Blanket Octopus : മഴവില്ലു പുതച്ചതുപോലൊരു കടൽജീവി, ബ്ലാങ്കറ്റ് നീരാളിയെ കണ്ടെത്തി, എന്തഴകെന്ന് സോഷ്യൽ മീഡിയ

Published : Jan 20, 2022, 11:54 AM IST
Blanket Octopus : മഴവില്ലു പുതച്ചതുപോലൊരു കടൽജീവി, ബ്ലാങ്കറ്റ് നീരാളിയെ കണ്ടെത്തി, എന്തഴകെന്ന് സോഷ്യൽ മീഡിയ

Synopsis

പെൺ ബ്ലാങ്കറ്റ് നീരാളിക്ക് രണ്ട് മീറ്റർ വരെ നീളം വയ്ക്കും. നേരെമറിച്ച്, ആൺ ബ്ലാങ്കറ്റ് ഒക്ടോപസിന് 2.4 സെന്റീമീറ്റർ മാത്രമേ നീളമുണ്ടാകൂ. മാത്രമല്ല, ഇണചേരൽ കഴിഞ്ഞ് ഉടൻ തന്നെ അവ ചാവുകയും ചെയ്യുന്നു.

ഭൂമിയിലെ അത്ഭുതങ്ങളും മനോഹരമായ കാഴ്ചകളും അവസാനിക്കില്ല എന്ന് പറയാറുണ്ട്. ക്വീൻസ്‌ലാന്റിൽ നിന്നുള്ള ഒരു മറൈൻ ബയോളജിസ്റ്റ് മഴവിൽ നിറമുള്ള ബ്ലാങ്കറ്റ് നീരാളി(Blanket Octopus)യെ കണ്ടെത്തിയിരിക്കുകയാണ്. ക്വീൻസ്‌ലൻഡ് തീരത്ത് ലേഡി എലിയറ്റ് ദ്വീപിന് സമീപം സ്‌നോർക്കെല്ലിംഗ് നടത്തുന്നതിനിടെയാണ് ജസീന്ത ഷാക്കിൾട്ടൺ ഈ അപൂർവ കടൽ ജീവിയെ കണ്ടത്. തിളങ്ങുന്ന നീലക്കടലിൽ പൊങ്ങിക്കിടക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഒരു തുണിക്കഷണം പോലെയാണ് നീരാളി കാണപ്പെട്ടത്.

തുറന്ന സമുദ്രങ്ങളിൽ തങ്ങളുടെ ജീവിതം മുഴുവൻ ചെലവഴിക്കുന്ന, അപൂർവ്വമായി മാത്രം കാണാനാവുന്ന പെലാജിക് ഒക്ടോപസ് ഇനങ്ങളാണിവയെന്ന് ഷാക്കിൾട്ടൺ വെളിപ്പെടുത്തി. വാസ്‌തവത്തിൽ, 20 വർഷങ്ങൾക്ക് മുമ്പാണ് ഇതിന്റെ ഒരു ആൺ ഒക്ടോപസിനെ അവസാനമായി കണ്ടത്.

അവർ ഒരു പ്രസ്താവനയിൽ പറഞ്ഞു, “അവളുടെ നിറങ്ങൾ അവിശ്വസനീയമായിരുന്നു, അവൾ വെള്ളത്തിലൂടെ നീങ്ങുന്നത് കാണുന്നത് കൗതുകകരവുമായിരുന്നു. ആദ്യം കണ്ടപ്പോൾ, ഇത് നീളമുള്ള ചിറകുകളുള്ള ഒരു മത്സ്യക്കുഞ്ഞായിരിക്കും എന്ന് ഞാൻ കരുതി, പക്ഷേ അത് അടുത്തെത്തിയപ്പോൾ അതൊരു നീരാളിയാണെന്ന് മനസ്സിലായി, ഞാൻ സന്തോഷിച്ചു, എന്റെ ആവേശം അടക്കാനായില്ല! തീർച്ചയായും എന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കൂടിക്കാഴ്ചയായിരിക്കാം ഇത്. വളരെ നന്ദി!"

ബ്ലാങ്കറ്റ് ഒക്ടോപസുകൾക്ക് ഈ പേര് ലഭിച്ചത്, ഈ ഇനത്തിലെ സ്ത്രീകളിൽ നിന്നാണ്. പെൺ ബ്ലാങ്കറ്റ് നീരാളിക്ക് രണ്ട് മീറ്റർ വരെ നീളം വയ്ക്കും. നേരെമറിച്ച്, ആൺ ബ്ലാങ്കറ്റ് ഒക്ടോപസിന് 2.4 സെന്റീമീറ്റർ മാത്രമേ നീളമുണ്ടാകൂ. മാത്രമല്ല, ഇണചേരൽ കഴിഞ്ഞ് ഉടൻ തന്നെ അവ ചാവുകയും ചെയ്യുന്നു, ഇത് കാരണമാണ് അവയെ അധികം കാണാത്തത്.

PREV
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു