
നാനോ ടെക്നോളജിയുടെ മുന്നേറ്റത്തോടെ ഭാരമേറിയതും ഉപയോഗിക്കാൻ ബുദ്ധിമുട്ടേറിയതുമായ ഉപകരണങ്ങളുടെ കുഞ്ഞന്‍ രൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ട് തുടങ്ങി. എത്ര വലിയ വസ്തുവാണെങ്കിലും അതിനെ വിരല്‍ത്തുമ്പില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റുന്നതിരത്തിലേക്ക് വികസിപ്പിക്കാന്‍ നാനോ ടെക്നോളജിക്ക് കഴിയുന്നു. സാങ്കേതിക വിദ്യയുടെ ഈ 'ചെറുതാക്കൽ വിപ്ലവം' മനുഷ്യജീവിതത്തിൽ, പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്ത്, ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അടുത്തിടെ ഇന്‍റർനെറ്റിൽ വൈറലായ ഒരു ചിത്രം, വെറും 0.575 x 0.575 വലിപ്പമുള്ള ഒരു ചെറിയ കാമറയുടേതാണ്. ഒരു മണൽത്തരിയുടെ അത്രമാത്രം വലിപ്പമുള്ള ഈ ക്യാമറ സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ വലിയ കൗതുകമാണ് ഉയർത്തിയത്. കാരണം, ഇത് മിനിയേച്ചറൈസേഷൻ ടെക്നോളജിയിലെ എടുത്ത് പറയേണ്ട പുരോഗതിയാണ്.
പുറത്തുവരുന്ന വാർത്താക്കുറിപ്പുകൾ പ്രകാരം യുഎസ് ആസ്ഥാനമായുള്ള ഒമ്‌നിവിഷൻ ടെക്‌നോളജീസ് നിർമ്മിച്ച ഈ കുഞ്ഞൻ കാമറ അറിയപ്പെടുന്നത് 'OV6948'എന്നാണ്. 0.575mm x 0.575mm വലിപ്പമുള്ള "വാണിജ്യപരമായി ലഭ്യമായ ഏറ്റവും ചെറിയ ഇമേജ് സെൻസർ" എന്നതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ കാമറയുടെ പേരിലാണ്. വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ക്രിപ്‌റ്റോകറൻസി നിക്ഷേപം; 22 -കാരനായ ഗൂഗിൾ ടെക്കിക്ക് 65 ലക്ഷം രൂപ നഷ്ടമായി !
ഓമ്‌നിവിഷൻ ഈ നൂതന മെഡിക്കൽ ഇമേജറുകൾ വികസിപ്പിച്ചെടുത്തത്, ആഴത്തിലുള്ള ശരീരഘടനാപരമായ പഠനങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. ഈ ഇമേജറുകൾക്ക് പുനരുപയോഗിക്കാവുന്ന മെഡിക്കൽ ഇമേജിംഗ് ഉപകരണങ്ങൾ ഉയർത്തുന്ന നിരവധി വെല്ലുവിളികൾ നേരിടാൻ കഴിയും. OVM6948, ബാക്ക്‌സൈഡ് ഇലുമിനേഷനോട് കൂടിയ ഒരേയൊരു അൾട്രാ-സ്മോൾ "ചിപ്പ് ഓൺ ടിപ്പ്" ക്യാമറയാണെന്നാണ് ഡവലപ്പർമാർ അവകാശപ്പെടുന്നത്, ഇത് മികച്ച ഇമേജ് നിലവാരവും മെച്ചപ്പെട്ട സംവേദനക്ഷമതയും ഉറപ്പു നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക