റെയിൽവേ സ്റ്റേഷന് പുറത്ത് മൊത്തം പുല്ല് വളർന്നു, തിന്നുതീർക്കാൻ ആടുകളെയെത്തിച്ച് അധികൃതർ

Published : Oct 25, 2026, 05:10 PM IST
Tokyo railway station goats

Synopsis

രണ്ടു വയസ്സുള്ള 'പോക്കെ' എന്ന പെണ്ണാടും ഒരു വയസ്സുള്ള 'നാഗി' എന്ന ആണാടുമാണ് ഈ ക്ലീനിംഗ് ദൗത്യത്തിന് പിന്നിൽ. സ്റ്റേഷന് മുന്നിലുള്ള വിശാലമായ പുൽത്തകിടിയിലെ പുല്ലുകൾ നശിപ്പിക്കാൻ ആടുകളെ മേയാൻ വിടാമെന്ന ആശയം മുന്നോട്ടുവെച്ചത് ഒരു റെയിൽവേ ജീവനക്കാരനാണ്.

റെയിൽവേ സ്റ്റേഷന് പുറത്ത് വളർന്നുനിൽക്കുന്ന പുല്ലുകൾ തിന്നുതീർക്കാൻ വ്യത്യസ്തമായ വഴി കണ്ടെത്തി മധ്യ ടോക്കിയോയിലെ അധികൃതർ. പുല്ലു തിന്നുതീർക്കാനായി എത്തിച്ച രണ്ട് ആടുകളാണ് ഇപ്പോൾ യാത്രക്കാരുടെയും പ്രദേശവാസികളുടെയും പ്രധാന ആകർഷണകേന്ദ്രമായി മാറുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പുല്ലും കളകളും നശിപ്പിക്കുന്നതിനോടൊപ്പം കുട്ടികളും യാത്രക്കാരും ഉൾപ്പെടെയുള്ള വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഈ ആടുകൾക്ക് സാധിക്കുന്നുണ്ട്.

ജാപ്പനീസ് മാധ്യമമായ 'ജെ-ടൗൺ നെറ്റ്' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ടോക്കിയോയിലെ ചിയോഡ വാർഡിലുള്ള യോട്സുയ സ്റ്റേഷന് പുറത്താണ് ഒക്ടോബർ 9-ന് ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി ആടുകളെ എത്തിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്തുകൊണ്ട് ആടുകൾ?

രണ്ടു വയസ്സുള്ള 'പോക്കെ' എന്ന പെണ്ണാടും ഒരു വയസ്സുള്ള 'നാഗി' എന്ന ആണാടുമാണ് ഈ ക്ലീനിംഗ് ദൗത്യത്തിന് പിന്നിൽ. സ്റ്റേഷന് മുന്നിലുള്ള വിശാലമായ പുൽത്തകിടിയിലെ പുല്ലുകൾ നശിപ്പിക്കാൻ ആടുകളെ മേയാൻ വിടാമെന്ന ആശയം മുന്നോട്ടുവെച്ചത് ഒരു റെയിൽവേ ജീവനക്കാരനാണ്.

'ഈ പ്രദേശം അത്യാവശ്യം വലിപ്പമുള്ള ഒന്നാണ്. പുല്ലു ചെത്തിമാറ്റുന്നതിന് കൂടുതൽ കാര്യക്ഷമവും വേഗത്തിലുള്ളതുമായ ഒരു വഴിയെന്ന നിലയിലാണ് ജീവനക്കാരൻ ആടുകളെ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചത്' റെയിൽവേ വക്താവ് വ്യക്തമാക്കി. യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ ഒരു പരീക്ഷണം എന്ന നിലയിലാണ് കമ്പനി ഇതിനെ കാണുന്നത്.

നിലവിൽ കൂടുതൽ ആടുകളെ കൊണ്ടുവരാൻ പദ്ധതിയില്ല. ഡിസംബർ വരെ ഇവ ഈ പ്രദേശത്ത് മേയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അതിനുമുമ്പ് തന്നെ പുല്ലുകൾ തിന്നുതീർത്താൽ ഇവയുടെ ദൗത്യം നേരത്തെ അവസാനിച്ചേക്കാം.

എന്തായാലും പുല്ല് തിന്നുതീർക്കാൻ ആടുകളെ കൊണ്ടുവന്ന ഈ നടപടിക്ക് വൻപിന്തുണയാണ് നാട്ടുകാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ശരീരം തളർന്നുപോയ മരുമകളെ 17 വർഷമായി പരിചരിക്കുന്ന അമ്മായിഅമ്മ, അപകടം വിവാഹത്തിന്റെ അടുത്തമാസം
16.5 കിലോ, ലോകത്തിലെ ഏറ്റവും വലിയ കമ്മൽ, റെക്കോർഡ് നേട്ടവുമായി സ്വർണ്ണ ജിമ്മിക്കി!