ഈ റെസ്റ്റോറന്‍റില്‍ ഭക്ഷണം പാഴാക്കിയാല്‍ 50 രൂപ പിഴ, മുഴുവന്‍ കഴിച്ചാല്‍ 10 രൂപ ഇളവ്

By Web TeamFirst Published Mar 25, 2019, 1:07 PM IST
Highlights

ഹോട്ടലിന്‍റെ ഉടമയായ കേദരിയും കുടുംബവും 2002 മുതല്‍ ഈ ഹോട്ടല്‍ നടത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഈ പിഴയടക്കുന്ന സംവിധാനം ആരംഭിച്ചത്. 'ആരും ഭക്ഷണം പാഴാക്കരുത്. പാഴാക്കുന്നവര്‍ പിഴയടക്കട്ടേ' എന്ന ചിന്തയില്‍ നിന്നാണ് ഈ സംവിധാനം തുടങ്ങിയതെന്ന് കേദാരി പറയുന്നു. 

ആയിരക്കണക്കിന് പേരാണ് ദിവസവും മൂന്നുനേരം ഭക്ഷണം പോലും കഴിക്കാന്‍ വഴിയില്ലാതെ നമ്മുടെ രാജ്യത്ത് കഴിയുന്നത്. എന്നാല്‍, ഓരോ ദിവസവും വീടുകളിലും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണത്തിന് യാതൊരു കയ്യും കണക്കുമില്ല. ഈ അവസ്ഥ മുന്നില്‍ കണ്ടാണ് ഈ റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്നത്. തെലങ്കാനയിലുള്ള കേദാരി ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം പാഴാക്കിയാല്‍ 50 രൂപ പിഴ നല്‍കേണ്ടി വരും. ഇനി ഭക്ഷണം ഒന്നും പാഴാക്കാതെ മുഴുവനായും കഴിച്ചുവെന്നിരിക്കട്ടെ 10 രൂപ അവര്‍ക്ക് കിട്ടും.

ഹോട്ടലിന്‍റെ ഉടമയായ കേദരിയും കുടുംബവും 2002 മുതല്‍ ഈ ഹോട്ടല്‍ നടത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഈ പിഴയടക്കുന്ന സംവിധാനം ആരംഭിച്ചത്. 'ആരും ഭക്ഷണം പാഴാക്കരുത്. പാഴാക്കുന്നവര്‍ പിഴയടക്കട്ടേ' എന്ന ചിന്തയില്‍ നിന്നാണ് ഈ സംവിധാനം തുടങ്ങിയതെന്ന് കേദാരി പറയുന്നു. 

കേദാരിയുടെ ഭാര്യയായ പുഷ്പലത, മക്കളായ പ്രിത്വിരാജ്, ആകാശ് രാജ് എന്നിവരും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. 14,000 രൂപ വരെ പിഴയായി കേദാരിക്ക് കിട്ടിക്കഴിഞ്ഞു. ആ തുക ഏതെങ്കിലും അനാഥാലയത്തിന് നല്‍കാനാണ് കേദാരി തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍, കേദാരിയുടെ ഹോട്ടലില്‍ വരുന്ന ആളുകള്‍ ഭക്ഷണം പാഴാക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പിഴ ഈടാക്കുന്നതും കുറയുന്നുണ്ട്. 

'നമ്മള്‍ ഭക്ഷണത്തെ ബഹുമാനിക്കാന്‍ പഠിക്കണം. മദ്യപിച്ച് വരുന്നവര്‍ക്ക് എന്‍റെ റെസ്റ്റോറന്‍റില്‍ ഭക്ഷണം നല്‍കാറില്ല' എന്നും കേദാരി പറയുന്നു. 

click me!