വിഷാദികളേ ഇതിലേ... ഇതിലേ... വേദനിക്കുന്നവരെ രണ്ടും കയ്യുംനീട്ടി സ്വീകരിക്കുന്നൊരു കോഫീ ഷോപ്പ്

Published : Jan 14, 2024, 04:13 PM ISTUpdated : Jan 14, 2024, 04:16 PM IST
വിഷാദികളേ ഇതിലേ... ഇതിലേ... വേദനിക്കുന്നവരെ രണ്ടും കയ്യുംനീട്ടി സ്വീകരിക്കുന്നൊരു കോഫീ ഷോപ്പ്

Synopsis

തനിക്ക് പെട്ടെന്ന് പരിഹാരം നിർദ്ദേശിക്കാനാകാത്ത കാര്യങ്ങൾക്കുള്ള ഉപദേശം ഇദ്ദേഹം തേടുന്നത് പ്രദേശത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളോടാണ്. അനുഭവസമ്പത്തിൽ അവരെ തോൽപ്പിക്കാൻ ആർക്കും ആകില്ല എന്നാണ് ഒലിവർ പറയുന്നത്.

ചൈനയിൽ വ്യത്യസ്തമായ ഒരു കോഫിഷോപ്പ് നടത്തി ശ്രദ്ധനേടുകയാണ് ഫ്രാൻസിൽ നിന്നുള്ള ഒരു വ്ലോ​ഗർ. ഏറെ വ്യത്യസ്തമായ അദ്ദേഹത്തിന്റെ ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നുൾപ്പടെ ലഭിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളോ മാനസിക പ്രയാസങ്ങളോ ഉള്ളവർക്ക് ധൈര്യമായി ഈ കോഫീ ഷോപ്പിലേക്ക് വരാം. ഇങ്ങനെ വരുന്നവർക്കായി സ്വാദിഷ്ഠമായ ഒരു കോഫിയും ഒപ്പം അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാനുള്ള അവസരവുമാണ് ഈ കോഫീ ഷോപ്പ് നൽകുന്നത്.

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗ നഗരത്തിൽ താമസിക്കുന്ന റൂളെ ഒലിവർ ഹേർവ് എന്ന ഫ്രഞ്ച് സ്വദേശിയാണ് ഈ സംരംഭത്തിന് പിന്നിൽ. @tealovinglaolu എന്ന പേരിൽ അറിയപ്പെടുന്ന ഒരു വ്ലോ​ഗർ കൂടിയാണ് ഇദ്ദേഹം. ന​ഗരത്തിൽ സജ്ജീകരിച്ചിട്ടുള്ള തന്റെ ചെറിയ ചായക്കടയിലേക്ക്  പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആർക്ക് വേണമെങ്കിലും വരാമെന്നാണ് റൂളെ ഒലിവർ പറയുന്നത്. ഇങ്ങനെ വരുന്നവർക്കൊപ്പം ഇരുന്ന് ഒലിവറും ചായകുടിയ്ക്കുകയും ശേഷം അവർക്ക് പറയാനുള്ളതെല്ലാം കേൾക്കുകയും ചെയ്യുന്നു. പിന്നീട് അവരുടെ പ്രശ്നങ്ങൾ ഒരു പേപ്പറിൽ എഴുതി വാങ്ങി പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നു. 

തനിക്ക് പെട്ടെന്ന് പരിഹാരം നിർദ്ദേശിക്കാനാകാത്ത കാര്യങ്ങൾക്കുള്ള ഉപദേശം ഇദ്ദേഹം തേടുന്നത് പ്രദേശത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളോടാണ്. അനുഭവസമ്പത്തിൽ അവരെ തോൽപ്പിക്കാൻ ആർക്കും ആകില്ല എന്നാണ് ഒലിവർ പറയുന്നത്. ഇപ്പോൾ നിരവധിയാളുകളാണ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അൽപ്പസമയം തുറന്ന് സംസാരിക്കാനുമായി ഒലിവറെ തേടിയെത്തുന്നത്. ഇതിൽ തന്നെ യുവതീ യുവാക്കളാണ് കൂടുതലെന്ന് ഒലിവർ പറയുന്നു.

വായിക്കാം: മസിന​ഗുഡി വഴി ഊട്ടിക്കല്ല, ഇന്ത്യയിൽ നിന്നും നേരെ ഓസ്ട്രേലിയയിലേക്ക്, അതും സൈക്കിളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്