ചര്‍മ്മ സംരക്ഷണത്തിന് രക്തം; ട്വിറ്ററില്‍ വൈറലായി ഒരു തമാശ കുറിപ്പ്

By Web TeamFirst Published Mar 20, 2023, 12:25 PM IST
Highlights

ചര്‍മ്മ സംരക്ഷണത്തിനുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായി നിരവധി വീഡിയോകളും റീലുകളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇതിനിടെ സിദ്ര അസീസ് എന്ന ട്വിറ്റര്‍ ഉപഭോക്താവ് തന്‍റെ ചര്‍മ്മ സംരക്ഷണ രഹസ്യം ട്വിറ്ററില്‍ പങ്കുവച്ചത് ഏറെപ്പേരെ ആശ്ചര്യപ്പെടുത്തി. 

റെ സംവേദന ക്ഷമതയുള്ള ഒന്നാണ് മനുഷ്യന്‍റെ ചര്‍മ്മം. തണുപ്പ്, ചൂട് തുടങ്ങിയവയോട് അത് വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കും. അത് പോലെ ഏറെ ക്ഷാരഗുണമുള്ള സോപ്പുകള്‍ ഉപയോഗിച്ചാലും ചര്‍മ്മത്തിന് ചുളിവുകള്‍ സംഭവിക്കാം. അതിനാല്‍ മനുഷ്യരെ പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ച് ചര്‍മ്മ സംരക്ഷണം ഏറെ പ്രധാനമുള്ള ഒന്നാണ്. പുരുഷന്മാരെക്കാള്‍ ചര്‍മ്മ സംരക്ഷണം ദിനചര്യയിലുള്‍പ്പെടുത്തിയവരിലേറെയും സ്ത്രീകളാണ്.  ചര്‍മ്മ സംരക്ഷണത്തിനുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായി നിരവധി വീഡിയോകളും റീലുകളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇതിനിടെ സിദ്ര അസീസ് എന്ന ട്വിറ്റര്‍ ഉപഭോക്താവ് തന്‍റെ ചര്‍മ്മ സംരക്ഷണ രഹസ്യം ട്വിറ്ററില്‍ പങ്കുവച്ചത് ഏറെപ്പേരെ ആശ്ചര്യപ്പെടുത്തി. 

 

So when are we going to tell them, we extract our blood and put it on the face for skincare? Ladies? pic.twitter.com/hNtStRNZvl

— Sidra Aziz (@NamkeenJalebi)

സ്വര്‍ണ്ണമാല, കൂളിങ് ഗ്ലാസ്, പിന്നെ 'റാപ്പ് കുര്‍ബാന'യുമായി ജര്‍മ്മന്‍ വികാരി; വൈറലായി ഒരു കുര്‍ബാന

മുഖത്ത് ചുവന്ന നിറത്തിലുള്ള ഏതോ വസ്തു തേച്ച് പിടിപ്പിച്ച ചിത്രം പങ്കുവച്ച സിദ്ര. ചിത്രത്തോടൊപ്പം ഇങ്ങനെ കുറിച്ചു; " “അപ്പോൾ നമ്മൾ എപ്പോഴാണ് അവരോട് പറയുക, നമ്മള്‍ നമ്മുടെ രക്തം വേർതിരിച്ച് ചർമ്മ സംരക്ഷണത്തിനായി മുഖത്ത് ഇടുക? സ്ത്രീകളേ?"  എന്ന്. ചുവന്ന ചായം തേച്ച മുഖത്തിന്‍റെ ചിത്രത്തോടൊപ്പം കുറിപ്പ് കൂടിയായതോടെ ചിത്രം ഏറെ വൈറലായി. ഒറ്റ ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ചിത്രം കണ്ടുകഴിഞ്ഞു. 

ചിത്രം വൈറലായതിന് പിന്നാലെ നിരവധി കമന്‍റുകളും ലഭിച്ചു. 'നിങ്ങളുടെ അപേക്ഷ എങ്ങനെയാണ് ഇത്ര സുഗമമായിരിക്കുന്നത്? ഞാൻ മുഖത്ത് പുരട്ടുമ്പോൾ എന്‍റെ രക്തത്തിന് ഈ വിചിത്രമായ കട്ടിയുള്ളതും നേർത്തതുമായ പാടുകൾ ഉണ്ട്.' ഒരാള്‍ എഴുതി. സത്യത്തില്‍ സിദ്രയും മറ്റ് സ്ത്രീകളും ചേർന്ന് പുരുഷന്മാരെ കബളിപ്പിക്കാന്‍ വേണ്ടി ഒരു താമശയ്ക്കായിരുന്നു ചിത്രം പങ്കുവച്ചത്. “ഇത് സാധാരണ എക്സ്ഫോളിയന്‍റാണ്. ഹൈന?' ചിലര്‍ കുറിച്ചു.  "അയ്യോ, ചർമ്മം തിളങ്ങാൻ വേണ്ടി മാത്രമാണ് നമ്മൾ കഷ്ടപ്പെടുന്നത്, പക്ഷേ നമ്മളത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നില്ലേ?" എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. നിങ്ങള്‍ ഞങ്ങളെ കബളിപ്പിക്കുകയാണോ എന്ന് ചോദിച്ച് പുരുഷന്മാരും ഇതിനകം രംഗം ഏറ്റെടുത്തു. 

കരുതലിന്‍റെ കരസ്പര്‍ശം; റോഡിലെ വാഹനങ്ങളില്‍ നിന്നും ഭാര്യയെ സുരക്ഷിതനാക്കുന്ന ഭര്‍ത്താവ്!
 

click me!