കോക്ക്പിറ്റിൽ സെക്‌സ്, വീഡിയോ വൈറലായി, അധ്യാപകനെയും വിദ്യാർ‌ത്ഥിനിയെയും പുറത്താക്കി

Published : May 25, 2022, 03:58 PM IST
കോക്ക്പിറ്റിൽ സെക്‌സ്, വീഡിയോ വൈറലായി, അധ്യാപകനെയും വിദ്യാർ‌ത്ഥിനിയെയും പുറത്താക്കി

Synopsis

തനിക്ക് സെക്സ് അനുവ​ദിച്ചാൽ കൂടുതൽ സമയം പറക്കാൻ വിടാമെന്ന് പിന്നീട് അയാൾ വിദ്യാർത്ഥിനിയോട് പറഞ്ഞു. കൂടുതൽ ക്ലാസ് അനുവദിക്കുമെന്ന് കേട്ട പെൺകുട്ടി അധ്യാപകന്റെ നിർദ്ദേശം അംഗീകരിച്ചു. തുടർന്ന് വിമാനയാത്രയ്ക്കിടെ, കോക്പിറ്റിൽ വെച്ച് ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. 

കോക്ക്പിറ്റിൽ (cockpit) വിദ്യാർത്ഥിനിയുമായി സെക്‌സി(sex)ൽ ഏർപ്പെട്ടതിന് ഒരു പൈലറ്റ് (pilot) പരിശീലകനെ ജോലിയിൽ നിന്ന് പുറത്താക്കി. അവർ ഇരുവരും സെക്സിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് ഫ്ലൈറ്റ് സ്‌കൂൾ സംഭവം അറിയുന്നത്. ഇതിനെ തുടർന്ന്, പൈലറ്റിനെയും, വനിതാ കേഡറ്റിനെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. റഷ്യയിലെ റിയാസാൻ (Ryazan region) മേഖലയിലെ റഷ്യൻ ഫെഡറൽ സബ്ജക്ടിലായിരുന്നു സംഭവം.  

റഷ്യയിലെ സാസോവോ ഫ്ലൈറ്റ് സ്കൂൾ ഓഫ് സിവിൽ ഏവിയേഷനിലെ പരിശീലകനായിരുന്നു അയാൾ. അയാൾക്ക് 28 -ഉം, വിദ്യാർത്ഥിനിയ്ക്ക് 21 -ഉം ആണ് പ്രായം. വിവാഹിതനായ അയാൾ വിദ്യാർത്ഥിനിയോടൊപ്പം സെസ്‌ന 172 വിമാനത്തിൽ കയറി. താനുമായി സെക്സിൽ ഏർപ്പെടാൻ അധ്യാപകൻ വിദ്യാർത്ഥിനിയെ നിർബന്ധിച്ചു. അയാൾ വിവാഹിതനായതിനാൽ വിദ്യാർത്ഥിനി അതിന് ഒരുക്കമായിരുന്നില്ല. 

എന്നാൽ, തനിക്ക് സെക്സ് അനുവ​ദിച്ചാൽ കൂടുതൽ സമയം പറക്കാൻ വിടാമെന്ന് പിന്നീട് അയാൾ വിദ്യാർത്ഥിനിയോട് പറഞ്ഞു. കൂടുതൽ ക്ലാസ് അനുവദിക്കുമെന്ന് കേട്ട പെൺകുട്ടി അധ്യാപകന്റെ നിർദ്ദേശം അംഗീകരിച്ചു. തുടർന്ന് വിമാനയാത്രയ്ക്കിടെ, കോക്പിറ്റിൽ വെച്ച് ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇരുവരും അതിന്റെ വീഡിയോയും റെക്കോർഡ് ചെയ്തു. വിമാനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയ ശേഷമാണ് സെക്സിൽ ഏർപ്പെടുന്നത് അവർ ചിത്രീകരിച്ചത്.  

എന്നാൽ, ഈ ടേപ്പ് ലീക്ക് ആവുകയും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതോടെ സാസോവോ ഫ്ലൈറ്റ് സ്കൂൾ അധ്യാപകനെ തിരിച്ചറിഞ്ഞു. തുടർന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടറെയും വിദ്യാർത്ഥിയെയും ഇൻസ്റ്റിറ്റ്യൂട്ട് പുറത്താക്കി. ട്രെയിനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഓട്ടോപൈലറ്റ് മോഡ് ഓണായിരുന്നുവെന്നും, അതിനകത്ത് ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അവൾ പറഞ്ഞു. ഇത് ആദ്യത്തേതും, അവസാനത്തേതുമാണെന്നും ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നും പിന്നീട് അവൾ അവകാശപ്പെട്ടു. 

ഇത് ആരാണ് പുറത്ത് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. എന്നാൽ, പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥിനിയുടെ സഹപാഠികളിൽ ഒരാളാണ് ഇതിന് പിന്നിൽ. ഒപ്പം പഠിക്കുന്ന കുട്ടികളിൽ ഒരാളുമായി വിദ്യാർത്ഥിനി വഴക്കിട്ടു. അതിന്റെ പ്രതികാരമായാണ് വിദ്യാർത്ഥിനിയുടെ വീഡിയോ സഹപാഠി ഓൺലൈനിൽ പോസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നു. സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നതോടെ സ്ഥാപനം പൈലറ്റിനെയും കേഡറ്റിനെയും പുറത്താക്കി. എന്നാൽ, വീഡിയോ പരസ്യമായി എന്ന് കേട്ടപ്പോൾ തന്നെ യുവതി സ്കൂളിൽ നിന്ന് സ്വയം പിരിഞ്ഞു പോയിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം