Naked alien : നഗ്നനായ 'അന്യഗ്രഹജീവി'യുടെ ചിത്രം പകര്‍ത്തി ഫോട്ടോഗ്രാഫര്‍, സ്ഥലം നിഗൂഢതകള്‍ക്ക് പേരുകേട്ടത്

Published : Jan 06, 2022, 12:40 PM ISTUpdated : Jan 06, 2022, 12:42 PM IST
Naked alien : നഗ്നനായ 'അന്യഗ്രഹജീവി'യുടെ ചിത്രം പകര്‍ത്തി ഫോട്ടോഗ്രാഫര്‍, സ്ഥലം നിഗൂഢതകള്‍ക്ക് പേരുകേട്ടത്

Synopsis

ഇവിടെ പ്രാദേശികറോഡുകളില്‍ ഒരു കാരണവുമില്ലാതെ കാറുകള്‍ നിശ്ചലമാകുന്നുവെന്നും പറയപ്പെടുന്നുണ്ട്. അതിനിടെ ഈ പ്രദേശത്ത് ഒരാള്‍ കുടുംബത്തിലെ ആളുകളെ കൊല്ലുകയും അവരുടെ രക്തം മുന്‍ഗേറ്റിന് പൂശുകയും ചെയ്‍ത സംഭവവും ഉണ്ടായിട്ടുണ്ട്. 

താന്‍ നഗ്നനായ ഒരു അന്യഗ്രഹജീവി(Naked alien)യെ ക്യാമറയില്‍ പകര്‍ത്തിയതായി അവകാശപ്പെട്ട് ഒരു 
ഫോട്ടോഗ്രാഫര്‍. തന്‍റെ ട്രയല്‍ ക്യാമറയ്ക്ക് മുന്നിലൂടെ അത് നീങ്ങുകയായിരുന്നു എന്നും അപ്പോഴാണ് ചിത്രം പതിഞ്ഞതെന്നും ഇയാള്‍ പറയുന്നു. യുഎസ്സിലെ മൊണ്ടാനോ(Montana in the US)യിലെ ഒരു വിദൂരപ്രദേശത്തു നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. നഗ്നനായ ഈ ജീവിക്ക് ഗോളാകൃതിയിലുള്ള തല(Bulbous headed)യാണ് എന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. 

ഡൊണാൾഡ് ബ്രോംലി(Donald Bromley) എന്ന് പേരുള്ള ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഈ  ചിത്രം എടുത്തത് റെഡ്ഗേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നാണ്. അത് യുഎഫ്‌ഒകൾ പോലെയുള്ള അസാധാരണമായ സംഭവങ്ങള്‍ക്ക് പേരുകേട്ടതാണ്. ആദ്യം, ഈ ചിത്രം ഒരു മനുഷ്യന്‍റേത് തന്നെയാണ് എന്ന് ബ്രോംലി കരുതി. എന്നിരുന്നാലും, ആ ചിത്രം നോക്കുമ്പോൾ, അത് ഈ ലോകത്തിന് പുറത്തുള്ള ഒന്നാണെന്ന് അയാൾ ഉറപ്പിക്കുകയായിരുന്നുവത്രെ. കോണ്‍ഗ്രസും സെനറ്റും ഇത്തരം പ്രതിഭാസങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണം എന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് ഇങ്ങനെ ഒരു ചിത്രം എന്നതും ശ്രദ്ധേയമാണ്. 

ചിത്രം പകര്‍ത്തിയ ബ്രോംലി KXLF-നോട് പറഞ്ഞു: "ഞാൻ നോക്കുന്തോറും അത് വിചിത്രമായി തോന്നി. അതിന്‍റെ രൂപം ഒരു അന്യഗ്രഹജീവിയുടെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു. അതിന് വലിയ ഉരുണ്ട തലയായിരുന്നു. ഇത് ഒരുതരം സുതാര്യമായ ജീവിയായിരുന്നു. യുഎഫ്‌ഒകൾ പോലെയുള്ള പാരാനോർമൽ ഫീൽഡിൽ ഇത് വളരെ സമ്പന്നമാണ്" അയാള്‍ കൂട്ടിച്ചേർത്തു. 

പെന്റഗൺ കഴിഞ്ഞ വർഷം നാഴികക്കല്ലായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യം വരുന്നത്. യുഎഫ്‌ഒകളുമായി ബന്ധപ്പെട്ട് വരുന്ന ചില കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ കഴിയില്ല എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. യു‌എസ്സിലെ മൊണ്ടാന യു‌എഫ്‌ഒ ദൃശ്യങ്ങൾക്കായുള്ള അമേരിക്കയുടെ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ്. ഇപ്പോള്‍ ബ്രോംലിയുടെ ട്രയല്‍ ക്യാം പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തു വന്നതോടെ അന്യഗ്രഹജീവികളെ കുറിച്ചുള്ള കാര്യങ്ങളില്‍ ആകൃഷ്ടരായ ആളുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ മറ്റൊരു കാരണം കൂടി കിട്ടിയിരിക്കുകയാണ്. 

ഇവിടെ പ്രാദേശികറോഡുകളില്‍ ഒരു കാരണവുമില്ലാതെ കാറുകള്‍ നിശ്ചലമാകുന്നുവെന്നും പറയപ്പെടുന്നുണ്ട്. അതിനിടെ ഈ പ്രദേശത്ത് ഒരാള്‍ കുടുംബത്തിലെ ആളുകളെ കൊല്ലുകയും അവരുടെ രക്തം മുന്‍ഗേറ്റിന് പൂശുകയും ചെയ്‍ത സംഭവവും ഉണ്ടായിട്ടുണ്ട്. 

അന്യഗ്രഹജീവിയെ കണ്ടു എന്ന് അവകാശപ്പെടുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന പാട്രിക് കട്ട്‌ലർ, ഈ പ്രദേശത്തെ ഇത്തരം വിശദീകരണങ്ങള്‍ കണ്ടെത്താനാവാത്ത നിഗൂഢ സംഭവങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത്, ബ്രോംലി പകര്‍ത്തിയിരിക്കുന്ന ചിത്രം ഇവിടുത്തെ ദുരൂഹത നിറഞ്ഞ പല കാഴ്ചകളില്‍ ഒന്നു മാത്രമാണ് എന്നാണ്. ഈ സ്ഥലത്ത് ആളുകള്‍ പറയുന്ന അനുഭവങ്ങളേക്കാള്‍ കൂടുതല്‍ നിഗൂഢതയുണ്ട് എന്നും കട്ട്‍ലര്‍ പറയുന്നു. 

PREV
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്