മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പെറ്റ

By Web TeamFirst Published Sep 25, 2022, 4:04 PM IST
Highlights

ടോക്സിക് മസ്കുലിനിറ്റി ഭൂമിയെ കൊല്ലുകയാണ് എന്നും സംഘടന പറഞ്ഞു. ജനിക്കാത്ത ഓരോ കുട്ടിയും പ്രതിവർഷം 58.6 ടൺ CO2 ലാഭിക്കുമെന്നും സംഘടന അവകാശപ്പെട്ടു. പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

മാംസം കഴിക്കുന്ന പുരുഷന്മാർക്കൊപ്പം സെക്സ് ചെയ്യരുതെന്നും അവർക്ക് സെക്സ് നിഷേധിക്കണമെന്നും പ്രമുഖ മൃ​ഗാവകാശ സംഘടന. മാംസം കഴിക്കുന്ന പുരുഷന്മാരാണ് കൂടുതൽ ​ഗ്രീൻഹൗസ് എമിഷന് കാരണക്കാരാകുന്നത് എന്ന് പറഞ്ഞാണ് സംഘടനയുടെ അഭിപ്രായ പ്രകടനം. 

പെറ്റ (People for the Ethical Treatment of Animals -PETA) -യുടെ ജർമ്മൻ ഡിവിഷനാണ് സ്ത്രീകളോട് മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പറഞ്ഞത്. എന്തായാലും പെറ്റയുടെ ഈ അഭിപ്രായം ജർമ്മനിയിലെ ആളുകൾക്കിടയിൽ വലിയ തരത്തിൽ രോഷം സൃഷ്ടിച്ചിട്ടുണ്ട്. സോസേജിഷ്ടപ്പെടുന്ന പുരുഷന്മാർ ഇഷ്ടം പോലെ ഉള്ള സ്ഥലമാണ് ജർമ്മനി. 

പെറ്റയുടെ ജർമ്മൻ ബ്രാഞ്ച് കഴിഞ്ഞ വർഷം പ്ലോസ് വൺ എന്ന ശാസ്ത്ര ജേണലിൽ നിന്നുള്ള ഗവേഷണം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നത് എന്നും അതിനാൽ അവർ സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് കാരണക്കാരാകുന്നു എന്നുമാണ് ജേണലിൽ പറയുന്നത്. 

അത്തരം ടോക്സിക് മസ്കുലിനിറ്റി ഭൂമിയെ കൊല്ലുകയാണ് എന്നും സംഘടന പറഞ്ഞു. ജനിക്കാത്ത ഓരോ കുട്ടിയും പ്രതിവർഷം 58.6 ടൺ CO2 ലാഭിക്കുമെന്നും സംഘടന അവകാശപ്പെട്ടു. പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

മാംസം കഴിക്കുന്ന പുരുഷന്മാർ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കയാണ്. അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ​ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അഭിപ്രായപ്പെടുന്നു. ഏതായാലും പെറ്റയുടെ അഭിപ്രായ പ്രകടനം വലിയ തരത്തിലുള്ള രോഷമാണ് ജർമ്മനിയിലെ ആളുകൾക്കിടയിൽ ഉണ്ടാക്കിയത്. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ. 

click me!