വീഡിയോ കണ്ടവർ ഒന്നടങ്കം ചോദിക്കുന്നു 'ബട്ട് വൈ'? വിമാനത്തിന്‍റെ എഞ്ചിന് സമീപം  യുവാവിന്റെ പുഷ്-അപ്പ് 

Published : Feb 04, 2025, 10:26 PM IST
വീഡിയോ കണ്ടവർ ഒന്നടങ്കം ചോദിക്കുന്നു 'ബട്ട് വൈ'? വിമാനത്തിന്‍റെ എഞ്ചിന് സമീപം  യുവാവിന്റെ പുഷ്-അപ്പ് 

Synopsis

വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് വളരെ വേഗത്തിൽ എൻജിൻ പ്രവർത്തിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു അപകടകരമായ പ്രകടനം 23 -കാരനായ ബോഡിബിൽഡർ നടത്തിയത്.

ചില നേരങ്ങളിൽ ചിലരുടെ പ്രവൃത്തി നമുക്ക് വിചിത്രമായി തോന്നാറില്ലേ? 'ബട്ട് വൈ' എന്ന് അറിയാതെ ചോദിച്ചു പോകാറില്ലേ? അത്തരത്തിൽ ഒരു ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഒരു വീഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. സംഗതി വേറൊന്നും അല്ല, ഒരു വിമാനത്തിന്റെ എൻജിന് സമീപം ഒരു ബോഡി ബിൽഡർ പുഷ് അപ്പ് എടുക്കുന്ന കാഴ്ചയാണ് നെറ്റിസൺസിനെ ഒന്നടങ്കം ഇത്തരത്തിൽ ഒരു ചോദ്യത്തിന് പ്രേരിപ്പിച്ചത്.

സിഡ്‌നി എയർപോർട്ടിൽ ഒരു കൊമേഴ്‌സ്യൽ ജെറ്റ് എഞ്ചിനു സമീപത്ത് നിന്നാണ് ബോഡി ബിൽഡറും സോഷ്യൽ മീഡിയ ഫിറ്റ്നസ് ഇൻഫ്ലുവൻസറുമായ പ്രെസ്‌ലി ജിനോസ്‌കി ഇത്തരത്തിൽ അപകടകരമായ രീതിയിൽ പ്രകടനം നടത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, വീഡിയോയ്ക്ക് വലിയ വിമർശനമാണ് നെറ്റിസൺസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എന്തിനാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് നിരവധി പേർ ആരാഞ്ഞു. 

വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് വളരെ വേഗത്തിൽ എൻജിൻ പ്രവർത്തിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു അപകടകരമായ പ്രകടനം 23 -കാരനായ ബോഡിബിൽഡർ നടത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാരനായിരിക്കെ കഴിഞ്ഞവർഷം ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ ഇയാൾ ഈ എയർപോർട്ടിലെ ജീവനക്കാരനല്ല.

ഇത്തരത്തിൽ ഏറെ അപകടകരമായ ഒരു പ്രവൃത്തി എയർപോർട്ടിൽ നടന്നത് തങ്ങളുടെ ശ്രദ്ധയിൽ പെടാതിരുന്നതിൽ സിഡ്‌നി എയർപോർട്ട് അധികൃതർ അപലപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ഓസ്‌ട്രേലിയൻ എയർപോർട്ട് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.  എന്നാൽ, സംഭവം വിവാദമായതോടെ താൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തതിനുശേഷമാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് എന്ന ന്യായീകരണവുമായി പ്രെസ്‌ലി ജിനോസ്‌കി രംഗത്തെത്തി. 

വിമാനം നിർത്തിയിട്ടപ്പോഴാണ് താൻ എൻജിനു സമീപത്ത് കയറിയതെന്നും അതിനുശേഷം തന്റെ ജോലി തുടർന്നെന്നും ഇയാൾ പറഞ്ഞു.

വിശ്വസിക്കാനാവാതെ ​നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ, ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ, പിന്നെന്തുണ്ടായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?