'വീണ്ടും ഞാൻ പ്രണയത്തിലായി'; വിമാനം പറത്തുന്നതിനിടയിൽ ഭാര്യക്ക് പൈലറ്റിന്റെ സർപ്രൈസ്, കയ്യടിച്ച് യാത്രക്കാർ

Published : Nov 19, 2024, 03:16 PM IST
'വീണ്ടും ഞാൻ പ്രണയത്തിലായി'; വിമാനം പറത്തുന്നതിനിടയിൽ ഭാര്യക്ക് പൈലറ്റിന്റെ സർപ്രൈസ്, കയ്യടിച്ച് യാത്രക്കാർ

Synopsis

വിമാനം പറത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ  മൈക്രോഫോണിലൂടെ അതേ വിമാനത്തിലെ തന്നെ യാത്രക്കാരിയായ തൻറെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്.

പ്രിയപ്പെട്ടവരുടെ സന്തോഷങ്ങൾക്കായി അവരറിയാതെ ചില സർപ്രൈസുകൾ കരുതിവയ്ക്കുന്നവരാണ് നമ്മിൽ പലരും. അത്തരത്തിലുള്ള നിരവധി സന്തോഷ നിമിഷങ്ങളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഓരോ ദിവസവും പങ്കു വയ്ക്കപ്പെടാറുണ്ട്. അത്തരത്തിൽ ഏറെ മനോഹരമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ  ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് തന്റെ ഭാര്യയ്ക്കായി ഒരുക്കിയ സർപ്രൈസിന്റെ വീഡിയോയായിരുന്നു ഇത്. വിമാനം പറത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ  മൈക്രോഫോണിലൂടെ അതേ വിമാനത്തിലെ തന്നെ യാത്രക്കാരിയായ തൻറെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അപ്രതീക്ഷിതമായ ആ അറിയിപ്പിൽ ഭാര്യ മാത്രമല്ല വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും അത്ഭുതപ്പെട്ടു.

തീർത്തും അപ്രതീക്ഷിതമായി യാത്രക്കാർ കേട്ട പൈലറ്റിന്റെ അറിയിപ്പ് ഇങ്ങനെയായിരുന്നു; "ഇൻഡിഗോയെ നിങ്ങളുടെ യാത്രാ പങ്കാളിയായി തിരഞ്ഞെടുത്തതിന് നന്ദി. ഭാവിയിലും നിങ്ങളോടൊപ്പം വീണ്ടും സഞ്ചരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.  കൂടാതെ, ഇന്ന് വിമാനത്തിലുള്ള ഒരു പ്രത്യേക യാത്രക്കാരിക്ക് വേണ്ടി ഒരു പ്രത്യേക അറിയിപ്പ് നടത്താൻ ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഭാര്യ വിഭാ ശർമ്മ, അവൾ ആദ്യമായി എന്നോടൊപ്പം പറക്കുകയാണ്, നീ വിമാനയാത്ര ആസ്വദിക്കുകയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വിജയങ്ങളിലും പരാജയങ്ങളിലും എനിക്ക് കൂട്ടായതിന് നന്ദി. എൻറെ ഏറ്റവും ശക്തിയുള്ള പിന്തുണയായി കൂടെ നിൽക്കുന്നതിന് അതിലേറെ നന്ദി"

ഈ അപൂർവ്വ നിമിഷത്തിന്റെ വീഡിയോ വിഭാ ശർമ്മ തൻറെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അല്പസമയത്തിനുശേഷം അത് നീക്കം ചെയ്തതായാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്. "എൻ്റെ ഭർത്താവ് വിമാനത്തിനുള്ളിലെ അറിയിപ്പുകൊണ്ട് എന്നെ അത്ഭുതപ്പെടുത്തി, ഞാൻ അദ്ദേഹവുമായി വീണ്ടും പ്രണയത്തിലായി" എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. വിമാനത്തിൽ കയറുന്നതിനു മുൻപ് ദമ്പതികൾ എടുത്ത ഫോട്ടോകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

ഈ സ്നേഹത്തെ എന്തുപേരിട്ട് വിളിക്കും; ഉടമ മരിച്ചു, ശവകുടീരത്തിനരികിൽ 2 വർഷം ചെലവഴിച്ച് നായ, രക്ഷപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?