ഗർഭിണിയായിരിക്കുമ്പോൾ പോലും ബുദ്ധിമുട്ടിച്ചു, അനുഭവം പങ്കുവച്ച് ബാങ്ക് ജീവനക്കാരി, മാനേജർക്കെതിരെ വ്യാപക പ്രതിഷേധം

Published : Nov 27, 2025, 03:22 PM IST
pregnant

Synopsis

ശാരീരികമായും മാനസികമായും തളർന്നുപോകുന്നതിനാൽ താൻ ചില സമയങ്ങളിൽ ജോലിസ്ഥലത്ത് വെച്ച് കരഞ്ഞുപോകാറുണ്ടെന്ന് അവർ പറയുന്നു.

പൊതുമേഖലാ ബാങ്കിലെ ഗർഭിണിയായ ജീവനക്കാരി തൻ്റെ മാനേജരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. മാനേജരുടെ പെരുമാറ്റം കാരണം താൻ ജോലിസ്ഥലത്ത് വെച്ച് പലപ്പോഴും കരഞ്ഞുപോയെന്നും അവർ പറയുന്നു. യുവതി 28 ആഴ്ച ഗർഭിണിയാണ്. ഗർഭകാലം മുഴുവനും മുടങ്ങാതെ ജോലിക്ക് പോവുകയായിരുന്നു. ആദ്യത്തെ മൂന്ന് മാസം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ബ്രാഞ്ചിൽ താൻ മാത്രമായിരുന്നു ജീവനക്കാരി. മറ്റൊരു ജീവനക്കാരൻ അവധിയിലും പകരക്കാരനെ ലഭിക്കാത്തതിനാലും മുടങ്ങാതെ ജോലിക്ക് ഹാജരായി.

മോശം ആരോഗ്യസ്ഥിതിയും ഗർഭസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും മാനേജർ തൻ്റെ മിക്ക അവധികളും നിഷേധിച്ചതായി അവർ ആരോപിക്കുന്നു. കൂടാതെ, അദ്ദേഹം തന്നെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയയാക്കുകയും, അസമയത്തുള്ള കോളുകൾ ഉൾപ്പെടെ ന്യായീകരിക്കാനാവാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. അടിസ്ഥാനപരമായ സഹാനുഭൂതി കാണിക്കാൻ പോലും മാനേജർ വിസമ്മതിച്ചതായി യുവതി എഴുതി. ഒരു തവണ സുഖമില്ലാതിരുന്നപ്പോൾ, അന്നത്തെ ജോലികൾ പൂർത്തിയാക്കിയോ എന്ന് അന്വേഷിക്കാൻ രാത്രി 10:30 ന് ഓഫീസ് സപ്പോർട്ട് സ്റ്റാഫിനെ കൊണ്ട് വിളിപ്പിച്ചു.

ശാരീരികമായും മാനസികമായും തളർന്നുപോകുന്നതിനാൽ താൻ ചില സമയങ്ങളിൽ ജോലിസ്ഥലത്ത് വെച്ച് കരഞ്ഞുപോകാറുണ്ടെന്ന് അവർ പറയുന്നു. എൻ്റെ ഗർഭകാലം ഓരോ ദിവസം കഴിയുംതോറും കഠിനമായി കൊണ്ടിരിക്കുന്നു. മാനേജർ അനുവദിച്ച ചില അർഹതയില്ലാത്ത വായ്പകളെക്കുറിച്ച് താൻ ആശങ്ക ഉന്നയിച്ചതാണ് ഈ ഉപദ്രവത്തിന് പിന്നിലെന്ന് അവർ സംശയിക്കുന്നു. ഇത് പ്രതികാര നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതാകാം.

 

 

എന്തായാലും ഈ സ്ത്രീയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ അവർക്ക് പിന്തുണയുമായി രംഗത്തെത്തി. എച്ച് ആർ വിഭാഗത്തെ വിഷയം അറിയിക്കാൻ പലരും അവരോട് ആവശ്യപ്പെട്ടു. സ്ഥിരതയും മാന്യതയുമുള്ള തൊഴിലിടങ്ങളായി കണക്കാക്കപ്പെട്ടിരുന്ന ചില പൊതുമേഖലാ ബാങ്കുകളിൽ പോലും ഇത്തരം സമീപനങ്ങൾ കാണുന്നത് ദൗർഭാഗ്യകരമാണെന്നും കർശന നടപടികൾ ആവശ്യമാണെന്നും പലരും കമന്റുകളിൽ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?