'കവരുകൾ'; പരിസ്ഥിതിയുടെ കാവല്‍ക്കാരായ ഒരു കുഞ്ഞ് ജീവനെക്കുറിച്ച് അറിയാം...

Published : Jun 05, 2021, 01:04 PM ISTUpdated : Jun 05, 2021, 01:39 PM IST
'കവരുകൾ'; പരിസ്ഥിതിയുടെ കാവല്‍ക്കാരായ ഒരു കുഞ്ഞ് ജീവനെക്കുറിച്ച് അറിയാം...

Synopsis

ഒരു സൂക്ഷ്മാണുവിന്റെ പിടിയിലമർന്നു മനുഷ്യൻ നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തിൽ നമ്മുടെ പരിസ്ഥിതിയുടെ കാവൽക്കാരായ ഈ കുഞ്ഞു ജീവനെ നമുക്ക്  മറക്കാതിരിക്കാം  

കൊവിഡ് എന്ന സൂക്ഷ്മാണുവിന്റെ പിടിയിലമർന്നു മനുഷ്യൻ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തിൽ നമ്മുടെ പരിസ്ഥിതിയുടെ കാവൽക്കാരായ ഈ കുഞ്ഞു ജീവന്‍റെ പ്രത്യേകതയെക്കുറിച്ച് അറിയാം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ആല്‍ഗകളേക്കുറിച്ച് മണക്കാട് നാഷണല്‍ കോളേജിലെ ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. പ്രിയ ഗോപിനാഥ് വിശദമാക്കുന്നു.


സമുദ്രം, തടാകo മറ്റു , വിവിധതരം ജലാശയങ്ങൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന ഏകകോശ ആൽഗകളുടെ(Phytoplanktons) ഒരു പ്രധാന കൂട്ടമാണ് ഡയാറ്റംസ്. ഈ ജലാശയങ്ങളിലെ മണ്ണിന്റെ നിക്ഷേപത്തിലും ഡയാറ്റമുകൾ കാണപ്പെടാറുണ്ട്  .  രത്നങ്ങൾക്കു സമാനമായ    ഒപ്റ്റിക്കൽ ഗുണങ്ങളുള്ളതിനാൽ അവയെ കടലിന്റെ ആഭരണങ്ങൾ (jewels of the sea) എന്ന് വിളിക്കുന്നു. അവയുടെ കോശഭിത്തി (cell wall)പ്രധാനമായും സിലിക്കയിൽ നിർമ്മിതമായതുo കോശഭിത്തിക്ക്  മുകള്ഭാഗത്തു താഴ്ഭാഗത്തുമായി രണ്ടു വാൽവുകളും ഉള്ളതിനാൽ അവ ഒരു ഗ്ലാസ് ബോക്സ് പോലെ കാണപ്പെടുന്നു. വൃത്താകൃതി, ഡംബെൽ, നക്ഷത്ര ആകൃതി എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ ഡയാറ്റമുകൾ കാണാറുണ്ട്.

വർഷങ്ങൾക്കുമുമ്പ്, 1979 ജൂണിൽ നാഷണൽ ജിയോഗ്രാഫിക്കിന്റെ പതിപ്പിൽ റിച്ചാർഡ് ബി.ഹൂവർ ഡയറ്റോമുകളെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ  കടലാസിൽ ഉണക്കിയ ഡയാറ്റമുകളിലേക്ക് അദ്ദേഹം വെള്ളം ചേർത്തപ്പോൾ  അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട്, അവ പുനരുജ്ജീവിപ്പിക്കപ്പെട്ടതായുള്ള ഒരു രസകരമായ  അനുഭവം  വിവരിക്കുന്നുണ്ട്. ജലാശയങ്ങളിലെ പ്രതികൂല സാഹചര്യങ്ങൾ പോലും അതിജീവിക്കാനുള്ള ശേഷി ഉള്ളവയാണീ സൂക്ഷ്മ ജീവികൾ. 


പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നവയാണ് ഇത്തരം ആൽഗകൾ .
മറ്റു കടൽജീവികൾക്കു ഭക്ഷണത്തിനുള്ള ഒരു സ്രോതസ്സാണ് ഇവ.എന്നാൽ  ഒരു പരിധിയിൽ അധികം അളവിൽ പോഷകങ്ങൾ ലഭ്യമാകുമ്പോൾ, ഇത്തരം സൂക്ഷ്മ ജീവികൾ  നിയന്ത്രണാതീതമായി വളർന്നു ജലത്തെ വിഷമയമാക്കുന്ന ആൽഗെൽ ബ്ലൂമുകൾ ഉണ്ടാവുകയും അത് ജലാശയങ്ങളുടെ ഉപരിതലത്തിൽ ഒരു പാളി പോലെ  പ്രവർത്തിച്ചു മറ്റു ജീവജാലങ്ങൾക്കുള്ള സൂര്യപ്രകാശത്തിന്റെയും   പോഷകങ്ങളുടെയും ലഭ്യതയെ തടയുകയും ചെയ്യുന്നു. ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കേണ്ടതിനുള്ള ആവശ്യകതയിലേക്കാണ്  ഇതു വിരൽ ചൂണ്ടുന്നത്.


താപനില അവയുടെ വളർച്ചാ നിരക്കിനെ ബാധിക്കുന്നതിനാൽ അന്തരീക്ഷ, ജല താപനില വ്യതിയാനങ്ങൾ വിലയിരുത്താൻ അവ സഹായകമാകാറുണ്ട്. ഒരു ജലാശയത്തിന്റെ ഗുണനിലവാരത്തിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന  ഘടകമാണ്  ഡയാറ്റംസ് എന്ന്  പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.നിർജീവമായ ഡയാറ്റമുകളിൽ  നിന്ന്  ജലാശയങ്ങളുടെ  അടിത്തട്ടിൽ രൂപം കൊള്ളുന്ന  ഡയാറ്റോമേഷ്യസ് എർത്തിനു (diatomaceous earth)നിരവധി വാണിജ്യ, വ്യാവസായിക ഉപയോഗങ്ങളുണ്ട്. ചില ശീതളപാനീയങ്ങൾ, ഫിഷ് ടാങ്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ  ശുദ്ധീകരണത്തിനായി ഇത് ഉപയോഗിക്കുന്നു.

 കീടങ്ങളുടെ പുറന്തോടിൽ  നിന്നുള്ള ദ്രാവകങ്ങളെ ആഗിരണം ചെയ്ത് നിർജ്ജലീകരണം വഴി കീടങ്ങളെ  നശിപ്പിക്കാനുള്ള  കഴിവുള്ളതിനാൽ ഒരു  വിഷരഹിത  കീടനാശിനിയായ്യും  ഡയറ്റോമൈറ്റ് ഉപയോഗിച്ച്  വരുന്നു.  കടലിൽ  കവര് പൂത്തു എന്ന്  നമ്മൾ സാധാരണയായി  കേൾകാറുണ്ട്. അത്  മറ്റൊന്നുമല്ല , ഡയാറ്റം ഉൾപ്പടെയുള്ള  വിവിധ  തരo  ആൽഗകളുടെ ശരീരത്തിലെ ചില രാസപ്രക്രിയകളുടെ ഫലമായി ഉണ്ടാവുന്ന  പ്രകാശം പ്രതിഫലിപ്പിക്കാനുള്ള കഴിവ് ( bioluminescence )എന്ന  പ്രതിഭാസമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്
കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ