ഈ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിന്റെ പകുതിഭാ​ഗം ഒരു സംസ്ഥാനത്തും മറുപകുതി മറ്റൊരു സംസ്ഥാനത്തുമാണ്!

By Web TeamFirst Published Oct 20, 2021, 10:59 AM IST
Highlights

എന്നാൽ, ഈ പ്രത്യേകതകള്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഈ പ്രദേശത്ത് നിരവധി വീടുകളുണ്ട്, അതിന്റെ മുൻവാതിലുകൾ മധ്യപ്രദേശിലെ ഭൈസോദാമണ്ടി പട്ടണത്തിലേക്ക് തുറക്കുമ്പോൾ പിൻവാതിൽ ഭവാനി മണ്ടിയിലേക്ക് തുറക്കുന്നു. 

ഒരു ട്രെയിനിന്‍റെ ഒരുഭാഗം ഒരു സംസ്ഥാനത്തും ബാക്കി പകുതി ഭാഗം മറ്റൊരു സംസ്ഥാനത്തും ആയിരിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു കാഴ്ച ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനില്‍( railway station) കാണാന്‍ സാധിക്കും. രാജസ്ഥാനിലെ(Rajasthan) ഭവാനി മണ്ടി(Bhawani Mandi) റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിനുകള്‍ രണ്ട് സംസ്ഥാനത്തായി കിടക്കുന്നത്. അവിടെ ട്രെയിനിന്‍റെ എഞ്ചിന്‍ ഒരു സംസ്ഥാനത്താണ് എങ്കില്‍ ഗാര്‍ഡ് കോച്ച് മറ്റൊരു സംസ്ഥാനത്താണ്. 

രാജസ്ഥാനിലെ ജലവാർ ജില്ലയിലെ ഈ റെയിൽവേ സ്റ്റേഷൻ ഡൽഹി-മുംബൈ റെയിൽവേ ലൈനിൽ സ്ഥിതിചെയ്യുന്നു. ട്രെയിൻ എഞ്ചിൻ രാജസ്ഥാനിൽ നിൽക്കുന്നു, അതേസമയം ഗാർഡിന്റെ കോച്ച് അയൽസംസ്ഥാനമായ മധ്യപ്രദേശിലാണ്. രാജസ്ഥാൻ-മധ്യപ്രദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭവാനി മണ്ടി സ്റ്റേഷന് മറ്റ് പ്രത്യേകതകളും ഉണ്ട്. 

ഒരു ഭാ​ഗത്ത് രാജസ്ഥാന്റെ പേര് പ്രദർശിപ്പിക്കുന്ന ഒരു ബോർഡ് ഉള്ളപ്പോൾ, മറുവശത്ത് ബോർഡ് മധ്യപ്രദേശ് എന്നാണ് കാണിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇവിടെ എത്തുന്ന ഭൂരിഭാഗം ആളുകളും മധ്യപ്രദേശ് നിവാസികളാണ്. എന്നാല്‍, ടിക്കറ്റിംഗ് ഓഫീസ് രാജസ്ഥാനിലാണ്. 

എന്നാൽ, ഈ പ്രത്യേകതകള്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഈ പ്രദേശത്ത് നിരവധി വീടുകളുണ്ട്, അതിന്റെ മുൻവാതിലുകൾ മധ്യപ്രദേശിലെ ഭൈസോദാമണ്ടി പട്ടണത്തിലേക്ക് തുറക്കുമ്പോൾ പിൻവാതിൽ ഭവാനി മണ്ടിയിലേക്ക് തുറക്കുന്നു. 

The Bhawani Mandi railway station, where you purchase tickets in Madhya Pradesh and board the train in Rajasthan! This is because the inter-state boundary passes through the station, between the booking windows and the platforms of the station. pic.twitter.com/XwzD8Qb5c4

— Ananth Rupanagudi (@Ananth_IRAS)

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, മയക്കുമരുന്ന് കച്ചവടക്കാർ ഈ പട്ടണത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യം പ്രയോജനപ്പെടുത്തുന്നു. കാരണം അവർ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് അപ്രത്യക്ഷമാവുകയും പൊലീസ് പിന്തുടരുന്നതില്‍ നിന്നും ഒഴിവാകുകയും ചെയ്യുന്നു. 2018 -ൽ നിർമ്മിച്ച ബോളിവുഡ് കോമഡി ചിത്രം "ഭവാനി മണ്ടി തെസാൻ" ഈ പട്ടണത്തിന്റെ വ്യത്യസ്ത കഥകൾ വിവരിച്ചിട്ടുണ്ട്. 

രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലായി നില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷനല്ല ഇത്. നവപൂർ റെയിൽവേ സ്റ്റേഷൻ രണ്ട് സംസ്ഥാനങ്ങളിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. സ്റ്റേഷന്റെ പകുതി മഹാരാഷ്ട്രയിലും മറ്റൊരു പകുതി ഗുജറാത്തിലും സ്ഥിതിചെയ്യുന്നു. രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ടിക്കറ്റ് വിൻഡോ മഹാരാഷ്ട്രയിലാണെങ്കിലും സ്റ്റേഷൻ മാസ്റ്റർ ഗുജറാത്തിലാണ്. സ്റ്റേഷനിൽ ഒരു പ്രത്യേകം ബെഞ്ച് ഉണ്ട്, അത് രണ്ടായി വിഭജിച്ചിരിക്കുന്നു, ഒരു പകുതി ഒരു സംസ്ഥാനത്തും, മറുപകുതി മറ്റൊന്നിലുമാണ്.

click me!