
പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ വീഡിയോ കാണുന്നവരും സംസാരിക്കുന്നവരും ഒക്കെയുണ്ട്. സാമാധാനമായി ഇരിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇതുണ്ടാക്കുന്ന ശല്ല്യം പറയാവുന്നതിലും അധികമാണ്. അതുപോലെ ഒരു അനുഭവമാണ് എക്സിൽ (ട്വിറ്റർ) ഈ യുവാവും പങ്കുവച്ചിരിക്കുന്നത്. കിരൺ പുരാനിക് എന്നയാളാണ് ഒരു ശനിയാഴ്ച രാവിലെ ഒരു കഫേയിൽ വച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. ശാന്തമായ അന്തരീക്ഷത്തിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാണ് അദ്ദേഹം കഫേയിലെത്തിയത്. എന്നാൽ, തൊട്ടടുത്ത ടോബിളിലെ കുടുംബം കുട്ടിയെ ഭക്ഷണം കഴിപ്പിക്കാനായി ഫോണിൽ ഉറക്കെ യൂട്യൂബ് വീഡിയോകൾ വെച്ചുകൊടുത്തു. ഇതോടെ കഫേയിലെ ശാന്തത നഷ്ടപ്പെടുകയും 'ഛോട്ടാ ഭീം' കാർട്ടൂണിന്റെ ശബ്ദം കഫേയിലാകെ മുഴങ്ങാൻ തുടങ്ങുകയും ചെയ്തു. കുട്ടിയെ നിയന്ത്രിക്കാൻ ശ്രമിക്കാതെ മാതാപിതാക്കൾ സ്വന്തം ലോകത്തായിരുന്നുവെന്നും പോസ്റ്റിൽ കാണാം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് മിക്ക പൊതുസ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് പലരുടേയും അഭിപ്രായം. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇങ്ങനെ പൊതുവിടങ്ങളിൽ ഹെഡ്സെറ്റ് ധരിക്കാതെ ഫോണിൽ വീഡിയോ കാണുന്നുണ്ട് എന്നും അത് മറ്റുള്ളവർക്ക് വലിയ ശല്ല്യമാണ് ഉണ്ടാക്കുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.
You go to a good cafe for a calm breakfast on a fine Saturday morning.. A family with a kid comes and takes a table next to you. So far, so good… soon you realise this kid has a habit of eating with loud, annoying YouTube videos on. Otherwise, he doesn't eat. So his parents…
— Kiran Puranik (@kiranpuranik) July 18, 2026
സിവിക് സെൻസില്ലാത്തതിന്റെ ഉദാഹരണമായിട്ടാണ് നെറ്റിസൺസ് ഇത്തരം പെരുമാറ്റങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ തന്നെ കുട്ടികളെ നിയന്ത്രിക്കാനായി ഫോൺ കയ്യിൽ കൊടുത്ത് സ്വന്തം കാര്യം നോക്കിപ്പോകുന്ന മാതാപിതാക്കളെയും പലരും രൂക്ഷമായി വിമർശിച്ചു. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ഭക്ഷണം കഴിപ്പിക്കാനായി ഫോൺ കൊടുക്കുന്നതിനെയും ആളുകൾ രൂക്ഷമായി വിമർശിക്കുന്നു. ഇത്തരം ശീലങ്ങൾ കുട്ടികളിലുണ്ടാക്കാതെ ആദ്യമേ തന്നെ അവരെ ശരിക്കും ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കേണ്ടതുണ്ട് അല്ലേ?