കുട്ടികൾ യാചിക്കുന്നത് കണ്ടാൽ വിവരം നൽകണം, 1000 രൂപ പ്രതിഫലം, സുപ്രധാന തീരുമാനവുമായി ഇൻഡോർ

Published : Feb 22, 2024, 12:15 PM IST
കുട്ടികൾ യാചിക്കുന്നത് കണ്ടാൽ വിവരം നൽകണം, 1000 രൂപ പ്രതിഫലം, സുപ്രധാന തീരുമാനവുമായി ഇൻഡോർ

Synopsis

കുട്ടികളാരെങ്കിലും ഭിക്ഷ യാചിക്കുന്നത് കണ്ടാൽ ഉടനടി വിവരമറിയിക്കണം എന്നാണ് അധികൃതർ പറയുന്നത്. മാത്രമല്ല, ഇങ്ങനെ വിവരം നൽകുന്നവർക്ക് പ്രതിഫലമായി 1000 രൂപ നൽകും എന്നും അധികൃതർ അറിയിക്കുന്നു.

അടുത്തിടെയാണ് ഇൻഡോറിൽ നിന്നും ഭിക്ഷ യാചിച്ച് രണ്ട് ലക്ഷത്തിലധികം രൂപ ശേഖരിച്ച ഒരു സ്ത്രീയെ പൊലീസ് പിടികൂടിയ വാർത്ത പുറത്ത് വന്നത്. ഒപ്പം അവർക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടിയേയും പൊലീസ് അഭയകേന്ദ്രത്തിലാക്കിയിരുന്നു. എന്നാൽ, എങ്ങനേയും ഇവിടെ നിന്നും ഭിക്ഷാടനം തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഇപ്പോൾ അധികൃതർ. 

കുട്ടികളാരെങ്കിലും ഭിക്ഷ യാചിക്കുന്നത് കണ്ടാൽ ഉടനടി വിവരമറിയിക്കണം എന്നാണ് അധികൃതർ പറയുന്നത്. മാത്രമല്ല, ഇങ്ങനെ വിവരം നൽകുന്നവർക്ക് പ്രതിഫലമായി 1000 രൂപ നൽകും എന്നും അധികൃതർ അറിയിക്കുന്നു. “ഞങ്ങൾ ഇതിനായി ഒരു ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്. ഭിക്ഷ യാചിക്കുന്ന തരത്തിൽ ഏതെങ്കിലും കുട്ടികളെ കണ്ടാൽ, അവരെ കുറിച്ചുള്ള വിവരങ്ങളുമായി ആർക്കും ഞങ്ങളെ വിളിക്കാം. ലൊക്കേഷൻ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്യാനും സാധിക്കും. അതുവഴി, അഡ്മിനിസ്ട്രേഷൻ ടീമിന് കുട്ടിയെ രക്ഷിക്കാൻ കഴിയും" എന്നാണ് കളക്ടർ ആശീഷ് സിംഗ് പറഞ്ഞത്. 

കാഷ് റിവാർഡിനൊപ്പം പ്രത്യേകം സർട്ടിഫിക്കറ്റുകളും ഇങ്ങനെ വിവരം നൽകുന്നവർക്ക് ലഭിക്കുമെന്നും കളക്ടർ വ്യക്തമാക്കുന്നു. 9691729017 എന്ന വാട്ട്സാപ്പ് നമ്പറിലാണത്രെ വിവരം അറിയിക്കുന്നതിന് വേണ്ടി വിളിക്കേണ്ടത്. 

ഫെബ്രുവരി 12 -നാണ് രാജസ്ഥാൻ സ്വദേശിനിയായ 40 വയസുകാരി ഇന്ദ്രാ ബായിയെ മക്കളുമായി ഭിക്ഷാടനത്തിനിറങ്ങിയതിന് പൊലീസ് പിടികൂടിയത്. ഇൻഡോർ-ഉജ്ജയിൻ റോഡിലെ ലവ്-കുഷ് ഇന്‍റർ സെക്‌ഷനിൽ നിന്നാണ് ഇവർ പിടിയിലായത്. 45 ദിവസം കൊണ്ട് ഇവർ 2.5 ലക്ഷം രൂപ സമ്പാദിച്ചു എന്ന് പൊലീസ് പറയുന്നു. അഞ്ച് മക്കളാണ് യുവതിക്കുണ്ടായിരുന്നത്. ഇതിൽ, എട്ട് വയസ്സുള്ള മകളെയും രണ്ട് ആൺമക്കളെയും കൊണ്ടാണ് ഇൻഡോറിലെ തെരുവിൽ ഇവർ ഭിക്ഷ യാചിക്കാൻ എത്തിയിരുന്നത്. മക്കളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് ഇവർ വലിയ സമ്പാദ്യമുണ്ടാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!