ഇതാണോ ആ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്?'

Published : Jan 02, 2023, 06:36 PM IST
ഇതാണോ ആ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്?'

Synopsis

ആരെങ്കിലും മഞ്ഞില്‍ വിരിഞ്ഞു പൂവ് കണ്ടിട്ടുണ്ടോ?

മനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ പ്രകൃതി. അക്കൂട്ടത്തില്‍ ഏറെ മനോഹരമായ ഒരു കാഴ്ചയാണ് പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നത്. പലതരത്തിലുള്ള പൂക്കള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ആരെങ്കിലും മഞ്ഞില്‍ വിരിഞ്ഞു പൂവ് കണ്ടിട്ടുണ്ടോ? മഞ്ഞുള്ള കാലാവസ്ഥയില്‍ വിരിഞ്ഞ പൂവിനെ കുറിച്ചല്ല കേട്ട് പറയുന്നത്. തണുത്തുറഞ്ഞ മഞ്ഞില്‍ വിരിഞ്ഞ ഒരു അത്ഭുതകരമായ പൂവിനെ കുറിച്ചാണ്. വടക്കുകിഴക്കന്‍ ചൈനയിലെ സോങ്ഹുവാ നദിയിലാണ് ഈ മഞ്ഞില്‍ വിരിഞ്ഞ പൂവ് ദൃശ്യമായത്. 

തണുത്തുറഞ്ഞ നദിയില്‍ രൂപപ്പെട്ട മഞ്ഞ് പാളികളാണ് മനോഹരമായ ഒരു പുഷ്പം പോലെ കാണപ്പെട്ടത്. തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേര്‍ത്ത മഞ്ഞുപാളിയാണ് ഇത്തരത്തില്‍ മനോഹരമായ ഒരു പുഷ്പത്തിന്റെ രൂപത്തിലേക്ക് മാറിയത്. നോര്‍വേയുടെ മുന്‍ നയതന്ത്ര പ്രതിനിധിയായ എറിക് സോല്‍ഹീം ആണ് മനോഹരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മഞ്ഞുപാളികളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുന്നതാണ് ഈ കാഴ്ചയെ ഇത്രയേറെ മനോഹരമാക്കിയത്. നിരവധി ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടു കഴിഞ്ഞത്. പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ച മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നാണ് ഈ പുഷ്പചിത്രം കണ്ട ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.  

സാധാരണയായി കുറ്റിച്ചെടികളിലും മറ്റുമാണ് ഇത്തരത്തിലുള്ള ഐസ് പ്രത്യക്ഷപ്പെടുക. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിലുള്ള ഐസ് ഫ്‌ലവേഴ്‌സ് രൂപപ്പെടുന്നതിനുള്ള ഒരു കാരണം. ഏതാനും ദിവസങ്ങള്‍ മുന്‍പ് സ്‌കോട്ട്‌ലാന്‍ഡിലെ നദിയില്‍  പ്രത്യക്ഷപ്പെട്ട ഐസ് പാളികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കോട്ലന്‍ഡിലെ വിഗ്ടണ്‍ഷറിലുള്ള ബ്ലാഡ്‌നോച്ച്  നദിയില്‍ രൂപപ്പെട്ട ഈ പ്രതിഭാസം ഐസ് പാന്‍ കേക്ക്‌സ് എന്നാണ് വിളിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലായതോടെയാണ് ഇത്തരത്തിലുള്ള വിവിധ പ്രതിഭാസങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടാന്‍ തുടങ്ങിയത്.
 

PREV
click me!

Recommended Stories

പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി
മരിച്ച് വീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ലോകം; അറബുകൾ അല്ലാത്തവരുടെ ചോര വീണ് ചുവക്കുന്ന സുഡാന്‍റെ മണ്ണ്