Alicia Amira barbie : ബാർബിയെ പോലെയാവണം, യുവതി ചെലവഴിച്ചത് ലക്ഷങ്ങൾ, ഞെട്ടിക്കുന്ന മാറ്റം!

Published : Mar 04, 2022, 12:24 PM IST
Alicia Amira barbie : ബാർബിയെ പോലെയാവണം, യുവതി ചെലവഴിച്ചത് ലക്ഷങ്ങൾ, ഞെട്ടിക്കുന്ന മാറ്റം!

Synopsis

അതേസമയം തന്റെ 18 -ാം വയസ്സ് മുതൽ തന്നെ ടാറ്റൂകൾ ഉപയോഗിച്ച് ശരീരം പരിഷ്കരിക്കാൻ തുടങ്ങിയിരുന്നു അവർ. തന്റെ പുരികങ്ങൾക്ക് മുകളിൽ ടാറ്റൂ ചെയ്തിട്ട് തൃപ്തി വരാതെ കൺപീലികൾ, വിരലുകൾ, മാറിടം, കഴുത്ത് എന്നിവിടങ്ങളിലും ടാറ്റൂ ചെയ്തിട്ടുണ്ട് അവർ. 

കുട്ടിക്കാലത്ത് പെൺകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് ബാർബി(barbie). കാലം ഇത്രയേറെ കടന്നിട്ടും, ഇപ്പോഴും ബാർബിയുടെ പ്രാധാന്യം കുട്ടികൾക്കിടയിൽ കുറഞ്ഞിട്ടില്ല. അതിനോടുള്ള ഭ്രമം മൂലം ബാർബിയെ പോലെയാകാൻ വരെ കുട്ടികൾ ചിലപ്പോൾ ആഗ്രഹിച്ചേക്കാം. എന്നാൽ, വളർന്നിട്ടും ആ ആഗ്രഹവുമായി നടക്കുകയാണ് 31 -കാരിയായ അലിസിയ അമീറ(Alicia Amira). അതും അവരെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു മോഹമല്ല. മറിച്ച് ജീവിത ലക്ഷ്യമാണ്. ഇതിനായി ഏതറ്റം വരെയും പോകാനും അവർ തയ്യാറാണ്. ഇപ്പോൾ കൈയിലുള്ള പണം മുഴുവൻ മുടക്കി പ്ലാസ്റ്റിക് സർജറി നടത്തി ഒരു അസ്സൽ ബാർബിയായി മാറിയിരിക്കയാണ് അവർ.  

2019 മുതൽ അവർ ഒരു പാവയുടെ രൂപം കിട്ടാൻ പരിശ്രമിക്കുകയാണ്. അലിസിയ മുൻപ് ഒരു പിആർ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു. എന്നാൽ, ഒരു പാവയാകാനുള്ള മോഹത്താൽ ആ ജോലി ഉപേക്ഷിച്ച് ലണ്ടനിൽ നിന്ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലേക്ക് താമസം മാറി. തന്റെ ഒൻപതാം വയസ്സ് മുതൽ മനസ്സിൽ കയറിക്കൂടിയതാണ് ഈ ആഗ്രഹമെന്ന് അവർ പറയുന്നു. എന്നാൽ, അലിസിയ ആദ്യത്തെ ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത് 25 -ാം വയസ്സിലാണ്. ഇതിനായി ചിലവായത് മൂന്നരലക്ഷം രൂപയാണ്.

ഇതിന് ശേഷം, അവളുടെ നെറ്റി, കണ്ണുകൾ, കവിൾ, ചുണ്ടുകൾ എന്നിവ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതിനെല്ലാം കൂടി ഏകദേശം പത്ത് ലക്ഷത്തിന് മീതെ ചെലവായി കഴിഞ്ഞു. “ഇപ്പോൾ എനിക്ക് കൂടുതൽ സ്വാതന്ത്ര്യവും ശക്തിയും കിട്ടിയപോലെ തോന്നുന്നു. മുൻപത്തേക്കാളും ആരോഗ്യവതിയും, സന്തോഷവതിയും, സെക്സിയുമാണ് ഞാൻ ഇന്ന്. പാവകൾക്ക് പ്രായമാകുന്നിലല്ലോ" അവർ പറഞ്ഞു.

അതേസമയം തന്റെ 18 -ാം വയസ്സ് മുതൽ തന്നെ ടാറ്റൂകൾ ഉപയോഗിച്ച് ശരീരം പരിഷ്കരിക്കാൻ തുടങ്ങിയിരുന്നു അവർ. തന്റെ പുരികങ്ങൾക്ക് മുകളിൽ ടാറ്റൂ ചെയ്തിട്ട് തൃപ്തി വരാതെ കൺപീലികൾ, വിരലുകൾ, മാറിടം, കഴുത്ത് എന്നിവിടങ്ങളിലും ടാറ്റൂ ചെയ്തിട്ടുണ്ട് അവർ. ശസ്ത്രകിയയ്ക്ക് ശേഷം ഇപ്പോൾ അലിസിയയുടെ ചുണ്ടുകൾക്ക് ഇരട്ടി വലുപ്പമുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് മൂക്കും, നീളമുള്ള നഖങ്ങൾ, വലിയ മാറിടവും, പിൻഭാഗവും എല്ലാം ശരിക്കും ഒരു പാവയുടെ ലുക്ക് നൽകുന്നു. തനിക്ക് 52.7 കിലോ തൂക്കമുണ്ടെന്നും അതിൽ മൂന്ന് കിലോ പ്ലാസ്റ്റിക്കാണെന്നും ഇൻസ്റ്റാഗ്രാം ഫോള്ളോവേഴ്സിനോട് അലിസിയ പറയുന്നു. 

ഇതിന് പുറമേ, ഒൺലി ഫാൻസിലും അവർക്ക് അക്കൗണ്ട് ഉണ്ട്. സ്വയം ഒരു മനുഷ്യ ബാർബിയായി മാറാൻ ആഗ്രഹിക്കുന്ന അവർ കഴിയുന്നത്ര പ്ലാസ്റ്റിക്ക് ലുക്ക് നേടാൻ പരിശ്രമിക്കുന്നു. മാത്രമല്ല, തന്റെ ബാർബി ഡോൾ ലുക്ക് ഒരു പുതിയ തൊഴിൽ അവസരമായി ഉപയോഗിക്കാനും അലിസിയ പദ്ധതിയിടുന്നു. 2016 മാർച്ചിലാണ് അവർ തന്റെ ഇൻസ്റ്റാഗ്രാം പേജ് വീണ്ടും സമാരംഭിച്ചത്. അതിൽ അവർക്ക് 21,000 ഫോളോവേഴ്‌സിൽ അധികമുണ്ട്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ