കാമുകി ഉപേക്ഷിച്ചു, എഫ്ബി ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; കൃത്യസമയത്ത് എത്തിയ പോലീസ് രക്ഷകരായി പോലീസ്

Published : Nov 25, 2024, 03:10 PM ISTUpdated : Nov 25, 2024, 03:12 PM IST
കാമുകി ഉപേക്ഷിച്ചു, എഫ്ബി ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; കൃത്യസമയത്ത് എത്തിയ പോലീസ് രക്ഷകരായി പോലീസ്

Synopsis

വീഡിയോയിൽ കണ്ട മുറി പരിശോധിച്ച പോലീസ് മൂന്ന് ഹോട്ടലുകളുമായി ബന്ധപ്പെട്ടു. പിന്നാലെ യുവാവ് ഉണ്ടായിരുന്ന ഹോട്ടലേക്ക് പറന്നെത്തുകയായിരുന്നു.   

ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഓണാക്കി വെച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. രാജസ്ഥാനിൽ നിന്നുള്ള യുവാവാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവ ദിവസം അമിതമായി മദ്യപിച്ചിരുന്ന യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് പറയുകയും തുടർന്ന് കഴുത്തിൽ കുരുക്ക് മുറുക്കുകയുമായിരുന്നു. എന്നാൽ. ഇതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിന്‍റെ രക്ഷകരായി.  

നവംബർ 23 -ന് രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.  യുവാവ് ഫേസ്ബുക്കിൽ ലൈവ് ഓണാക്കി താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇത് കണ്ടുകൊണ്ടിരുന്ന ഒരു സുഹൃത്താണ് സൈബർ സെല്ലിന് വിവരം കൈമാറിയത്. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമ പ്രൊഫൈലിലൂടെ ഇയാളുടെ വിവരങ്ങൾ ശേഖരിക്കുകയും സംഭവ സ്ഥലത്ത് എത്തി, ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ 'ഫോൺ നമ്പറിന്‍റെ ലൊക്കേഷൻ കണ്ടെത്തിയാണ് പോലീസ് സ്ഥലത്തെത്തിയത്. കൂടാതെ വീഡിയോയിൽ കണ്ട മുറി സൂക്ഷ്മമായി പരിശോധിച്ച് പോലീസ് ജയ്പൂരിലെ ശ്യാം നഗർ ഏരിയയിലെ  മൂന്ന് ഹോട്ടലുകളുമായി ബന്ധപ്പെട്ട് കാര്യം തിരക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവ് ഉണ്ടായിരുന്ന ഹോട്ടലില്‍  എത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തിയത്.

നെഞ്ചുവേദന വന്നയാൾക്ക് സിപിആർ നല്‍കി ടിക്കറ്റ് ചെക്കർ; വീഡിയോ പങ്കുവച്ച് റെയിൽവേ, വിമർശിച്ച് സോഷ്യൽ മീഡിയ

ആരോഗ്യ പരിശോധനയ്ക്കായി ഇയാളെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. താൻ ആത്മഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു ദിവസത്തേക്ക് മാത്രമാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ കണ്ടത്. ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

താഴേക്കിറങ്ങുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ വൈറൽ
 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV
Read more Articles on
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു