Republic Day 2022 Wishes: റിപ്പബ്ലിക് ദിനത്തിൽ പ്രിയപ്പെട്ടവർക്കയക്കാൻ ഇതാ ചില സന്ദേശങ്ങൾ

Published : Jan 25, 2022, 03:00 PM IST
Republic Day 2022 Wishes: റിപ്പബ്ലിക് ദിനത്തിൽ പ്രിയപ്പെട്ടവർക്കയക്കാൻ ഇതാ ചില സന്ദേശങ്ങൾ

Synopsis

ഈ റിപ്പബ്ലിക് ദിനത്തിന് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ചില സന്ദേശങ്ങൾ.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഓരോ വര്‍ഷവും ജനുവരി 26 -ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിനം നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെയും നമ്മുടെ ധീരരായ ആളുകളെയും നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളെയും എല്ലാം നാം ആഘോഷിക്കുന്നു. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും റിപ്പബ്ലിക് ദിനം ഏറെ പ്രാധാന്യമുള്ളതാണ്. ഈ റിപ്പബ്ലിക് ദിനത്തിന് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ചില സന്ദേശങ്ങൾ.

റിപ്പബ്ലിക് ദിനം, ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനം. ഇന്ന്, നമ്മുടെ ഭരണഘടനയെയും അത് പ്രതിനിധീകരിക്കുന്ന എല്ലാത്തിനെയും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. റിപ്പബ്ലിക് ദിനാശംസകൾ.

രാജ്യത്തിന്റെ സ്വാതന്ത്ര്യം ആസ്വദിക്കൂ. എന്നാൽ, രാജ്യത്തെ സംരക്ഷിക്കുക, മെച്ചപ്പെടുത്തുക തുടങ്ങിയ ഉത്തരവാദിത്തത്തെ കുറിച്ച് കൂടി നാം എപ്പോഴും ഓർക്കേണ്ടതുണ്ട്. റിപ്പബ്ലിക് ദിനാശംസകൾ.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരുടെ ത്യാഗത്തെ സ്മരിക്കാം ഈ ദിനം. റിപ്പബ്ലിക് ദിനാശംസകൾ! 

നമ്മുടെ രാഷ്ട്രത്തിന്റെ തല ഉയർത്തിപ്പിടിക്കാൻ നമുക്ക് കൈകോർക്കാം. റിപ്പബ്ലിക് ദിനാശംസകൾ! 

ഈ റിപ്പബ്ലിക് ദിനത്തിൽ, സന്തോഷവും സമൃദ്ധിയും സമാധാനവും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ. റിപ്പബ്ലിക് ദിനാശംസകൾ.

ഈ റിപ്പബ്ലിക് ദിനത്തിൽ, നമ്മുടെ വരും തലമുറയ്ക്ക് അഭിവൃദ്ധിയോടെ കഴിയാന്‍ അനുയോജ്യമായ ഒരു രാജ്യം കെട്ടിപ്പടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. റിപ്പബ്ലിക് ദിനാശംസകൾ.

ഈ റിപ്പബ്ലിക് ദിനത്തിൽ, നാമിന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം നേടുന്നതിന് നമ്മുടെ രാജ്യത്തെ ധീരന്മാര്‍ നടത്തിയ ത്യാഗങ്ങൾ നമുക്ക് ഓര്‍ത്തെടുക്കാം. സ്വാതന്ത്ര്യ സമര സേനാനികളേ, ഞങ്ങൾ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു! 

നമ്മുടെ പൂർവികർ അഭിമാനിക്കുന്ന, നമ്മുടെ വരും തലമുറ ആരാധിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന ഒരു രാജ്യം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം. റിപ്പബ്ലിക് ദിനാശംസകൾ.

നമ്മുടെ രാജ്യം നമ്മുടെ വീടാണ്, നമ്മുടെ പാരമ്പര്യങ്ങൾ നമ്മുടെ നിധിയാണ്. ഈ റിപ്പബ്ലിക് ദിനത്തിൽ, അതിനെയെല്ലാം സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. 

ഈ റിപ്പബ്ലിക് ദിനത്തിൽ, ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കുന്നതിനായി നമ്മുടെ മഹാന്മാരായ നേതാക്കളുടെ കാൽപ്പാടുകൾ പിന്തുടരാം. 

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം, അദ്ധ്വാനം, വിയർപ്പ്, ത്യാഗം എന്നിവയിലൂടെ നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് അവരെ ഹൃദയത്തോട് ചേര്‍ത്ത് സ്മരിക്കാം. അവരാണ് നമ്മുടെ യഥാർത്ഥ അഭിമാനം.

 

ആകാശത്ത് ഉയർന്നുനിൽക്കുന്ന ഇന്ത്യൻ പതാകയെ ഞങ്ങളിതാ നമിക്കുന്നു. റിപ്പബ്ലിക് ദിനാശംസകൾ!

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ