കടല്‍ സിംഹത്തെ വേട്ടയാടിപ്പിടിപ്പിക്കുന്ന കൂറ്റന്‍ തിമിംഗലം; ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ അപൂര്‍വ ചിത്രം

By Web TeamFirst Published Jul 31, 2019, 3:22 PM IST
Highlights

ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ഭാഗ്യം ലഭിച്ച നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് 27 കാരനായ ഡെക്കര്‍ പറയുന്നു.

ലോസ് ആഞ്ചല്‍സ്: ഉള്‍ക്കടലാഴങ്ങളിലെ അപൂര്‍വ ദൃശ്യം ക്യാമറയിലാക്കി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ചേസ് ഡെക്കര്‍. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലം കടല്‍ സിംഹത്തെ വേട്ടയാടി പിടിക്കുന്ന ചിത്രമാണ് ഡെക്കറിന്‍റെ ക്യമറക്കണ്ണുകളില്‍ പതിഞ്ഞത്. തിമിംഗലത്തിന്‍റെ ചിത്രങ്ങളെടുക്കാന്‍ ബോട്ടില്‍ കാലിഫോര്‍ണിയ മോണ്ടെറി കടലിലൂടെ സഞ്ചരിക്കവെയാണ് അപൂര്‍വ ചിത്രം ലഭിച്ചത്.

ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ഭാഗ്യം ലഭിച്ച നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് 27 കാരനായ ഡെക്കര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ജൂലായ് 22നാണ് ചിത്രം ലഭിച്ചത്.  കഴിഞ്ഞ 10 വര്‍ഷമായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ സജീവമാണ്. 

click me!