ദരിദ്രദമ്പതികൾ അനാഥക്കുഞ്ഞിനെ ദത്തെടുത്തു, ഇന്നവൻ ആ മാതാപിതാക്കൾക്കുവേണ്ടി ചെയ്യുന്നത് കണ്ടാൽ കണ്ണ് നിറയും

By Web TeamFirst Published Oct 18, 2021, 2:43 PM IST
Highlights

വീടും സൗകര്യങ്ങളും മാത്രമല്ല, മാതാപിതാക്കളെ കൊണ്ട് അവൻ ലോകമെമ്പാടും ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു. സിംഗപ്പൂർ മുതൽ യൂറോപ്പ് വരെയുള്ള നിരവധി രാജ്യങ്ങളിലേയ്ക്ക് അവർ യാത്രകൾ പോയിക്കഴിഞ്ഞു.

ഫിലിപ്പീൻസിലെ(Philippines) ഒരു ദരിദ്ര ദമ്പതികളായിരുന്നു(poor couple) നനെയും, ടാറ്റയും. കടുത്ത പട്ടിണിക്കിടയിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ അവർ തീരുമാനിച്ചു. മകന് നൽകാനായി വലിയ സുഖസൗകര്യങ്ങളോ, പണമോ ഒന്നും ആ ദമ്പതികളുടെ കൈയിൽ ഉണ്ടായിരുന്നില്ല. പക്ഷേ, അവർ അവന് വറ്റാത്ത സ്നേഹം നൽകി, കരുതൽ നൽകി. സ്വന്തമല്ലാത്ത അവന് വേണ്ടി അവർ അവരുടെ ജീവിതം ഉഴിഞ്ഞു വച്ചു. അവരുടെ ബുദ്ധിമുട്ടുകൾ കണ്ട് വളർന്ന അവൻ വലുതാകുമ്പോൾ അവർക്ക് ഒരു മെച്ചപ്പെട്ട ജീവിതം നൽകുമെന്ന് പ്രതിജ്ഞയെടുത്തു. കാലം കടന്ന് പോയി. ഇന്ന് അവൻ വളർന്ന് ഒരു വലിയ ബിസിനസുകാരനായി തീർന്നിരിക്കയാണ്. തനിക്ക് ഒരു ജീവിതം തന്ന മാതാപിതാക്കൾക്ക് കൂടുതൽ മികച്ച ഒരു ജീവിതം വാഗ്ദാനം ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് ജയ്വീ ജെയ്‌വി ലാസാരോ ബാഡിൽ II എന്ന ആ ബാലൻ ഇപ്പോൾ.  

വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് അവർ അവനെ ദത്തെടുത്തത്. നാനെയ് ഒരു തെരുവ് കച്ചവടക്കാരിയായിരുന്നു. അദ്ദേഹം ഒരു ചുമട്ടുതൊഴിലാളിയും. കടുത്ത ദാരിദ്രത്തിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. ഒരു ദിവസം രണ്ട് നേരത്തെ ആഹാരം കഴിക്കാനുള്ള ഗതി പോലുമുണ്ടായിരുന്നില്ല അവർക്ക്.  വെറും 215 സ്ക്വയർ ഫീറ്റിലായിരുന്നു വീട് ഇരുന്നിരുന്നത്. ഷെഡ്ഡ് കൊണ്ട് മറച്ച അതിൽ ഒരു ചെറിയ അടുക്കള, ഒരു കിടപ്പുമുറി, ഒരു കുളിമുറി എന്നിവ ഉണ്ടായിരുന്നു.

അവരുടെ കുടുസ്സ് വീട്ടിൽ അവരെ കൂടാതെ മറ്റ് 28 പേർ കൂടി താമസിച്ചിരുന്നതായി ജയ്വീ പറഞ്ഞു. വൈദ്യുതി പലപ്പോഴും ഉണ്ടായിരുന്നില്ല. ശുദ്ധജലം ലഭ്യമല്ലായിരുന്നു. പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ച് അവർക്ക് വയറുവേദനയും മറ്റ് പ്രശ്നങ്ങളും ഉണ്ടായി. എന്നാൽ, ഈ കഷ്ടപ്പാടിനിടയിലും അവനെ പഠിപ്പിക്കാൻ അവർ മറന്നില്ല. തന്റെ മാതാപിതാക്കൾക്കായി ഒരു വലിയ വീട് പണിയണമെന്നായിരുന്നു അവന്റെ സ്വപ്‍നം. ഇതിനായി ചെറുപ്പത്തിൽ തന്നെ അവൻ കഠിനാധ്വാനം ചെയ്യുകയും, ഉയർന്ന ജോലി കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ മകന്റെ ആ സ്വപ്‍നം നിറവേറിയിരിക്കയാണ്. അവർക്കായി ഏഴ് കിടപ്പുമുറികളുള്ള സകല സൗകര്യങ്ങളോടും കൂടിയ ഒരു വലിയ വീട് അവൻ നിർമ്മിച്ചു.  

വീടും സൗകര്യങ്ങളും മാത്രമല്ല, മാതാപിതാക്കളെ കൊണ്ട് അവൻ ലോകമെമ്പാടും ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു. സിംഗപ്പൂർ മുതൽ യൂറോപ്പ് വരെയുള്ള നിരവധി രാജ്യങ്ങളിലേയ്ക്ക് അവർ യാത്രകൾ പോയിക്കഴിഞ്ഞു. കൂടാതെ, മാതാപിതാക്കൾക്കും കുടുംബത്തിലെ മറ്റുള്ളവർക്കുമൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കാനാണ് ജെയ്‌വിയുടെ ആഗ്രഹം. സിനിമ കാണുന്നതും അത്താഴം കഴിക്കുന്നതും ഒക്കെ അദ്ദേഹം കുടുംബത്തോടൊപ്പമാണ്. തനിക്ക് ഒരു ജീവിതം തന്ന മാതാപിതാക്കൾക്ക് എന്ത് നൽകിയാൽ മതിയാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.  

click me!