പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചു, ഇക്കാര്യങ്ങൾ തന്നെ ശരിക്കും ഞെട്ടിച്ചെന്ന് കനേഡിയന്‍ യുവതി!

Published : Jul 08, 2026, 04:54 PM IST
Cassie

Synopsis

കനേഡിയൻ കണ്ടന്റ് ക്രിയേറ്ററായ കാസി വിവാഹം കഴിച്ചത് ഒരു പാകിസ്ഥാനി യുവാവിനെയാണ്. വിവാഹത്തിനുശേഷം തന്നെ ശരിക്കും ഞെട്ടിച്ച ചില കാര്യങ്ങളെ കുറിച്ചാണ് കാസി ഇപ്പോള്‍ തുറന്ന് പറയുന്നത്. 

വ്യത്യസ്തമായ സംസ്കാരങ്ങളിൽ നിന്നും വിവാഹം കഴിക്കുകയെന്നാൽ തീർത്തും വ്യത്യസ്തമായ ജീവിതരീതികൾ പരിചയപ്പെടുക എന്നുകൂടിയാണ് അർത്ഥം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പാകിസ്താനി യുവാവിനെ വിവാഹം കഴിച്ച കാനഡക്കാരിയായ കണ്ടന്റ് ക്രിയേറ്റർ കാസിയാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ഡേറ്റിംഗ് ആരംഭിച്ച കാലം മുതൽ, തന്നെ തികച്ചും അത്ഭുതപ്പെടുത്തിയ സൗത്ത് ഏഷ്യയിലെ സംസ്കാരത്തെ കുറിച്ചാണ് കാസി പോസ്റ്റിൽ പറയുന്നത്. എന്തൊക്കെയാണ് പാകിസ്ഥാനി യുവാവിനെ പ്രണയിച്ചതിന് പിന്നാലെ കാസി ശ്രദ്ധിച്ച പ്രധാന കാര്യങ്ങൾ എന്നല്ലേ?

ബന്ധുക്കളുടെ ഓരോരോ പേരുകളെ!

കുടുംബത്തിലെ ഓരോരുത്തരെയും വിളിക്കാൻ വെവ്വേറെ പേരുകളുണ്ടെന്നതായിരുന്നു തന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യമെന്ന് കാസി പറയുന്നു. അമ്മയുടെയും അച്ഛന്റെയും കുടുംബത്തിലെ ബന്ധുക്കളെ വ്യത്യസ്ത പേരുകളിലാണ് വിളിക്കുന്നത്. അമ്മാവന്മാരിലും അമ്മായിമാരിലും പ്രായത്തിൽ മൂത്തവരെയും ഇളയവരെയും വിളിക്കാൻ വെവ്വേറെ പേരുകളുണ്ട്. അച്ഛന്റെ അമ്മയെയും അമ്മയുടെ അമ്മയെയും വിളിക്കുന്ന പേരുകളിലെ വ്യത്യാസം തന്നെ ശരിക്കും ആശയക്കുഴപ്പത്തിലാക്കിയെന്നാണ് കാസി പറയുന്നത്.

ഐമെസേജിന് പകരം വാട്സാപ്പ്

'ഞാൻ അതുവരെ വാട്സാപ്പ് ഉപയോഗിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ പോലും ചെയ്തിട്ടുണ്ടായിരുന്നില്ല' എന്ന് കാസി പറയുന്നു. എന്നാൽ, ഇപ്പോൾ ഭർത്താവുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും സംസാരിക്കാനുള്ള ഏക മാർഗ്ഗം വാട്സാപ്പാണ്.

എപ്പോൾ ചെന്നാലും ഭക്ഷണം

ഏഷ്യൻ കുടുംബങ്ങളുടെ അതിഥി സൽക്കാരം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കാസി പറയുന്നത്. 'രാവിലെ 8 മണിക്ക് മുൻകൂട്ടി അറിയിക്കാതെ ആരുടെയെങ്കിലും വീട്ടിൽ ചെന്നാൽ പോലും അഞ്ച് മെയിൻ ഡിഷുകളും മൂന്ന് സൈഡ് ഡിഷുകളും അവർ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഞങ്ങൾ സാധാരണ ചീസും ക്രാക്കേഴ്സും ഒക്കെയാണ് നൽകാറുള്ളത്. എന്നാൽ, ഇവിടെ 17 വിഭവങ്ങൾ വരെ പെട്ടെന്ന് റെഡിയാകും എന്നും അവർ പറയുന്നു.

എന്തിനാണ് ഹോട്ടൽ മുറി?

തന്റെ കുടുംബാംഗങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ ഹോട്ടലുകളിൽ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ ഭർത്താവിന്റെ കുടുംബത്തിൽ അത് തികച്ചും വ്യത്യസ്തമാണ്. അവിടെയുള്ളവർ ഒരിക്കലും ഹോട്ടലുകൾ ബുക്ക് ചെയ്യില്ല. ബന്ധുക്കളുടെ വീടുകളിൽ മാത്രമേ താമസിക്കൂ. ആരെങ്കിലും ഹോട്ടലിൽ താമസിച്ചാൽ, 'എന്തുകൊണ്ട് ഞങ്ങളുടെ കൂടെ താമസിച്ചില്ല?' എന്ന് ബന്ധുക്കൾ ചോദിക്കുമെന്നും കാസി പറയുന്നു.

പെട്ടെന്ന് കാര്യങ്ങൾ പ്രചരിക്കും

ഏഷ്യൻ കുടുംബങ്ങളിൽ വളരെ വേ​ഗത്തിൽ ഓരോ കാര്യങ്ങളും പ്രചരിക്കും. എല്ലാവർക്കും എല്ലാവരെയും അറിയാം. വാർത്തകൾ കാട്ടുതീ പോലെയാണ് പടരുന്നത്. ഇതെങ്ങനെ സാധിക്കുന്നെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്, മിക്കവാറും വാട്സാപ്പ് വഴിയാകാം ഇത് എന്നും കാസി പറയുന്നു.

 

 

ഇത് തന്നെ അത്ഭുതപ്പെടുത്തിയവയിൽ ചില കാര്യങ്ങൾ മാത്രമാണ് എന്നും ഇനിയും ഒരുപാട് പറയാനുണ്ട് എന്നും കാസി സമ്മതിച്ചു. നിരവധിപ്പേരാണ് കാസി പറഞ്ഞത് അം​ഗീകരിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സര്‍ക്കാര്‍ ജോലിയിലിരിക്കെ മരിച്ച അച്ഛന്‍റെ ജോലി അമ്മയ്ക്ക്; അമ്മയെ കൊലപ്പെടുത്തി 23 -കാരിയായ മകൾ; ജോലിയ്ക്കും സ്വത്തിനും വേണ്ടി!
വയനാട് തുരങ്കപാത നിർമ്മാണത്തിൽ ഇരട്ട അന്വേഷണം; തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി