മക്കളുടെ പേരിൽ ഡോക്ടറുടെ ഉല്ലാസനൗക, റെയ്‍ഡ് ചെയ്ത പൊലീസ് കണ്ടത്, മയക്കുമരുന്ന്, തോക്ക്, അശ്ലീലചിത്രനിർമ്മാണം

Published : Sep 19, 2023, 04:25 PM IST
മക്കളുടെ പേരിൽ ഡോക്ടറുടെ ഉല്ലാസനൗക, റെയ്‍ഡ് ചെയ്ത പൊലീസ് കണ്ടത്, മയക്കുമരുന്ന്, തോക്ക്, അശ്ലീലചിത്രനിർമ്മാണം

Synopsis

യുവതിയുടെ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. അവൾക്ക് മയക്കുമരുന്ന് ഓവർഡോസായിരുന്നു. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ബോട്ടിൽ നിന്നും ഇറങ്ങണം എന്ന് പറഞ്ഞ് പെട്ടെന്ന് അവൾ ഫോൺ കട്ട് ചെയ്തു.

റിട്ട. ഡോക്ടറുടെ ഉല്ലാസനൗക റെയ്ഡ് ചെയ്തതിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് തോക്കുകളും മയക്കുമരുന്നുകളും. ഒപ്പം ലൈം​ഗികത്തൊഴിലാളികളെയും ഇതിൽ കണ്ടെത്തി. ബോട്ടിൽ അശ്ലീലചിത്രങ്ങൾ നിർമ്മിച്ചിരുന്നതായും പൊലീസിന്റെ സെർച്ച് വാറണ്ടിൽ പറയുന്നു. 

69 -കാരനായ സ്‌കോട്ട് ബർക്കിനെയാണ് നാന്റുകെറ്റ് പൊലീസും ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും ചേർന്ന് അറസ്റ്റ് ചെയ്തത്. ജെസ് കോൺ എന്ന 82 അടി ബോട്ട് റെയ്ഡ് ചെയ്തതിന് ശേഷമാണ് അറസ്റ്റ്. ഇയാളുടെ രണ്ട് മക്കളുടെ പേരിലുള്ളതാണ് ഈ ബോട്ട്. സെപ്തംബർ അഞ്ചിന് നാന്റുക്കറ്റിൽ വെച്ച് ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ തന്റെ സുഹൃത്തിനെ വിളിച്ച് സഹായത്തിന് വേണ്ടി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ബോട്ട് റെയ്ഡ് ചെയ്തതും അറസ്റ്റ് നടന്നതും. 

റിപ്പോർട്ടുകൾ പറയുന്നത് യുവതി ഫെയ്‌സ്‌ടൈമിലൂടെ തന്റെ പുരുഷ സുഹൃത്തിനെ വിളിച്ചു. അവൾ വലിയ ഭയത്തിലായിരുന്നു. അവൾ പറഞ്ഞത് ഇങ്ങനെ, "അവർ വാരാന്ത്യങ്ങൾ മുഴുവൻ ബോട്ടിൽ മയക്കുമരുന്ന് ഉപയോഗിക്കുകയാണ്. ഒപ്പം ബോട്ടിലുണ്ടായിരുന്ന ആളുകൾ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്". ഇതോടെ ബോട്ടിൽ കൂടുതൽ മനുഷ്യാവകാശത്തെ ലംഘിക്കുന്ന കാര്യങ്ങളും നടക്കുന്നു എന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. 

യുവതിയുടെ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. അവൾക്ക് മയക്കുമരുന്ന് ഓവർഡോസായിരുന്നു. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ബോട്ടിൽ നിന്നും ഇറങ്ങണം എന്ന് പറഞ്ഞ് പെട്ടെന്ന് അവൾ ഫോൺ കട്ട് ചെയ്തു. ഇതോടെയാണ് ഇയാൾ പൊലീസിനെ വിവരം അറിയിച്ചത്. കെറ്റാമൈൻ, അഡറാൾ, എക്സ്റ്റസി, കൊക്കെയ്ൻ എന്നിവയെല്ലാം ബോട്ടിൽ ഉപയോ​ഗിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു എന്ന് യുവാവ് പറഞ്ഞു. 

ബോട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 43 ഗ്രാം കൊക്കെയ്ൻ, 14 ഗ്രാം കെറ്റാമൈൻ, പിസ്റ്റൾ, വെടിയുണ്ടകൾ തുടങ്ങിയവയെല്ലാം കണ്ടെത്തി. പിന്നാലെ ഡോക്ടറെ അറസ്റ്റും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ