മോഷ്ടിക്കാനെത്തി, ഐസിൽ തെന്നി വീണ് കള്ളൻ, 'ഹോം എലോണി'ലെ കള്ളന്റെ അവസ്ഥയെന്ന് സോഷ്യൽ മീഡിയ

Published : Dec 30, 2022, 02:54 PM ISTUpdated : Dec 30, 2022, 02:55 PM IST
മോഷ്ടിക്കാനെത്തി, ഐസിൽ തെന്നി വീണ് കള്ളൻ, 'ഹോം എലോണി'ലെ കള്ളന്റെ അവസ്ഥയെന്ന് സോഷ്യൽ മീഡിയ

Synopsis

ജീവനക്കാരനും കള്ളനും തമ്മിൽ വാക്കേറ്റവും ഉണ്ടായി. എന്നാൽ, കൂടുതലെന്തെങ്കിലും ചെയ്യാനാവും മുമ്പ് കള്ളൻ ഐസിൽ തെന്നി വീണു. നല്ല പരിക്കും പറ്റി.

കള്ളന്മാർക്ക് പല അബദ്ധങ്ങളും അപകടങ്ങളും നേരിടേണ്ടി വന്ന പല വാർത്തകളും നാം കണ്ടിട്ടുണ്ട്. അതുപോലെ സംഭവിച്ചിരിക്കുകയാണ് യുഎസ്സിലെ ജോർജിയയിലുള്ള ഒരു കള്ളനും. പിസ്റ്റളുമായി കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ അവിടെ ഐസിൽ തെന്നി വീണു. നിലത്ത് തലവെച്ചടിക്കുകയും ചെയ്തു. 

മോഷണ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് 30 -കാരനായ ലൂയിസ് സജ്ബോച്ചോ-ഓർഡോനെസിനെ പൊലീസ് പിടികൂടി. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഗെയ്‌നസ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സജ്‌ബോച്ചോ-ഓർഡോനെസിനെതിരെ സായുധ കവർച്ചയും ആക്രമണവും ചുമത്തിയിട്ടുണ്ട്. 

ഇയാൾ കടയിൽ ഒളിച്ചിരിക്കുകയും കടയിൽ നിന്നും വരികയായിരുന്ന ജീവനക്കാരനെതിരെ തോക്ക് ചൂണ്ടുകയും ചെയ്യുകയായിരുന്നു. ജീവനക്കാരനും കള്ളനും തമ്മിൽ വാക്കേറ്റവും ഉണ്ടായി. എന്നാൽ, കൂടുതലെന്തെങ്കിലും ചെയ്യാനാവും മുമ്പ് കള്ളൻ ഐസിൽ തെന്നി വീണു. നല്ല പരിക്കും പറ്റി. അതോടെ പൊലീസ് വരും മുമ്പ് അയാൾ അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു. 

ഏതായാലും കള്ളൻ വെടിയുതിർത്തതിനെ തുടർന്ന് ആരും കൊല്ലപ്പെട്ടിട്ടില്ല എന്ന് പൊലീസ് പറയുന്നു. "ഭാഗ്യവശാൽ, ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, പ്രതിയെ ജയിലിലടച്ചു" എന്ന് ഗെയ്‌നെസ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ ഹാൾ കൗണ്ടി ജയിലിലേക്ക് മാറ്റി. അക്രമണം, ആയുധവുമായെത്തിയുള്ള കവർച്ച എന്നിവയാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. പൊലീസ് പറയുന്നത് പ്രകാരം ഇയാളുടെ മേൽ കൂടുതൽ കുറ്റങ്ങൾ പിന്നീട് ചുമത്തും. കള്ളന്റെ പരിക്കുകളെ ഹോം എലോൺ എന്ന സിനിമയിലെ മാർവ് എന്ന കള്ളന്റെ അവസ്ഥയുമായിട്ടാണ് പലരും താരതമ്യം ചെയ്യുന്നത്. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി