മൃ​ഗമായി ജീവിക്കാൻ ഇഷ്ടം, യുവാവ് കോസ്റ്റ്യൂമിന് മുടക്കിയത് 12 ലക്ഷം, ഒടുവിൽ...

Published : Dec 30, 2022, 02:16 PM ISTUpdated : Dec 30, 2022, 02:21 PM IST
മൃ​ഗമായി ജീവിക്കാൻ ഇഷ്ടം, യുവാവ് കോസ്റ്റ്യൂമിന് മുടക്കിയത് 12 ലക്ഷം, ഒടുവിൽ...

Synopsis

എന്നാൽ, തന്റെ സുഹൃത്തുക്കളോട് താൻ തന്റെയീ ആ​ഗ്രഹത്തെ കുറിച്ചും മറ്റും വളരെ അപൂർവമായേ സംസാരിക്കാറുള്ളൂ എന്നാണ് ടോക്കോ പറയുന്നത്. ഇല്ലെങ്കിൽ അവർ തന്നെ ഒരു വിചിത്ര സ്വഭാവക്കാരനായി കാണുമോ എന്നതാണ് ടോക്കോയുടെ പേടി.

നായകളെ ജീവനെ പോലെ സ്നേഹിക്കുന്ന അനേകം ഉടമകൾ ഇന്നുണ്ട്. അവയ്ക്ക് വേണ്ടി എത്രയും പണം ചെലവാക്കാനും അവരിൽ പലരും തയ്യാറുമാണ്. എന്നാൽ, സ്വയം ഒരു നായയെ പോലെ ആവാൻ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങിയ ഒരു ജപ്പാൻകാരൻ വാർത്തകളിൽ ഇടം നേടിയിരുന്നു. ടോക്കോ എന്ന യൂട്യൂബറാണ് ഇങ്ങനെ വാർത്തകളിൽ ഇടം നേടിയത്. എന്നാലിപ്പോൾ, അതിന്റെ പേരിൽ തന്റെ സുഹൃത്തുക്കൾ തന്നെ വിചിത്രമായ ഒരാളായി കാണുമോ എന്നതാണ് ടോക്കോയുടെ പേടി. 

വളരെ ചെറുപ്പത്തിൽ തന്നെ ഒരു മൃ​ഗമാകണം എന്നതായിരുന്നു ടോക്കോയുടെ ആ​ഗ്രഹം. ആ ആ​ഗ്രഹം പൂർത്തീകരിക്കാനാണ് ടോക്കോ ഇത്രയും ലക്ഷങ്ങൾ മുടക്കി നായയുടെ കോസ്റ്റ്യൂം വാങ്ങിയത്. മാസത്തിൽ പല തവണ ടോക്കോ ആ കോസ്റ്റ്യൂം ധരിക്കും. എന്നിട്ട് നായയെ പോലെ പെരുമാറുന്ന വീഡിയോകൾ യൂട്യൂബിൽ അപ്പ് ചെയ്യും. അതിൽ നായ എങ്ങനെ ഇരിക്കും, ഭക്ഷണം കഴിക്കും, എങ്ങനെ പെരുമാറും എന്നതെല്ലാം പെടുന്നു. 

എന്നാൽ, തന്റെ സുഹൃത്തുക്കളോട് താൻ തന്റെയീ ആ​ഗ്രഹത്തെ കുറിച്ചും മറ്റും വളരെ അപൂർവമായേ സംസാരിക്കാറുള്ളൂ എന്നാണ് ടോക്കോ പറയുന്നത്. ഇല്ലെങ്കിൽ അവർ തന്നെ ഒരു വിചിത്ര സ്വഭാവക്കാരനായി കാണുമോ എന്നതാണ് ടോക്കോയുടെ പേടി. തനിക്ക് നായയെ പോലെ പെരുമാറാൻ ഇഷ്ടമാണ്. നായയുടെ കോസ്റ്റ്യൂം ധരിക്കുമ്പോൾ താനൊരു പെറ്റാണ് എന്ന് തനിക്ക് തോന്നാറുണ്ട്. അത് തന്നെ സന്തോഷിപ്പിക്കുന്നു എന്നും ടോക്കോ പറയുന്നു. 

ഏതായാലും നായയെ പോലെ പെരുമാറാനും ജീവിക്കാനും ഉള്ള ആ​ഗ്രഹത്തെ തുടർന്നാണ് ടോക്കോ നായകളെ നോക്കി പഠിച്ചതും ഇത്രയും തുക മുടക്കി അങ്ങനെയൊരു ഡ്രസ് വാങ്ങിയതും. 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി