ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഡംബര ഭൂഗർഭ ബങ്കർ അവതരിപ്പിച്ച് അമേരിക്കൻ കമ്പനി

Published : Jan 27, 2025, 02:35 PM IST
ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഡംബര ഭൂഗർഭ ബങ്കർ അവതരിപ്പിച്ച് അമേരിക്കൻ കമ്പനി

Synopsis

ഭൂമിക്ക്  മുകളിൽ നിർമ്മിക്കുന്ന വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലാതെ വരുമ്പോൾ ആളുകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

അതിസമ്പന്നന്മാരായ വ്യക്തികൾക്ക് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി. തങ്ങളുടെ ഉപഭോക്താക്കൾ ആകുന്നവരെ എല്ലാവിധ ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിസുരക്ഷ വാഗ്ദാനം ചെയ്യുന്ന ആഡംബര ബങ്കറുകൾ ആണ് കമ്പനി അവതരിപ്പിക്കുന്നത്.

300 മില്യൺ ഡോളർ വിലമതിക്കുന്ന ഈ ഡൂംസ്‌ഡേ ബങ്കർ സമുച്ചയം, ആണവ ആക്രമണം ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള ദുരന്തങ്ങളിൽ നിന്നും ശക്തമായ സംരക്ഷണം പ്രദാനം ചെയ്യാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.  

ഇരപിടിയൻ പക്ഷികളുടെ കൂടിൻ്റെ പേരിൽ അറിയപ്പെടുന്ന എയറി പ്രോജക്റ്റ് എന്ന ഈ പദ്ധതി 2026 -ൽ ഉദ്ഘാടനം ചെയ്യുമെന്നാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്.  ആഡംബര ബങ്കറിൻ്റെ ഫസ്റ്റ് ലുക്ക് കമ്പനി പുറത്തിറക്കി. 50 യുഎസ് നഗരങ്ങൾ ഉൾപ്പെടെ ആഗോളതലത്തിൽ 1000 സ്ഥലങ്ങളിൽ ഈ ആഡംബര പാർപ്പിട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

വൈറ്റ് ഹൗസിന് സമാനമായ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളോടൊപ്പം  ഈ ബങ്കറുകളിൽ എ ഐ- പവേർഡ് മെഡിക്കൽ സ്യൂട്ടുകളും ഗൗർമെറ്റ് ഡൈനിംഗും ഉൾപ്പെടെ നിരവധി ആഡംബര സൗകര്യങ്ങളും ഉണ്ടായിരിക്കും. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ ബങ്കർ വിർജീനിയയിലാണ് നിർമ്മിക്കുന്നത്. ഭൂമിക്ക്  മുകളിൽ നിർമ്മിക്കുന്ന വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലാതെ വരുമ്പോൾ ആളുകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

സ്ട്രാറ്റജിക്കലി ആർമ്ഡ് ആൻഡ് ഫോർട്ടിഫൈഡ് എൻവയോൺമെൻ്റ്‌സ് (സേഫ്) എന്ന അമേരിക്കൻ കമ്പനിയാണ് ഈ നൂതനാശയത്തിനു പിന്നിൽ.

2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഭൂഗർഭ വ്യക്തിഗത ബങ്കറുകൾക്ക് പുറമെ, 20,000-ത്തിലധികം ചതുരശ്ര അടിയുള്ള മൾട്ടി-ലെവൽ ഭൂഗർഭ പെൻ്റ്‌ഹൗസുകളും എയറി പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പദ്ധതിയുടെ വക്താക്കൾ പറയുന്നത്.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ