'അതിന്റെ കാലൊടിച്ചിട്ട് നിന്ന് ചിരിക്കുന്നോ?'; നായയെ ഉപദ്രവിച്ച യുവാവിന്റെ മേൽ തുപ്പി, ചീത്ത വിളിച്ച് റഷ്യൻ യുവതി

Published : May 26, 2026, 11:11 AM IST
viral video

Synopsis

വരാണസിയിൽ നായക്കുഞ്ഞിനെ ഉപദ്രവിച്ചുവെന്നാരോപിച്ച് യുവാവിനെ ചീത്ത വിളിക്കുന്ന റഷ്യന്‍ യുവതിയുടെ വീഡിയോ വൈറലാകുന്നു. പിങ്ക് നടാഷ എന്നറിയപ്പെടുന്ന യുവതിയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ ഇയാളുടെ മേല്‍ തുപ്പുകയും ചെയ്യുന്നുണ്ട്.

വരാണസിയിൽ നായയെ പരിക്കേല്പിച്ചെന്നാരോപിച്ച് യുവാവിനെതിരെ പൊട്ടിത്തെറിക്കുന്ന ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നായക്കുഞ്ഞിനെയും എടുത്തുകൊണ്ട് പിങ്ക് നടാഷ എന്ന് അറിയപ്പെടുന്ന റഷ്യൻ യുവതി ഇയാളെ ചോദ്യം ചെയ്യുന്നതും ചീത്ത വിളിക്കുന്നതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നടാഷ തുടർച്ചയായി നായക്കുഞ്ഞിന്റെ കാലൊടിച്ചതിനെ കുറിച്ച് ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാൾ തിരികെ ഒന്നും പ്രതികരിക്കുന്നില്ല. ഇതോടെയാണ് യുവതി രോഷാകുലയാവുന്നതും ഇയാളെ ചീത്ത വിളിക്കുന്നതും. ഒരു ഘട്ടത്തിൽ ഇയാളുടെ ദേഹത്തേക്ക് തുപ്പുന്നതും കാണാം.

അതിനിടയിൽ യുവാവ് ചിരിക്കുമ്പോൾ 'നിങ്ങളെന്തിനാണ് ചിരിക്കുന്നത്' എന്നും നടാഷ ഇയാളോട് ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളിൽ നിന്നെല്ലാം ഇയാൾ ഒഴിഞ്ഞു മാറുകയാണ്. ചുറ്റുമുള്ള ആളുകളോടും നടാഷ നായയെ കാണിച്ചുകൊണ്ട് ഇയാൾ നായയുടെ കാലിന് പരിക്കേല്പിച്ചു എന്ന് പറയുന്നത് കാണാം. അതേസമയം, ഇവർ യുവാവിനെ ചീത്ത വിളിക്കുന്നുമുണ്ട്. ഇയാൾ അവിടെ നിന്നും പോകാൻ ശ്രമിക്കുമ്പോൾ നടാഷ പിറകെ നടന്ന് ചോദ്യം ചെയ്യുകയും ഇയാളുടെ ദേഹത്ത് തുപ്പുകയും ആയിരുന്നു.

 

 

'നിങ്ങൾ ഈ നായക്കുഞ്ഞിന്റെ കാലൊടിച്ചു' എന്നും യുവാവിനോട് നടാഷ പറയുന്നുണ്ട്. 'നായക്കുട്ടിയുടെ കാലൊടിച്ചിട്ട്, അതിനെ നോക്കി ചിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് നടാഷ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരുന്നത്. എന്നാൽ, പിന്നീടത് റിമൂവ് ചെയ്തിട്ടുണ്ട്. എന്തായാലും, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്. നടാഷ ചെയ്തത് ശരിയാണ് എന്നാണ് പലരുടേയും അഭിപ്രായം. മിണ്ടാപ്രാണികളോട് യാതൊരു ദയയും കാണിക്കാതെ ക്രൂരത കാണിക്കുന്നവരെ നിശിതമായി വിമർശിക്കാനും നെറ്റിസൺസ് മറന്നില്ല.

PREV
Read more Articles on
click me!

Recommended Stories

ബ്രിട്ടീഷുകാർ കഴിയുന്നതെല്ലാം അടിച്ചോണ്ടുപോയി, പക്ഷേ ഇന്ത്യയുടെ ആത്മാവ് അങ്ങനെതന്നെയുണ്ട്; ആഫ്രിക്കൻ യുവാവിന്റെ പോസ്റ്റ്
വിദേശത്ത് ഭർത്താവിനൊപ്പമുള്ള ജീവിതം വേലക്കാരിയെ പോലെ, എപ്പോഴും വീട്ടുജോലി, മടുത്ത് ഇന്ത്യയിലേക്ക് മടങ്ങി യുവതി; പോസ്റ്റ്