
കാർ മോഷണത്തിനിടയിൽ അക്രമി തട്ടികൊണ്ടുപോയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് സാഹസീകമായി രക്ഷപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. എൻ. പെക്കൻ സെന്‍ററിൽ വെച്ച് കാർ മോഷ്ടിക്കപ്പെട്ടപ്പോൾ അതിനുള്ളിലുണ്ടായിരുന്ന കുഞ്ഞിനെയും ആക്രമി തട്ടികൊണ്ട് പോവുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിന്‍റെ അമ്മ അടിയന്തര സഹായത്തിനുള്ള നമ്പറിൽ ബന്ധപ്പെടുകയും സഹായത്തിനായി എത്തിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ സുരക്ഷിതനായി ലഭിക്കുകയുമായിരുന്നു.
ഫോർട്ട് വർത്ത് പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അനുസരിച്ച് മേയ് 15-നാണ് സംഭവം നടന്നത്. എൻ. പെക്കൻ സെന്‍റ് 3,300 ബ്ലോക്കിൽ നിർത്തിയിട്ടിരുന്ന കാർ ആക്രമി, ഭീഷണിപ്പെടുത്തി ഉടമസ്ഥയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഇയാൾ കൊണ്ടുപോയി. കുട്ടിയുടെ അമ്മ ഉടൻതന്നെ അടിയന്തര സഹായം ആവശ്യപ്പെട്ട് കൊണ്ട് പട്രോളിംഗ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ അപകടാവസ്ഥ മനസ്സിലാക്കിയ പൊലീസ് നാർക്കോട്ടിക്‌സ്, ഡയറക്‌ടഡ് റെസ്‌പോൺസ് ടീമുകൾ എന്നിവയുൾപ്പെടെയുള്ള അധിക യൂണിറ്റുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തട്ടിയെടുത്ത കാറും സമീപത്തെ തോട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു.
ആദ്യത്തെ ചുംബനം; 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസോപ്പൊട്ടോനിയന്‍ കാലത്ത്, ഒപ്പം രോഗവ്യാപനവും ?
കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തട്ടിയെടുത്ത കാർ പൊലീസിന് കണ്ടത്താനെയെങ്കിലും കുഞ്ഞിനെ കണ്ടത്താൻ കഴിയാതെ വന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നു. മോഷ്ടിച്ച വാഹനം ദീൻ സ്ട്രീറ്റിൽ നിന്നാണ് പൊലീസ് കണ്ടത്തിയത്. ഇതിന് സമീപത്ത് നിന്ന് തന്നെ അക്രമിയെന്ന് സംശയിച്ച ആളെ പൊലീസിന് പിടികൂടാനായത് നിർണയകമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അക്രമി അയാൾ തന്നെയാണന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അക്രമിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സമീപത്തെ ഒരു തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പരിക്കുകൾ ഏൽക്കാതെ സുരക്ഷിതനായി ലഭിച്ച കുഞ്ഞിനെ പോലീസ് മാതാപിതാക്കൾക്ക് കൈമാറി. വാഹന മോക്ഷണം, തട്ടികൊട്ടുപോകൽ, കുഞ്ഞിനെ അപകടപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് അക്രമിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തുന്നതിന്‍റെ വീഡിയോയും പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.
വസ്ത്രം മുഴുവനും ധരിച്ചില്ല, വിവാഹം പാതി വഴിയില്‍ നിര്‍ത്തിവച്ച് വധു; വൈറല്‍ വീഡിയോ !