360 കിലോമീറ്റർ വ്യാസത്തിൽ ആകാശത്ത് ചുവന്ന മോതിരവളയം; അന്യഗ്രഹ ബഹിരാകാശ പേടകമെന്ന് നെറ്റിസണ്‍സ് !

Published : Apr 08, 2023, 04:07 PM IST
360 കിലോമീറ്റർ വ്യാസത്തിൽ ആകാശത്ത് ചുവന്ന മോതിരവളയം;  അന്യഗ്രഹ ബഹിരാകാശ പേടകമെന്ന് നെറ്റിസണ്‍സ് !

Synopsis

ചുവന്ന നിറത്തില്‍ കാണപ്പെട്ട കൂറ്റന്‍ വൃത്തം കുറഞ്ഞത്  360 കിലോമീറ്റർ വ്യാസത്തിൽ വ്യാപിക്കുകയും അഡ്രിയാറ്റിക് കടൽ വരെയുള്ള പ്രദേശത്തെ മൂടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അടുത്ത കാലത്തായി വിവിധ രാജ്യങ്ങളുടെ ആകാശത്ത് പല നിറങ്ങളില്‍ വിചിത്രമായ രൂപങ്ങളും വെളിച്ചവും കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നവണ്ണം കഴിഞ്ഞ ദിവസം ഇറ്റലിയുടെ ആകാശത്ത് വലിയൊരു വൃത്ത രൂപം പ്രത്യക്ഷപ്പെട്ടു. ചുവന്ന നിറത്തില്‍ കാണപ്പെട്ട കൂറ്റന്‍ വൃത്തം കുറഞ്ഞത്  360 കിലോമീറ്റർ വ്യാസത്തിൽ വ്യാപിക്കുകയും അഡ്രിയാറ്റിക് കടൽ വരെയുള്ള പ്രദേശത്തെ മൂടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മാർച്ച് 27 നായിരുന്നു ഈ കാഴ്ച ദൃശ്യമായത്. ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ തോന്നിക്കുന്ന ചുവന്ന വെളിച്ചത്തിന്‍റെ ഒരു നിഗൂഢ വളയം മധ്യ ഇറ്റലിയുടെ ചില ഭാഗങ്ങളിൽ ദൃശ്യമായിരുന്നു. വാൾട്ടർ ബിനോട്ടോ ആകാശക്കിലെ ഈ അഭൗമ പ്രകാശത്തിന്‍റെ ഫോട്ടോ പകര്‍ത്തി. ഇറ്റാലിയൻ ആൽപ്സ് പർവതനിരകളിലെ ചെറുപട്ടണമായ പോസാഗ്നോയിൽ നിന്നാണ് ബിനോട്ടോ ഈ ചുവന്ന വൃത്തത്തിന്‍റെ ചിത്രം പകർത്തിയത്. മധ്യ ഇറ്റലിയിൽ ഇതിന് ഒരു മോതിരത്തിന്‍റെ രൂപമായിരുന്നു. ആകാശത്ത് കാണപ്പെട്ട ഭീമൻ വൃത്തം കുറഞ്ഞത് 360 കിലോമീറ്റർ വരെ വ്യാസമുള്ളതായി വ്യാപിക്കുകയും അഡ്രിയാറ്റിക് കടൽ വരെയുള്ള പ്രദേശമാകെ വ്യാപിച്ചിരുന്നെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.

 

കാലാവസ്ഥാ വ്യതിയാനം; എഐ ചാറ്റ് ബോട്ടുമായി സംഭാഷണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

"ദൂരം 100-നും 600 കി.മീറ്ററിനും ഇടയിലായിരിക്കണം. ഇതുവരെ, ഇറ്റലി, ഫ്രാൻസ്, ക്രൊയേഷ്യ, ഓസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ആകാശത്തിന് മുകളിലൂടെ ഞാൻ അത് ചിത്രീകരിച്ചിട്ടുണ്ട്. എനിക്ക് ഏകദേശം 285 കിലോമീറ്റർ തെക്ക് അങ്കോണയ്ക്ക് സമീപമുണ്ടായ കൊടുങ്കാറ്റിലെ തീവ്രമായ മിന്നലാണ് ഈ വളയം സൃഷ്ടിച്ചത്. ഈ വിചിത്രമായ പ്രഭാവലയം ഇലക്ട്രോമാഗ്നറ്റിക് പൾസ് സ്രോതസ്സുകളുടെ ഫലമായ പ്രകാശത്തിന്‍റെ ഉദ്‌വമനങ്ങളും വളരെ കുറഞ്ഞ ആവൃത്തിയിലുള്ള അസ്വസ്ഥതകളുമാണ്.' ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ബിനോട്ടോ കുറിച്ചു. 

ഇടിമിന്നലുള്ള മേഘത്തിന് മുകളിൽ സംഭവിക്കുന്ന വലിയ തോതിലുള്ള വൈദ്യുത ഡിസ്ചാർജുകളാണ് സ്പ്രൈറ്റിന്‍റെ അപൂർവ ഇനം എൽവ്സിന് കാരണം. കാലാവസ്ഥാ സൈറ്റുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രദേശത്ത് ശക്തമായ മിന്നലുണ്ടായിരുന്നു. അത് ഒരു തീവ്രമായ വൈദ്യുതകാന്തിക പൾസ് (EMP) സൃഷ്ടിച്ചു, കൂടാതെ ചുവന്ന വളയം EMP ഭൂമിയുടെ അയണോസ്ഫിയറിൽ പതിച്ച സ്ഥലത്തെ അടയാളപ്പെടുത്തുന്നു. ഒരു സാധാരണ മിന്നൽ 10 മുതൽ 30 കിലോ ആമ്പിയർ വരെ കറന്‍റ് വഹിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ ബോൾട്ടിന് സാധാരണയേക്കാൾ 10 മടങ്ങ് ശക്തിയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ആകാശത്ത് അജ്ഞാത വെളിച്ചം, അന്യഗ്രഹ ജീവികളുടെ വാഹനമെന്ന് നെറ്റിസണ്‍സ്, വൈറല്‍ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്