പാമ്പിനെ കഴുത്തിലിട്ടും മുതലകളെ തലോടിയും തെറാപ്പി!

Published : Jun 19, 2023, 11:37 AM IST
പാമ്പിനെ കഴുത്തിലിട്ടും മുതലകളെ തലോടിയും തെറാപ്പി!

Synopsis

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആൻഡ്രിയ ഈ ചികിത്സാ മാർ​ഗം അവലംബിക്കുന്നുണ്ട്. ഈ തെറാപ്പിക്ക് വേണ്ടി നിരവധി ആളുകൾ അവരെ തേടി എത്തുന്നുമുണ്ട്. ഒരു വലിയ ഹാളാണ് ആൻഡ്രിയ ചികിത്സയ്ക്ക് വേണ്ടി എത്തുന്നവർക്കായി തയ്യാറാക്കിയിട്ടുള്ളത്. അവിടെ ആമയും ഓന്തും എന്തിന് കുഞ്ഞൻ മുതലകൾ വരേയും ഉണ്ട്.

പലതരത്തിലുള്ള തെറാപ്പികളും നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ഒരു തെറാപ്പി കാണാൻ സാധ്യത വളരെ വളരെ കുറവാണ്. അതെന്ത് തെറാപ്പിയാണ് എന്നല്ലേ? ഉര​ഗങ്ങളെ കൊണ്ടുള്ള തെറാപ്പിയാണത്. ബ്രസീലിലെ സാവോ പോളോയിലുള്ള ആൻഡ്രിയ റെബേര എന്ന തെറാപ്പിസ്റ്റാണ് വളരെ വ്യത്യസ്തമായ ഈ തെറാപ്പി തന്നെ തേടിയെത്തുന്നവർക്ക് നൽകുന്നത്. ആൻഡ്രിയയുടെ തെറാപ്പിയുടെ ഭാ​ഗമായി ആളുകൾ പാമ്പിനെ വരെ കഴുത്തിലിട്ട് നടക്കുന്നത് കാണാം. 

ഇതിന് വേണ്ടി പാമ്പുകളെ അടക്കം വിവിധ ഉര​ഗങ്ങളെ ആൻഡ്രിയ ഉപയോ​ഗിക്കുന്നുണ്ട്. വിവിധ വൈകല്യങ്ങൾ, ഓട്ടിസം, ആങ്സൈറ്റി എന്നിവയൊക്കെയുള്ള ആളുകളെ ചികിത്സിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആളാണ് ആൻഡ്രിയ. എന്നാൽ, അതിന് വേണ്ടി അവലംബിക്കുന്ന മാർ​ഗം ഈ ഉരഗ തെറാപ്പിയാണ്. ഇത് ഇത്തരം അവസ്ഥകളുള്ള ആളുകളിൽ വിവിധ കഴിവുകൾ മെച്ചപ്പെടുത്താനും അവരെ ശാന്തമായിരിക്കാനും എല്ലാം സഹായിക്കുന്നു എന്നാണ് ആൻഡ്രിയ പറയുന്നത്. 

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആൻഡ്രിയ ഈ ചികിത്സാ മാർ​ഗം അവലംബിക്കുന്നുണ്ട്. ഈ തെറാപ്പിക്ക് വേണ്ടി നിരവധി ആളുകൾ അവരെ തേടി എത്തുന്നുമുണ്ട്. ഒരു വലിയ ഹാളാണ് ആൻഡ്രിയ ചികിത്സയ്ക്ക് വേണ്ടി എത്തുന്നവർക്കായി തയ്യാറാക്കിയിട്ടുള്ളത്. അവിടെ ആമയും ഓന്തും എന്തിന് കുഞ്ഞൻ മുതലകൾ വരേയും ഉണ്ട്. എന്നാൽ, ഈ ചികിത്സ ഇതുവരെയും ഫലപ്രദമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, ആളുകൾ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ, സന്തോഷം തോന്നിപ്പിക്കുന്ന സെറോടോണിൻ, ബീറ്റാ-എൻഡോർഫിൻസ് തുടങ്ങിയവയെല്ലാം പുറത്തുവിടുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ആൻഡ്രിയ പറയുന്നത്. അതിനാൽ തന്നെ ഈ ജീവികളെ ഉപയോ​ഗിച്ചുള്ള തെറാപ്പി ആളുകളിൽ സന്തോഷവും ശാന്തതയും നൽകുന്നുണ്ട് എന്നാണ് ആൻഡ്രിയയുടെ പക്ഷം. 

ആദ്യം നായകളെ പോലെയുള്ള മൃ​ഗങ്ങളെയായിരുന്നു ആൻഡ്രിയ തന്റെ തെറാപ്പിയിൽ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ, ഓട്ടിസം പോലെയുള്ള അവസ്ഥകളുള്ള ചിലരിൽ അത് ഫലിക്കാതെ വന്നതോടെയാണ് അവർ ഉര​ഗങ്ങളെ ഉപയോ​ഗപ്പെടുത്തി തുടങ്ങിയത്. ഏതായാലും പാമ്പിനെ അടക്കം ഉപയോ​ഗിച്ചുള്ള ഈ തെറാപ്പി ഫലം ചെയ്യുന്നുണ്ട് എന്നാണ് ആൻഡ്രിയ പറയുന്നത്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ