40 സ്ത്രീകൾക്ക് ഒറ്റ ഭർത്താവ്, രൂപ്‍ചന്ദ്! സെൻസസിനിടെ ലഭിച്ച വിവരം കണ്ട് അന്തംവിട്ട് ഉദ്യോ​ഗസ്ഥർ

Published : Apr 26, 2023, 03:41 PM ISTUpdated : Apr 26, 2023, 04:08 PM IST
40 സ്ത്രീകൾക്ക് ഒറ്റ ഭർത്താവ്, രൂപ്‍ചന്ദ്! സെൻസസിനിടെ ലഭിച്ച വിവരം കണ്ട് അന്തംവിട്ട് ഉദ്യോ​ഗസ്ഥർ

Synopsis

ഇപ്പോൾ വർഷങ്ങളായി പാടിയും നൃത്തം ചെയ്തുമാണ് ഇവിടെയുള്ള സ്ത്രീകൾ ഉപജീവനം കഴിക്കുന്നത്. പലർക്കും കൃത്യമായ വിലാസങ്ങളും ഇല്ല.

ഒരു നാട്ടിൽ 40 സ്ത്രീകളുടെ ഭർത്താവായ ഏതെങ്കിലും പുരുഷനുണ്ടാകുമോ? ഇതേ അത്ഭുതം തന്നെയാണ് ഈ നാട്ടിൽ സെൻസസിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ പോയ ഉദ്യോ​ഗസ്ഥർക്കും ഉണ്ടായത്. ബിഹാറിലെ അർവാളിൽ ജാതി സെൻസസിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇവിടെ 40 സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ പേരായി പറഞ്ഞത് ഒറ്റപ്പേരാണ്, രൂപ്ചന്ദ്. 

അർവാൾ സിറ്റി കൗൺസിൽ ഏരിയയിലെ വാർഡ് നമ്പർ 7 -ൽ നിന്നും വിവരങ്ങൾ ശേഖരിക്കവെയാണ് 40 സ്ത്രീകൾ ഭർത്താക്കന്മാരുടെ പേരായി രൂപ്ചന്ദ് എന്ന് പറഞ്ഞത്. റെഡ് ലൈറ്റ് ഏരിയ ആയ ഇവിടെ നടത്തിയ സെൻസസിനിടെ ഭൂരിഭാ​ഗം സ്ത്രീകളും ഭർത്താക്കന്മാരുടെയും തങ്ങളുടെ കുട്ടികളുടെ അച്ഛന്റെയും പേരായി പറഞ്ഞത് രൂപ്ചന്ദ് എന്നാണ്. അതേ സമയം തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും രൂപ്ചന്ദ് എന്ന് നൽകിയ സ്ത്രീകളും ഉണ്ട്. 

എന്നാൽ, രൂപ്ചന്ദ് എന്ന് പറയാൻ കാരണമുണ്ടത്രെ. ഈ പ്രദേശത്ത് താമസിക്കുന്നത് ലൈം​ഗിക തൊഴിലാളികളായിരുന്ന സ്ത്രീകളാണ്. ഈ സ്ത്രീകൾക്ക് പലർക്കും ഭർത്താക്കന്മാരില്ല. അതിനാൽ തന്നെ സർക്കാരിന്റെ നേതൃത്വത്തിലുള്ള സെൻസസിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ ആളുകളെത്തിയപ്പോൾ ഭർത്താക്കന്മാരുടെ പേരായി എന്ത് പറയും എന്നത് പലർക്കും പ്രതിസന്ധിയായി മാറി. അങ്ങനെയാണ് ഇവർ‌ രൂപ്ചന്ദ് എന്ന് പറയുന്നത്. 

ഇപ്പോൾ വർഷങ്ങളായി പാടിയും നൃത്തം ചെയ്തുമാണ് ഇവിടെയുള്ള സ്ത്രീകൾ ഉപജീവനം കഴിക്കുന്നത്. പലർക്കും കൃത്യമായ വിലാസങ്ങളും ഇല്ല. പലരുടേയും ആധാർ കാർഡിലും ഭർത്താക്കന്മാരുടെ പേരായി രൂപ്ചന്ദ് എന്ന് തന്നെയാണ് ഉള്ളത് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ജാതി സെൻസസ് നടത്താൻ അവിടെയെത്തിയ ഉദ്യോഗസ്ഥരും ഈ വിവരം േകട്ട് അന്തംവിട്ടു എന്നാണ് പറയുന്നത്. എന്നിരുന്നാലും അധികം വൈകാതെ തന്നെ സംഗതി വാര്‍ത്തയായി മാറി.
 

PREV
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്