റിയിലെ ഒരം​ഗം നായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ പാടില്ല എന്ന് ​ഗോയലിനോട് ആവശ്യപ്പെട്ടത്.

അന്ധനായ തന്റെ നായയെ ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്തതിനെതിരെ ഒറ്റയാൾ പോരാട്ടവുമായി ലോവർ പരേലിൽ നിന്നുള്ള 51 -കാരൻ. ബിസിനസുകാരനായ ആശിഷ് ഗോയലാണ് തന്റെ വളർത്തുനായയെ ലിഫ്റ്റിൽ കയറാൻ അനുവദിക്കാത്ത കെട്ടിടത്തിന്റെ മാനേജിം​ഗ് കമ്മിറ്റിക്കെതിരെ നിയമപോരാട്ടം നടത്തുന്നത്. 

കെട്ടിടത്തിലെ മൂന്ന് ലിഫ്റ്റിലും നായയെ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഇതേ തുടർന്ന് അഭിഭാഷകയായ സിദ്ധ് വിദ്യ വഴി ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ആശിഷ് ​ഗോയൽ. വളർത്തുമൃ​ഗങ്ങളുടെ അവകാശം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇത്. 

ഗണപത്രാവു കദം മാർഗിലെ മാരത്തൺ എറ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ എറ-2 കെട്ടിടത്തിലെ 22 -ാം നിലയിലാണ് ഗോയൽ താമസിക്കുന്നത്. ഇവിടെ താമസക്കാർക്കും അവരുടെ അതിഥികൾക്കുമായി പ്രത്യേകം ലിഫ്റ്റാണ്. ജോലിക്കാരെയും മറ്റും ഈ ലിഫ്റ്റ് ഉപയോ​ഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിട്ടുണ്ട്. എന്നാൽ, അവർക്കായി മറ്റ് ലിഫ്റ്റുകൾ ഉണ്ട്. 

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അന്ധനായ ഓസി എന്ന നായയെ ആശിഷ് ​ഗോയൽ ദത്തെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സൊസൈറ്റിയിലെ ഒരം​ഗം നായയെ ലിഫ്റ്റിൽ കൊണ്ടുപോകാൻ പാടില്ല എന്ന് ​ഗോയലിനോട് ആവശ്യപ്പെട്ടത്. എന്നാൽ, അയാൾ ഇതിനെ എതിർത്തു. 

പിന്നീട്, അം​ഗങ്ങളുടെ വാട്ട്സാപ്പ് ​ഗ്രൂപ്പിലും ഇതേ കുറിച്ച് ചർച്ചകൾ‌ നടന്നു. എന്നാൽ, വളർത്തുമൃ​ഗങ്ങളെ ലിഫ്റ്റിൽ കൊണ്ടുപോകരുത് എന്നാണ് സൊസൈറ്റിയുടെ നിയമം എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ, അങ്ങനെ ഒരു നിയമം അവിടെ ഇല്ലായിരുന്നു എന്നാണ് ​ഗോയൽ പറയുന്നത്. എന്തായാലും എവിടെ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനെ തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്