ഈ മരപ്പാലം ലേലത്തിൽ വിറ്റത് ഒരു കോടി രൂപയ്ക്ക്, അതിന് പിന്നിലൊരു 'കഥ'യുണ്ട്

By Web TeamFirst Published Oct 8, 2021, 12:50 PM IST
Highlights

മുൻ ഉടമ മൈക്ക് വെസ്റ്റ്ഫാൽ പ്രാദേശിക പാരിഷ് കൗൺസിലിൽ നിന്ന് അനുമതി വാങ്ങിയ ശേഷം, കേടായ ഭാഗങ്ങൾ പകരം ഓക്ക് ഉപയോഗിച്ച് മാറ്റി പാലം നന്നാക്കി. ഒരുപാടുപേരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടതാണ് ഈ പാലം. അതിനാലാണ് അത് നന്നാക്കിയെടുത്തത് എന്ന് അദ്ദേഹം പറയുന്നു. 

എഎ മിൽനെയുടെ 'വിന്നി ദി പൂ' (Winnie the Pooh) കഥകൾക്ക് പ്രചോദനം നൽകിയ യഥാർത്ഥ പാലം ലേലത്തിൽ (auction) 131,000 പൗണ്ടിന് (1,33,76,593.40) വിറ്റു. കെന്റിലെ പെൻഷർസ്റ്റിന് സമീപം പുനർനിർമ്മിച്ച പാലത്തിന് ലേലത്തിൽ 60,000 പൗണ്ട് വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മിൽനെയും മകൻ ക്രിസ്റ്റഫർ റോബിനും ചേർന്നാണ് 'പൂസ്റ്റിക്സ് ഗെയിം' സൃഷ്ടിച്ചത്. 

മുമ്പ് പോസിങ്ഫോർഡ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പാലം വർഷങ്ങളായി നന്നാക്കിക്കൊണ്ടേയിരിക്കുന്നുണ്ട്. 1979 -ൽ ക്രിസ്റ്റഫർ റോബിൻ മിൽനെ പൂസ്റ്റിക്സ് ബ്രിഡ്ജ് വീണ്ടും തുറക്കുകയും പുനർനാമകരണം ചെയ്യുകയും ചെയ്തു. 90 -കളുടെ അവസാനത്തിൽ ഇതിന് കേടുപാടുകളുണ്ടാവുകയും സുരക്ഷിതമല്ലാതാവുകയും ചെയ്തു. അത് പൊളിക്കുകയും പകരം ഒരു പകർപ്പ് പാലം സ്ഥാപിക്കുകയും ചെയ്തു, അത് ഇപ്പോഴും ആഷ്ഡൗൺ ഫോറസ്റ്റിൽ നിലവിലുണ്ട്. 

മുൻ ഉടമ മൈക്ക് വെസ്റ്റ്ഫാൽ പ്രാദേശിക പാരിഷ് കൗൺസിലിൽ നിന്ന് അനുമതി വാങ്ങിയ ശേഷം, കേടായ ഭാഗങ്ങൾ പകരം ഓക്ക് ഉപയോഗിച്ച് മാറ്റി പാലം നന്നാക്കി. ഒരുപാടുപേരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടതാണ് ഈ പാലം. അതിനാലാണ് അത് നന്നാക്കിയെടുത്തത് എന്ന് അദ്ദേഹം പറയുന്നു. 

1928 -ൽ പ്രസിദ്ധീകരിച്ച 'ദി ഹൗസ് അറ്റ് പൂ കോർണറി'ലാണ് ഈ പാലം ആദ്യമായി പരാമർശിക്കപ്പെട്ടത്. പൂ അബദ്ധവശാൽ ഒരു പാലത്തിൽ നിന്ന് ഒരു നദിയിലേക്ക് വീഴുകയും പൂസ്റ്റിക്കുകൾക്കുള്ള നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുകയായിരുന്നു. 

വെസ്റ്റ് സസെക്സിലെ ബില്ലിംഗ്‌ഹർസ്റ്റിലെ സമ്മർസ് പ്ലേസ് ലേലശാല വഴിയാണ് ബുധനാഴ്ച പാലം വിറ്റത്. ലേലത്തിന്റെ ചുമതലയുള്ള സ്പെഷ്യലിസ്റ്റ് ജെയിംസ് റൈലാൻഡ്സ് പറഞ്ഞു: "പാലത്തിന് ആഗോളതലത്തിൽ ലഭിച്ച താൽപര്യം ഞങ്ങളെ ആവേശഭരിതരാക്കി, പക്ഷേ ഈ രാജ്യത്ത് പാലം നിലനിൽക്കുന്നതിൽ സന്തോഷമുണ്ട്."

click me!