Seal pup in pub : സ്കോട്ട്‍ലന്‍ഡില്‍ നിന്നും 300 മൈല്‍ സഞ്ചരിച്ച് ബ്രിസ്റ്റോളിലെ പബ്ബിലെത്തിയ സീല്‍

By Web TeamFirst Published Jan 6, 2022, 11:09 AM IST
Highlights

ഭാരക്കുറവും സീൽപോക്‌സും കാരണം അൽപ്പം വിശ്രമത്തിനും സുഖം പ്രാപിക്കുന്നതിനുമായി സോമർസെറ്റിലെ ടൗണ്ടണിലുള്ള ആർഎസ്‌സിപിഎ വെസ്റ്റ് ഹാച്ചിലേക്ക് സീലിനെ കൊണ്ടുപോയി. 

സ്‌കോട്ട്‌ലൻഡി(Scotland)ൽ നിന്ന് ഒരു സീല്‍ക്കുട്ടി(seal pup) സഞ്ചരിച്ചെത്തിയത് ബ്രിസ്റ്റോളി(Bristol)ലെ ഒരു പബ്ബിലേക്ക്. ഒറ്റപ്പെട്ട ഈ സീല്‍ 300 മൈൽ യാത്ര നടത്തിയാണ് ഞായറാഴ്ച ഹാൻഹാമിലെ, ദി ഓൾഡ് ലോക്ക് ആൻഡ് വെയറിൽ എത്തിയത്. 

ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈൻ ലൈഫ് റെസ്‌ക്യൂ സർവീസ് ഇതിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഭൂവുടമ ഡാനിയൽ റോളിൻസ് പറഞ്ഞു: "അവന്‍ ഇവിടെ ഒരു മിനി സെലിബ്രിറ്റി തന്നെയായി തീര്‍ന്നു. മാത്രമല്ല, അവന്‍ സുന്ദരനായിരുന്നു. സൗഹാര്‍ദ്ദപരമായിട്ടായിരുന്നു പെരുമാറ്റം." നിയോപ്രീൻ എന്ന് വിളിക്കപ്പെടുന്ന സീല്‍ക്കുട്ടിയെ വെള്ളത്തിലേക്ക് തന്നെ വിടാന്‍ ആർ‌എസ്‌പി‌സി‌എ റോളിന്‍സിനോട് പറഞ്ഞു. പക്ഷേ, ദാഹിച്ചുവലഞ്ഞ സീല്‍ പിന്നിലേക്ക് നീങ്ങി പബ്ബിന്റെ അടുക്കള ഹാച്ചിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. 

'നിങ്ങൾ എല്ലാ ദിവസവും പബ്ബിന് പുറത്ത് ഒരു കുഞ്ഞ് സീലിനെ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കില്ല' എന്ന് ബാർ ആൻഡ് കിച്ചൺ വർക്കർ ജോൺ ജെഫറീസ് പറഞ്ഞു. 'ഒരു സഹപ്രവര്‍ത്തകനും ചില കസ്റ്റമേഴ്സുമാണ് സീലിനെ കണ്ടെത്തിയത്. അത് വിസ്മയകരമായിരുന്നു' എന്ന് റോളിന്‍സ് പറയുന്നു. അതിന് വലിയ പകപ്പൊന്നും ഇല്ലായിരുന്നു. കൂടാതെ മനുഷ്യര്‍ക്കിടയിലൂടെ അങ്കലാപ്പൊന്നും കൂടാതെ നീങ്ങുകയും ചെയ്തു. 

ഭാരക്കുറവും സീൽപോക്‌സും കാരണം അൽപ്പം വിശ്രമത്തിനും സുഖം പ്രാപിക്കുന്നതിനുമായി സോമർസെറ്റിലെ ടൗണ്ടണിലുള്ള ആർഎസ്‌സിപിഎ വെസ്റ്റ് ഹാച്ചിലേക്ക് സീലിനെ കൊണ്ടുപോയി. ടാഗ് ചെയ്യപ്പെടുമ്പോൾ 33 കിലോഗ്രാം ഭാരമുണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തിന് ശേഷം വീണ്ടും തൂക്കിയപ്പോൾ 14.8 കിലോഗ്രാം മാത്രമായിരുന്നു സീലിന്‍റെ ഭാരം. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ സീലിനെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടതായി ജെഫറീസ് പറഞ്ഞു. അതിന് പരിക്കൊന്നും ഏല്‍ക്കാതെ നോക്കുക എന്നതായിരുന്നു വെല്ലുവിളി എന്നും ജെഫറീസ് പറയുന്നു. 

"ഭാഗ്യവശാൽ മഴ പെയ്തതിനാൽ നിലം നനഞ്ഞിരുന്നു. അവിടെ ഞങ്ങൾ നനഞ്ഞ തൂവാലകൾ ഇട്ടു. അവിടെ സീല്‍ സന്തോഷവാനും സുരക്ഷിതനുമായി കാണപ്പെട്ടു. അവന് 12 മാസത്തിൽ താഴെയായിരിക്കണം പ്രായം. അൽപ്പം മടുത്തിരുന്നു. ഇത് അടുത്തെവിടെയോ നിന്ന് വന്നതാണ് എന്ന് ഞങ്ങൾ കരുതി, പക്ഷേ അത് സ്കോട്ട്‌ലൻഡിൽ നിന്നും യാത്ര ചെയ്തെത്തിയതാണ്" എന്നും അദ്ദേഹം പറയുന്നു. 
 

click me!